ടോക്യോയിലെ മോഡേണ്‍ ഫിലോസഫി ഇന്സ്ടിട്യൂടിലെ ട്യൂട്ടര്‍ ആയിരുന്ന ഫാദര്‍ ജോണ്‍ .എ.സിമോന്‍സ് ജാലകത്തിനപ്പുറത്ത് ഒരു വലിയ മഞ്ഞജ്വാല കണ്ടു ,ഒരു തെളിഞ്ഞ വേനല്‍ക്കാല പ്രഭാതമായിരുന്നു അത് .ഞൊടിയിടയില്‍ അത് ഒരു തീഗോളമാകുന്നത് അദ്ദേഹത്തെ പരിഭ്രമിപ്പിച്ചു .പരിഭ്രാന്തനായ അദ്ദേഹം വാതിലുകള്‍ വലിച്ചു തുറക്കാന്‍ ശ്രമിച്ചു .കഠിനമായ ചൂട് കൊണ്ടും വായുസംമര്‍ദ്ദം കൊണ്ടും വാതിലുകള്‍ തുറക്കാനാകാത്ത വിധം അടഞ്ഞു പോയിരുന്നു .ഏതെല്ലാമോ വഴികളില്‍ കൂടി അദ്ദേഹം പുറത്തു ചാടി .അദ്ദേഹത്തിന്റെ കയ്യിലും നെഞ്ചിലും വലിയ പരുക്കുകള്‍ പറ്റിയിരുന്നു .പക്ഷെ കൂടുതല്‍ പേടിപ്പിക്കുന്ന കാഴ്കള്‍ ആയിരുന്നു അദ്ദേഹംപിന്നീട് കണ്ടത് ,തെരുവുകള്‍ നിന്ന് കത്തി ,ജപ്പാനില്‍ സാധാരണമായി കാണുന്ന തടിവീടുകള്‍ വളരെ ഏറെയുള്ള ഹിരോഷിമയില്‍ ഭൂകമ്പത്തെ അതിജീവിക്കാവുന്ന കോണ്ക്രെറ്റ് വീടുകള്‍ വളരെ കുറവായിരുന്നു ,ഏതാണ്ട് അമ്പതിനടുത് ,അവയോഴികെ ബാക്കിയുണ്ടായിരുന്ന വീടുകള്‍ എല്ലാം അഗ്നിക്കിരയായി .ചില വീടുകള്‍ കത്താതെ തന്നെ പൊട്ടിത്തെറിച്ചു .തീ ഗോളത്തിന്റെ വ്യാസം വലുതായി വലുതായി വന്നു .ചെകുത്താന്റെ കുട പോലെ അത് പട്ടണത്തിന് മീതെ നിവര്‍ന്നു .കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ജനാലകള്‍ പൊട്ടിത്തെറിക്കുകയും തൂണുകള്‍ വളയുകയും ചെയ്തു . രണ്ടാം മഹാ ലോക യുദ്ധകാലം അവസാനിക്കാറായിരുന്നു .ഹിട്ട്ലരുടെ ജര്‍മനി കീഴടങ്ങിയിരുന്നു ആ വര്ഷം മെയ് മാസം ,അമേരിക്കയും കൂട്ടാളികളും ജര്‍മനി അണുബോംബ് ഉണ്ടാക്കും എന്ന് പേടിച്ചിരുന്നു ,അത് തങ്ങളുടെ രാജ്യങ്ങളെ കീഴടക്കാന്‍ ആയി ഹിറ്റ്ലര്‍ ഉപയോഗിക്കും എന്നവര്‍ പേടിച്ചു .ജര്‍മനി കീഴടങ്ങിയതോടെ എല്ലാവരുടെയും ശ്രദ്ധ ജപാനിലേക്ക് തിരിഞ്ഞു .തോല്‍ക്കുമെന്ന് ഉറപ്പുള്ള ഘട്ടത്തില്‍ പോലും ജപ്പാന്‍ പടയാളികള്‍ കാണിച്ചിരുന്ന അസാമാന്യമായ വീറു പലപ്പോളും സഖ്യശക്തികളെ അമ്പരപ്പിച്ചു .അതിനിടെ റോബര്‍ട്ട് ഓപ്പണ്‍ ഹീമരുടെ നേതൃത്വത്തില്‍ മാന്ഹാട്ടന്‍ പ്രൊജക്റ്റ് എന്ന് പേരിട്ട വിനാശത്തിന്റെ മുട്ട വിരിയിക്കാനുള്ള പരീക്ഷണങ്ങള്‍ ന്യൂമെക്സിക്കോയിലെ ലാബില്‍ നടക്കുന്നുണ്ടായിരുന്നു .1945 ജൂലൈ പതിനാറിന് ന്യൂ മെക്സിക്കോയിലെ ട്രിനിറ്റി സൈറ്റില്‍ വെച്ച് അവര്‍ അത് പൊട്ടിച്ചു നോക്കി.അത് അവിടത്തെ മണല്‍ തരികളെ ഗ്ലാസ് ആക്കി മാറ്റി .അത്രയേറെ താപം വമിപ്പിച്ച ആ ബോംബ് ആണ് അമേരിക്ക ജപ്പാന് വേണ്ടി കരുതി വെച്ചിരുന്നത് .
യഥാര്‍ത്ഥത്തില്‍ തെളിഞ്ഞ കാലാവസ്ഥയും കുന്നുകള്‍ അധികമോന്നുമില്ലാത്ത ഭൂപ്രകൃതിയും ആണ് ഹിരോഷിമയെ വിനയിലേക്ക് നയിച്ചത് .അവിടെ അധികം കെട്ടിടങ്ങള്‍ തടി കൊണ്ടുല്ലതയിരുന്നതും വിപത്തിനെ വിളിച്ചു വരുത്തി .ഷിബാ ക്ലിനികിനടുതാണ് ബോംബ് പതിച്ചത് .രാവിലെ എട്ടു മണിയോടടുത്ത് അമേരിക്കയുടെ B19 യുദ്ധവിമാനങ്ങള്‍ ഹിരോഷിമക്ക് മേലെ പറന്നു .എനോല ഗേ എന്നാ യുദ്ധ വിമാനത്തില്‍ പിശാചിന്റെ കുപ്പായമിട്ട പോള്‍ടിബ്ബറ്റ് യുദ്ധതന്ത്രങ്ങള്‍ക്ക് ചരട് വലിച്ചു .നിശ്ചയാമില്ലഞ്ഞതിനാല്‍ ഇടുന്നതിനു വെറും അര മണിക്കൂര്‍ മുന്നേയാണ് ബോംബ് നിക്ഷേപിക്കുന്നതിന് തയ്യാറാക്കിയത് .കേവലം മിനുടുകള്‍ക്ക് മുന്പ് വരെ പോലും സേഫ്റ്റിക്ലിപ്പുകള്‍ നീക്കിയിരുന്നില്ല .പാരച്യൂട്ടില്‍ അതിനു മുന്നേ തന്നെ ബോംബ് ഇടാന്‍ പോകുന്നു എന്ന മുന്നറിയിപ്പ് അടങ്ങുന്ന ലഘുലേഖകള്‍ വിതറി.പക്ഷെ അത് ലിറ്റില്‍ ബോയ് എന്ന ഓമനപ്പേരിട്ട് വിളിച്ച അണുബോംബ് ആയിരിക്കും എന്ന് വ്യക്തമാക്കിയിരുന്നില്ല .എട്ടു പതിനഞ്ചിന് പാരച്യൂട്ടില്‍ അണുബോംബ് താഴേക്ക് ഇട്ടു .
പൊടുന്നനെ അഗ്നിയുടെ ഒരു വലിയ കുമിള്‍ ഹിരോഷിമയില്‍ വിടര്‍ന്നു .അതി സമ്മര്‍ദ്ദ തരംഗങ്ങള്‍ രൂപപ്പെട്ടത് കൊണ്ട് തീഗോളത്തിന്റെ വ്യാപ്തി അനു നിമിഷം വലുതായി വന്നു .കൊടുങ്കാറ്റു രൂപപ്പെടുകയും മഴപെയ്യുകയും ചെയ്തതായി ഫാദര്‍ സൈമണ്‍ ഓര്‍ക്കുന്നു .സ്ഫോടനത്തിന്റെ ശക്തിയില്‍ ചില്ലുകളും ചീളുകളും മറ്റും തറച്ചു മരിച്ചവര്‍ ,പൊട്ടിത്തെറികള്‍ ,തീപിടുത്തം എന്നിവ മൂലം മരിച്ചവര്‍ ,അങ്ങനെ ശവങ്ങള്‍ കുന്നു കൂടി ,പട്ടണത്തിലെ ടെലെഗ്രഫ് ബന്ധം താറുമാറായി .പരിക്കേറ്റവര്‍ അലറിക്കരഞ്ഞു കൊണ്ട് രക്ഷപ്പെടാന്‍ പരക്കം പാഞ്ഞു .ഓരോ വീടുംതീയും പുകയും കൊണ്ട് നിറഞ്ഞു .മറ്റു ബോംബുകലെക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളവയാണ് പ്രഹരശേഷിയിലും അണുബോംബ് .
പക്ഷെ ജപ്പാനില്‍ മറ്റുള്ളവര്‍ ആരും മണിക്കൂറുകള്‍ ഈ വിവരമൊന്നും അറിഞ്ഞില്ല .ഹിരോഷിമയിലെ ഡോക്ടര്‍മാരും നഴ്സുമാരും തൊണ്ണൂറു ശതമാനവും കൊല്ലപ്പെട്ടിരുന്നു .മരുന്നുകള്‍ ,ഭക്ഷണ സാധനങ്ങള്‍ അങ്ങനെ ഒന്നും ശേഷിച്ചിരുന്നില്ല ,മരിക്കാതെ ശേഷിച്ചവര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു,ജപ്പാനിലെ റഡാര്‍ വൈദ്യുതിയും ഇന്ധനവും ലാഭിക്കാന്‍ ആയി പലപ്പോഴും പ്രവര്‍ത്തിപ്പിചിരുന്നില്ല .എന്നിട്ടും അമേരിക്കയുടെ വിമാന വ്യൂഹം ജപ്പാന്‍ സേനയുടെ കണ്ണില്‍ പെട്ടിരുന്നു ,എന്ത് കൊണ്ടോ അവര്‍ അത് അവഗണിച്ചു .പിന്നീടു വാര്‍ത്താ വിനിമയം തകരാറിലായത് ശ്രദ്ധിച്ച ജാപനീസ് ബ്രോട്കാസ്റിംഗ് കര്പരെഷനിലെ ഓപ്പറേറ്റര്‍ ആണ് വിവരം ആദ്യം ശ്രദ്ധയില്‍ പെടുത്തുന്നത് .ജപ്പാന്സേനയുടെ ക്യാമ്പുകള്‍ ഹിരോഷിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു .അവിടെ നിന്നും മറുപടി ലഭിക്കാതെ ആയപ്പോള്‍ ഒരു സൈനിക ഓഫീസര്‍ അങ്ങോട്ട് നിയോഗിക്കപ്പെട്ടു ,അദ്ദേഹം അവിടെ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്കുംപോഴേക്കും നിരവധി മനുഷ്യ ജീവനുകള്‍ പോലിഞ്ഞിരുന്നു.
![]() |
| ഇരകളില്‍ ഒരാള്‍ |
![]() |
| ഹിരോഷിമ -ബോംബിങ്ങിനു മുന്‍പും ശേഷവും |
വിനാശം അവിടം കൊണ്ടൊന്നും അവസാനിച്ചില്ല .ചികിത്സ സൌകര്യങ്ങളുടെ അഭാവം മൂലം വീണ്ടും കുറേപ്പേര്‍ മരണമടഞ്ഞു .റെടിയെ ഷന്‍ കൊണ്ടുള്ള മഹാ മാരികള്‍ പിന്നീട് വരവായി .ദിവസങ്ങളോളം നീണ്ട ചര്‍ദ്ദില്‍,വേദനകള്‍ ,ചൊറിച്ചില്‍ അങ്ങനെയങ്ങനെ ,നാഗസാക്കിയിലെ കയകോ ഇവനെഗ തന്റെ മുത്തശ്ശിക്കുണ്ടായ വേദനകളെ പറ്റി ഇങ്ങനെയാണ് പറയുന്നത് ".അനുവികിരണങ്ങള്‍ മുത്തശ്ശിയെ പിന്നീടുള്ള ജീവിതകാലം മുഴുവന്‍ വേട്ടയാടി .പൊള്ളല്‍ ഏറ്റയിടങ്ങളിലെ പാടുകള്‍ മൂലം പിന്നീടൊരിക്കലും അവര്‍ പുറത്തിറങ്ങിയില്ല .ശരീരം മുഴുവന്‍ നുറുങ്ങുന്ന വേദനയായിരുന്നു അവര്‍ക്ക് ,അവരുടെ ശരീരത്തില്‍ പുഴുക്കളും പേനുകളും അരിച്ചു നടന്നു ." പ്രത്യക്ഷത്തില്‍ യാതൊരു മുറിവുകളുമില്ലതിരുന്ന പലരും ദിവസങ്ങള്‍ക്കു ശേഷം ചുമ്മാതങ്ങു മരിച്ചു പോയി .ജീവിച്ചിരുന്ന ബോംബിങ്ങിനെ അതിജീവിച്ചവര്‍ ബ്ലഡ് കാന്‍സര്‍ എന്ന മാരക രോഗത്തിന്റെ ഇരകളായി .ചിലര്‍ക്ക് വര്‍ഷങ്ങളോളം നില്‍ക്കാത്ത വയറിളക്കം അനുഭവിക്കേണ്ടി വന്നു .ചോര കലര്‍ന്ന് ,അല്ലെങ്കില്‍ ചോര മാത്രമായി വിസര്‍ജ്ജ്യങ്ങള്‍ പുറത്തേക്കു വന്നു .
ദിവസങ്ങള്‍ക്കു ശേഷം ഒരു തടിയന്‍ കൂടി ജപ്പാനെ തകര്‍ത്തു ,ഫാറ്റ് മാന്‍ എന്ന് പേരിട്ട ആ ബോംബ് നാഗ്സാക്കിയുടെ മേല്‍ പതിച്ചു .ചാള്‍സ് ശ്വീനി എന്ന വൈമാനികന്‍ നിഷ്കരുണം പിശാചിന്റെ നീതി നടപ്പാക്കി .അവിടെയും പതിനായിരക്കണക്കിനു ജീവന്‍ പൊലിഞ്ഞു.ഹിരോഹിതോ ചക്രവര്‍ത്തി തന്റെ പരമാധികാരത്തിനു ഊനം തട്ടരുത് എന്ന ഉപാധിയോടെ കീഴടങ്ങിയതായി പ്രഖ്യാപിച്ചു .മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു അതിന്,റഷ്യ ജപാനോട് യുദ്ധം പ്രഖ്യാപിച്ചിരുന്നു ,സ്ടാലിന്റെ പട തന്റെ സിംഹാസനത്തെ കടപുഴക്കും എന്ന് ചക്രവര്‍ത്തി ഭയപ്പെട്ടു കാണണം .ഇപ്പോഴുംആര്‍ത്തി തീരാതെ ജപാനെ കാര്‍ന്നു തിന്നുന്ന ആണവ വികിരണങ്ങള്‍ നിരവധി ജനിതക രോഗങ്ങള്‍ വരുത്തി കൊണ്ടിരിക്കുന്നു .പിറക്കുന്ന കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെ ജനിക്കുന്നു .
അമേരികായാവട്ടെ തങ്ങളുടെ കിരാത വൃത്തി ലോകത്തെ രക്ഷിക്കാന്‍ ആയിരുന്നു എന്നാണവകാശപ്പെട്ടത്.ഹാരി ട്രുമാന്‍ തങ്ങള്‍ ചെയ്ത പ്രവൃത്തിയെ ആഹ്ലാദം കലര്‍ന്ന ശബ്ദത്തില്‍ ലോകത്തോട് വിളിച്ചു പറഞ്ഞു .അമേരിക്കയില്‍ ജപാന്കാരെ ശല്യക്കാരായ കീടങ്ങള്‍ ആയാണ് ചിത്രീകരിക്കപ്പെട്ടത് .ബോംബ് പ്രയോഗിച്ച ശേഷം നടന്ന ഒരു സര്‍വെയില്‍ പതിമൂന്നു ശതമാനത്തോളം പേര്‍ ജപ്പാനെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കണം എന്നാവശ്യപ്പെട്ടു .ഈ യുദ്ധക്കൊതി അമേരിക്ക പിന്നീടും തുടര്‍ന്നു.ഇറാകില്‍.
അഫ്ഗാനിസ്ഥാനില്‍ ഒക്കെ അമേരിക്ക വീണ്ടും യുധത്തിനിറങ്ങി .ട്രുമാന്‍ തന്നെ അവകാശപ്പെട്ടത് പോലെ ദൈവംതങ്ങളെ ആ വിനാശകാരിയായ ആയുധത്തെ ഏല്‍പ്പിച്ചത് ആണ് എന്നുള്ള വിശ്വാസം കൊണ്ടോ എന്തോ പിന്നെ അമേരിക്ക അണുബോംബ് പ്രയോഗിച്ചില്ല .
പക്ഷെ ഇപ്പോള്‍ ഭീഷണി ഏറെ വലുതാണ് ,വായുവിനെ പ്പോലും തുടച്ചു നീക്കാന്‍ കഴിവുള്ള ബോംബുകളുടെ ശേഖരവുമായി ഇന്ത്യയും പാകിസ്തനുമാടക്കം രാജ്യങ്ങള്‍ ഏറെയാണ് ആണവ ശേഷിയുള്ളവര്‍ .ഒരു ഭ്രാന്തന്‍ ഭരണാധികാരിക്ക് എപ്പോള്‍ വേണമെങ്കിലും ഈ മാനവകുലം മുച്ചൂടും മുടിക്കാം ,ആരും കാണാതിരിക്കാന്‍ ആവാം ദൈവം ഈ വിപത്തിനെ ഇത്ര ചെറിയ ഒരു ചെപ്പില്‍ ഒതുക്കി വെച്ചത് ,അത് കണ്ടെത്തി മനുഷ്യന്‍ തങ്ങള്‍ക്കുതന്നെ നേരെ പ്രയോഗിക്കുമെന്ന് ദൈവവും കരുതിക്കാണില്ല ,അതോ അദ്ദേഹം ഉറക്കം ഉണരുന്നതിനു മുന്‍പേ പോള്‍ ടിബ്ബറ്റ് തന്റെ വിമാനം ടേക്ക് ഓഫ് ചെയ്തെന്നോ ?
(ഓഗസ്റ്റ് 6 നു ഹിരോഷിമയില്‍ പൊലിഞ്ഞ ലക്ഷക്കണക്കായ ജീവികളോടു (മനുഷ്യരടക്കം )ള്ള ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എഴുതിയത് )




ഫേസ്ബുക്ക് ലിങ്കിലൂടെ എത്തിയതാണ്, നന്നായി,വീണ്ടും എഴുത്ത് തുടരുമെല്ലോ..ആശംസകള്‍ .
ReplyDeleteനന്ദി സിദ്ദീക്ക ,സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും ,എഴുതാം ,ഇനിയും ...
ReplyDeleteനന്നായിട്ടുണ്ട്.. എഴുത്ത് തുടരൂ.. ഹിരോഷിമ ബ്ലോഗിങ്ങ് മത്സരത്തിൽ പങ്കെടുത്തിരുന്നോ?
ReplyDeleteThis comment has been removed by the author.
ReplyDeleteനന്ദി ഋതു സഞ്ജന ,പങ്കെടുത്തിരുന്നു ,പക്ഷെ കടലാസ് കൊക്കുകള്‍ വായിച്ചപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി ,അത്രയ്ക്ക് മനോഹരമായ പോസ്റ്റ് ആയിരുന്നു അത് ..
ReplyDeleteവെറുതേ വന്നതാണ്.
ReplyDeleteവായിച്ചു...
എനിക്ക് ബോംബും കൊണ്ട് പോകുന്ന വിമാനത്തിന്‍റെ പൈലറ്റാകണം എന്നും ബോംബിടുന്നത് മുകളിലിരുന്നു കാണണമെന്നും പറഞ്ഞതു കേട്ട് ശ്വാസമില്ലാതെ ഇരിക്കുകയായിരുന്നു... അപ്പോള്‍ വെറുതെ ...
ഇതേക്കുറിച്ച് ഒരുപാട് എഴുത്തുകള്‍ വായിച്ചിട്ടുണ്ട് ...ഒരു പ്രസംഗത്തിന് വേണ്ടി ..ഇതൊക്കെ ഇടയ്ക്കിടയ്ക്ക് എല്ലാവരും വായിച്ചിരുന്നെങ്കില്‍ ഇന്ന് ഈ ലോകത്ത് ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാകുമോ ? സന്തോഷമുണ്ട് സര്‍ ഈ ഓര്‍മപ്പെടുത്തലുകള്‍ നല്‍കാന്‍ നല്ല എഴുത്തുകാര്‍ക്കെ കഴിയൂ .
ReplyDelete