അന്ന് ഇന്ദ്രപ്രസ്ഥ എക്സ്പ്രസ്സിന്റെ ചാര്‍ജ് എടുക്കുമ്പോള്‍ സമയം അഞ്ചര .ഹോസബെട്ടുവില്‍ നിന്നാണ് ഞങ്ങള്‍ കയറുക .ഹൊസബെട്ടു അത്ര വലിയ സ്റ്റേഷന്‍ ഒന്നുമല്ല ,ഒരു സാധാരണ ജങ്ക്ഷന്‍ .വളരെ ചെറിയ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച ഒരു ചെറിയ കെട്ടിടം .സ്റ്റേഷന്‍ മാസ്റ്റര്‍ തന്നെയാണ് എല്ലാ കാര്യങ്ങളും നോക്കുന്നത് .ടിക്കെറ്റ് കൊടുക്കല്‍, പാര്‍സല്‍ ബുക്കിംഗ് ,ക്രൂ ചേഞ്ച്,സിഗ്നല്‍ കൊടുക്കല്‍ അങ്ങനെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്‍റെ തലയില്‍ ആണ് .പക്ഷെ ഞങ്ങളുടെ റെയില്‍വെയിലേക്കു പ്രവേശിക്കുന്ന സ്റ്റേഷന്‍,ഞങ്ങള്‍ക്ക് അത് കൊണ്ട് പ്രാധാന്യം കൂടും .
വണ്ടിയില്‍ ഡീസല്‍ അടിച്ചു,ചെക്കിംഗ് എല്ലാം പൂര്‍ത്തിയാക്കി വിസില്‍ മുഴക്കി ഞങ്ങള്‍ യാത്രക്ക് തയ്യാറായി .പാന്ട്രിയിലെ പയ്യന്‍ പത്രം കൊണ്ട് വന്നു തന്നു .ഗാര്‍ഡ് സിഗ്നല്‍ കാണിച്ചു ,വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്ക് മഴ തുടങ്ങി .ഒരു സെപ്റ്റംബര്‍ മാസം ആയിരുന്നു അതും.എല്ലായ്പ്പോഴും .ഇവിടെ സെപ്റ്റംബര്‍ ഇങ്ങനെയാണ്.വസന്താഗമത്തിലുംഅവള്‍പൊടുന്നനെരൌദ്രിണിയാകും."പ്രസവ ശേഷം ചില അമ്മമാര്‍ക്ക് ഭ്രാന്ത് വരാറില്ലേ ?;അത് പോലെ" എന്ന് പറഞ്ഞപ്പോള്‍ ഒരിക്കല്‍ ഞങ്ങളുടെ കൂട്ടത്തിലെ ബുജി മനു തിരുത്തി "ചിലര്‍ക്ക്ആര്‍ത്തവശേഷവും".
വണ്ടി പായുകയായിരുന്നു .ഒരു തുരങ്കം കഴിഞ്ഞു മല മടക്കുകള്‍ക്കിടെ ഒന്ന് മെല്ലെ ഇഴഞ്ഞു, പിന്നെ വേഗം കൊണ്ട് ,പാടങ്ങളെയും ചെറിയ ഒരു പുഴയെയും പിന്നിലാക്കി അത് കൂവിപ്പാഞ്ഞു .ഒരു സ്റ്റേഷന്‍ കടന്നു പോയി .റെയില്‍ പാളം മുറിച്ചു കടന്ന് ജോലിക്ക് പോകുന്ന ചെറു പ്രായക്കാരായ പെണ്‍കുട്ടികളെ കാണായി.അവരോടൊപ്പം ചില ആണ്‍കുട്ടികളെയും .രണ്ടു കൂട്ടരും മൊബൈലില്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു .അതീവ ജോലിത്തിരക്കുള്ളവര്‍ പോലും ഇത്രയും ഗൌരവത്തോടെ മൊബൈലില്‍ സംസാരിക്കില്ല .എനിക്ക് എന്‍റെ പ്രണയിനിയെ ഓര്‍മ്മ വന്നു .
അവള്‍ ഇങ്ങനെ തന്നെയാണ് ,എത്ര നേരമാണ് ഞങ്ങള്‍ മുക്കിയും മൂളിയും ചെലവാക്കാറുള്ളത്?ഒന്നും പറയാനുണ്ടാവില്ല .എന്നാലും !.ഇവരും അങ്ങനെയോക്കെത്തന്നെയാവും .എനിക്ക് ചുണ്ടില്‍ ചിരി പരന്നു.ലോകോ പൈലറ്റ് ഒരല്‍പം അത്ഭുതത്തോടെ എന്നെ നോക്കി .അയാള്‍ എന്‍റെ മുഖം കാണാതിരിക്കാന്‍ ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു ,എനിക്ക് ഒരിച്ചിരി കിറുക്ക് ഉണ്ടെന്നു പൊതുവേ സംസാരം ഉണ്ട് .അത് കൂടേണ്ട ! . മഴയുടെ ശക്തി ഒന്ന് കുറഞ്ഞിരുന്നു .ചെറു കവലകളും കടകളും ഒക്കെ ദൃശ്യമായി ,രാവിലെ ജോലിക്ക് പോകുന്നവര്‍ ,പഠിക്കാന്‍ പോകുന്ന കുട്ടികള്‍ ,ദൂരെ ഇരുപത്തിനാല് മണിക്കൂറും പുകതുപ്പുന്ന ഓട്ടു ഫാക്ടറി ഇങ്ങനെ കാഴ്ചകള്‍ എന്നെ ഉന്മേഷവാനാക്കി.ഞാന്‍ ഉത്സാഹത്തോടെ ഷൂളം കുത്തി .വീണ്ടും ലോക്കോ പൈലറ്റിന്‍റെ അത്ഭുതം നിറഞ്ഞ നോട്ടം ! ,ശേ ഇവന് ഭ്രാന്ത് തന്നെ എന്നയാളും കരുതുന്നുണ്ടാവും .
മഴക്കാലത്ത്ഞങ്ങളുടെ റെയില്‍വേ അസാധ്യ സുന്ദരിയാണ് .ഒരിക്കല്‍ വളരെ പ്രശസ്തന്‍ ആയ ഒരെഴുത്തുകാരന്‍ അയാളുടെ കഥയില്‍ വളരെ ഭംഗിയുള്ള ഒരു കാഴ്ച വിവരിക്കാന്‍ "മഴക്കാലത്തെ ..റെയില്‍ വേ പോലെ(ഞങ്ങളുടെ റെയില്‍വെ പോലെ എന്ന് ,,ഹോ !) എന്ന് എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്,ശരിയാണ് ,ഇതാ ഈ കാഴ്ചകള്‍ കാണുന്ന ആരും അത് സമ്മതിക്കാതിരിക്കില്ല. .പാടങ്ങളില്‍, ,മരച്ചില്ലകളില്‍ ,കാറ്റിനോട് കൈ കോര്‍ത്ത് ഊഞ്ഞാല്‍ ആടുന്ന മഴ, .പുഴ .പിന്നെ മലക്കരികെ ആടിന്‍ പറ്റങ്ങളെ മേയ്ച്ചു പോകുന്ന ഇടയന്മാര്‍ .മഴയെ ചെറുക്കാന്‍ അവര്‍ കട്ടിചാക്ക് പുതക്കും ..
വണ്ടി ഗോഗള വിട്ടു .ഇരു വശത്തും കാട്ആണ് .ചിലപ്പോള്‍ മുയലുകള്‍ ട്രാക്ക് മുറിച്ചു ഓടിപ്പോകും ,രാത്രിയില്‍ മൃഗങ്ങളുടെ എണ്ണവും വൈവിധ്യവും കൂടും . .കുറുക്കന്മാര്‍ ..കൂരാന്‍ (എന്തൊരു ഭംഗിയാണെന്നോ അവനെ കാണാന്‍ !,കാട്ടുപഴങ്ങള്‍ അവന്റെ മുള്ളുകളില്‍ കുത്തിക്കയറി മുത്തുകള്‍ കോര്‍ത്തൊരു കുപ്പായം അവനു കിട്ടിയത് കണ്ട എന്നുള്ളില്‍ അസൂയയുടെ പ്രളയം )പിന്നെ വളരെ അപൂര്‍വ്വമായി മാനുകള്‍ ..
ദൂരെ ഒരു മയിലിനെ ഞാന്‍ കണ്ടു .മഴ അവന്‍റെ പൊന്നലുക്കുള്ള പീലിക്കുപ്പായത്തിനു മിനുക്കം തീര്‍ത്തു.അടുത്തെവിടെയോ ഉള്ള ഒരു മരത്തില്‍ അവന്‍റെ പ്രണയിനി അവനെ കാണുന്നുണ്ടാവും . നേരിയ മഴയത്തും ഞാനവനെ വ്യക്തമായി കണ്ടു ,തന്‍റെ പീലിക്കുട അഹങ്കാരത്തോടെ അവന്‍ നിവര്‍ത്തു പിടിച്ചിരുന്നു .അത് സാധാരണ ചിത്രങ്ങളില്‍ കാണുന്നത്ര വലുതൊന്നുമായിരുന്നില്ല.അവനെ ചെറുതാക്കാത്ത വിധം എന്നാല്‍ സുന്ദരവുമായ ഒരു ശ്യാമ വര്‍ണ്ണക്കുട .അവന്‍നൃത്തം വെക്കുകയായിരുന്നു .ബലിഷ്ടമായ അവന്‍റെ കാലുകള്‍ മഴക്കൊപ്പം ഇലച്ചാര്‍ത്തുകളില്‍ കാറ്റ് വായിച്ച ഈണത്തിന് ഒപ്പം ചലിച്ചു .അവന്‍റെ പീലികളില്‍ തട്ടി മഴ പുതിയ ഡിസൈനുകള്‍ രചിച്ചു.
മഴയുടെ താളത്തിനൊത്തുള്ള അവന്‍റെ നൃത്തം കണ്ടു രസിച്ചിരിക്കെ പൊടുന്നനെ എന്‍റെ ബോധം ഉണര്‍ന്നു .ഇവന്‍ ,ഈ പ്രണയം തലക്കു പിടിച്ച ശുംഭന്‍ ട്രാക്കില്‍ നിന്നും മാറാത്തത് എന്താണ് ?ഞാന്‍ വിസില്‍ അമര്‍ത്തിപ്പിടിച്ചു.കാത് തുളക്കുന്ന അതിന്‍റെ ഒച്ചയില്‍ അസ്വസ്ഥന്‍ ആയി എന്‍റെ ലോക്കോ പൈലറ്റ് എന്നെ നോക്കി ,ഞാന്‍ അയാളെ ഗൌനിച്ചില്ല .ദൂരെ എന്‍റെ ഗ്രാമത്തില്‍ എന്നെ കാത്തു എന്‍റെ പ്രണയിനി ഇരിപ്പുണ്ട് .അവളുടെ പീലിത്തികവുള്ള അഴകുകള്‍ എന്നെ ബാക്കിയെല്ലാം മറക്കാന്‍ പ്രേരിപ്പിച്ചു .
പക്ഷെ ആ മണ്ടന്‍ മയില്‍ മാറിയില്ല .പ്രണയം തലയ്ക്കു പിടിച്ച ആ വിഡ്ഢിപ്പക്ഷി തനിക്കു ചുറ്റുമുള്ളതെല്ലാം മറന്നു നൃത്തം ചെയ്തു കൊണ്ടേയിരുന്നു.ഇത്രയും സുന്ദരമായ ഒരു കാഴ്ച ഞാനെന്റെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ല .പിന്നീടൊരിക്കല്‍ ഞാന്‍ പീലി വിരിച്ച മയിലിനെ കണ്ടിട്ടുണ്ട് .പക്ഷെ അവന്‍ നൃത്തം ചെയ്യുകയായിരുന്നില്ല..ഇവനിതാ ഹോ എത്ര മനോഹരമായി നൃത്തം ചെയ്യുന്നു! ! മഴ കനക്കുന്നത് അറിയാതെ, മരണം അവനിലേക്ക് പാഞ്ഞെത്തുന്നത് അറിയാതെ ലാസ്യം ,ശൃംഗാരം ഒക്കെ ആടിത്തീര്‍ക്കാനുള്ള തിരക്കില്‍ ആണ് ,പ്രണയം വരിക്കാന്‍ ഉള്ള തിരക്കില്‍ അവന്‍ തനിക്കു നേരെ വാ പിളരുന്ന ദുരന്തത്തെ കാണുന്നില്ലല്ലോ ..:(,
മഴ സാക്ഷി നില്‍ക്കെ ചുറ്റും" അരുതരുത്" എന്ന് കാറ്റ് കരഞ്ഞു പറഞ്ഞതും കേള്‍ക്കാതെ ഞങ്ങളുടെ തീവണ്ടി ആ മണ്ടന്‍ മയിലിനു മീതെ കൂവിപ്പാഞ്ഞു പോയി .ഞാന്‍ സ്തബ്ധനായി ഡ്രൈവറെ നോക്കി .അയാള്‍ വല്ലാത്തൊരു നിസ്സംഗതയോടെ പ്ലാറ്റ്ഫോം കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ പുഴുങ്ങിയ കപ്പലണ്ടി ശ്രദ്ധാപൂര്‍വ്വം തോട് പൊളിച്ചു തിന്നു കൊണ്ടിരുന്നു .ഇലകള്‍ മാത്രം ഒരു നിമിഷം അനക്കമറ്റു എന്നെനിക്കു തോന്നി
. വണ്ടി ദേവന ഹള്ളി എത്തി നിന്നു.മഴ അവസാനിച്ചിരുന്നില്ല ,സങ്കടം തീരാതെ ഇപ്പോഴും ചിണുങ്ങി ചിണുങ്ങി ,,പോയിന്‍റ്സ്മാന്‍ നരസപ്പ ഞങ്ങളുടെ വണ്ടിക്കുള്ള കോഷന്‍ ഓര്‍ഡര്‍ തരാന്‍ എത്തി .ഞാന്‍ പുറത്തിറങ്ങി.വണ്ടിക്ക് വല്ല കുഴപ്പം ഉണ്ടോ എന്ന് നോക്കണം .
കാറ്റില്‍ ഗാര്‍ഡില്‍ കുടുങ്ങി ആ മയില്‍ കിടപ്പുണ്ടായിരുന്നു.തന്‍റെ പീലിക്കസവുകള്‍ എല്ലാം ഉലഞ്ഞു ,കഴുത്തൊടിഞ്ഞു ചോരയില്‍ മുങ്ങിയ അവന്‍ .ഞാന്‍ അവനെ ഒരു വിധത്തില്‍ വലിച്ചൂരിയെടുത്തു പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു .വല്ലാത്ത ഭാരം .നരസപ്പയുടെ കണ്ണുകള്‍ തിളങ്ങി.അവന്‍ ഇന്ന് ദാരുവിന്‍റെ കൂടെ ഇതും തൊട്ടു നക്കും."എന്ന സാര്‍ ,എങ്കെന്നു കിടച്ചിവനെ?"ഞാന്‍ മറുപടി പറയാന്‍ ഒരുങ്ങും മുന്നേ എന്‍റെ മൊബൈല്‍ ബെല്ലടിച്ചു ,അത് അവള്‍ ആണ് എന്‍റെ പ്രണയിനി ! .....
. വണ്ടി ദേവന ഹള്ളി എത്തി നിന്നു.മഴ അവസാനിച്ചിരുന്നില്ല ,സങ്കടം തീരാതെ ഇപ്പോഴും ചിണുങ്ങി ചിണുങ്ങി ,,പോയിന്‍റ്സ്മാന്‍ നരസപ്പ ഞങ്ങളുടെ വണ്ടിക്കുള്ള കോഷന്‍ ഓര്‍ഡര്‍ തരാന്‍ എത്തി .ഞാന്‍ പുറത്തിറങ്ങി.വണ്ടിക്ക് വല്ല കുഴപ്പം ഉണ്ടോ എന്ന് നോക്കണം .
കാറ്റില്‍ ഗാര്‍ഡില്‍ കുടുങ്ങി ആ മയില്‍ കിടപ്പുണ്ടായിരുന്നു.തന്‍റെ പീലിക്കസവുകള്‍ എല്ലാം ഉലഞ്ഞു ,കഴുത്തൊടിഞ്ഞു ചോരയില്‍ മുങ്ങിയ അവന്‍ .ഞാന്‍ അവനെ ഒരു വിധത്തില്‍ വലിച്ചൂരിയെടുത്തു പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു .വല്ലാത്ത ഭാരം .നരസപ്പയുടെ കണ്ണുകള്‍ തിളങ്ങി.അവന്‍ ഇന്ന് ദാരുവിന്‍റെ കൂടെ ഇതും തൊട്ടു നക്കും."എന്ന സാര്‍ ,എങ്കെന്നു കിടച്ചിവനെ?"ഞാന്‍ മറുപടി പറയാന്‍ ഒരുങ്ങും മുന്നേ എന്‍റെ മൊബൈല്‍ ബെല്ലടിച്ചു ,അത് അവള്‍ ആണ് എന്‍റെ പ്രണയിനി ! .....
ഇതൊന്നും എന്‍റെ അനുഭവങ്ങളല്ല .പാളങ്ങള്‍ എല്ലാം ചെന്നവസാനിക്കുന്നത് പാതിയില്‍ നിലച്ചു പോയ ഒരു നിലവിളിയിലേക്കാണ്.നിസ്സഹായമായി നോക്കിയിരിക്കേണ്ടി വരുന്നവന്‍റെ അനുതാപം ..കനല്‍ വഴികളില്‍ അടി പതറാതിരിക്കാന്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു കൊടുക്കുന്ന നുണക്കഥകള്‍ ,വെറും നുണക്കഥകള്‍ ,,,
ReplyDeleteനന്ദായിട്ടുണ്ട് സുഹൃത്തേ...അല്ലെങ്കിലും ഇത്തിരി നൊസ്സില്ലെങ്കിലീ ഉരുക്ക് ജീവിതം ഭ്രാന്ത് പിടിപ്പിയ്ക്കും...
ReplyDeleteമധു..
സുന്ദരമായ എഴുത്ത് സിയാഫ് ..
ReplyDeleteഇത് വായിച്ചപ്പോള്‍,നാളുകള്‍ക്കു മുന്‍പ് ഞാന്‍ മുംബയില്‍ വെച്ച് കണ്ട ഒരു അപകടം ഓര്‍ത്തു ..
ട്രാക്കിലൂടെ മൊബൈലില്‍ നിന്ന് ചെവിയിലേക്ക് കയറ്റിയ വയറിലൂടെ സംഗീതം ആസ്വദിച്ചു വന്ന ഒരു കോളേജ് വിദ്യാര്‍ത്ഥി
ആളുകള്‍ കൂവി വിളിച്ചതും കേള്‍ക്കാതെ അപകടത്തില്‍ ചെന്ന് ചാടിയത് ..
മരണം വരിക്കാന്‍ ഓരോരോ നിമിത്തങ്ങള്‍ ..
കേട്ട് കഥയാണെങ്കിലും സംഭവ കഥ പോലെ ഫീല്‍ ചെയ്തു .. ആഖ്യാനം നന്നായി
ആശംസകള്‍
ഇത്തരം ചില വേദനിക്കുന്ന ഓര്‍മകളും ചിലതിനോടുള്ള വാശിയും ഒക്കെ ആണ് നമ്മുടെ ഈ ഉരുക്ക് ജീവിതത്തില്‍ ആകെ ബാക്കി ആവുന്നത് ....
ReplyDeleteപ്രിയപ്പെട്ട സിയാഫ്., നിങ്ങള്‍ എത്ര മനോഹരമായി എഴുതിയിരിക്കുന്നു... ഈ കഥ വായിക്കുന്നതിനു തൊട്ടുമുമ്പാണ് ഞാന്‍ മലയാളത്തിലെ പ്രശസ്തമായ ഒരു വാരികയില്‍ ബ്ലോഗറായ ഒരു ചെറുകഥാകൃത്ത് എഴുതിയ കഥ വായിച്ചത്... വിരസവും ഒട്ടും ആഖ്യാനഭംഗി ഇല്ലാത്തതുമായ ഒരു കഥ.. പ്രശസ്ത വാരികയില്‍ വന്ന കഥയല്ലെ എന്നതുകൊണ്ടു മാത്രം ഒരു വിധം കഷ്ടപ്പെട്ട് വായിച്ചു തീര്‍ത്തു... സമയം പാഴായി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല....
ReplyDeleteഎന്നാല്‍ താങ്കളുടെ ഈ കഥ വായിച്ചത് വെറുതെയായില്ല... അപരിചിതവും കൗതുകമുണര്‍ത്തുന്നതുമായ കഥാപാശ്ചാത്തലം, മികവാര്‍ന്നതും പുതുമയുള്ളതുമായ ആഖ്യാനം, ചുരുങ്ങിയ വാക്കുകള്‍കൊണ്ട് സംവേദനം ചെയ്ത മനോവ്യാപാരങ്ങളുടെ ഒരു മായികപ്രപഞ്ചം, അതില്‍ പ്രകടമാവുന്ന മികച്ച കൈയ്യടക്കം, മനസിനെ ആര്‍ദ്രമാക്കുന്ന ഒരു അനുഭവത്തെ സ്വന്തം പ്രണയാനുഭവത്തോടു ചേര്‍ത്തുവെക്കുന്ന ആ വിരുത്...
പ്രശസ്തമായ വാരികയിലെ നിലവാരമില്ലാത്ത കഥ വായിച്ച് മടുത്തിരുന്ന എനിക്ക് കഥകളോടുളവായ മടുപ്പ് തീര്‍ത്തു തരുക മാത്രമല്ല... മികച്ച ഒരു കഥ വായിച്ച ആനന്ദം കൂടി പകര്‍ന്നു തന്നു താങ്കളുടെ എഴുത്ത്... എല്ലാ ഭാവുകങ്ങളും നേരുന്നു...
എന്താ സിയാഫ് പറയുക! വല്ലാത്ത ഒരെഴുത്ത്. ഒരു പ്രണയ നൈരാശ്യത്തില്‍ റെയ്ല്‍ സമാധിയായ ആ ആണ്‍ മയിലിനെയും എഴുത്ത് കാരനെ കാത്തിരിക്കുന്ന പ്രണയിനിയും എത്ര സുന്ദരമായാണ് താങ്കള്‍ കോര്‍ത്തിണക്കിയത്! എന്തൊരു മനോഹരമായ വര്‍ണനകള്‍! റെയ്ല്‍വേയിലെ മഴയുടെ മനോഹാരിത എനിക്കും ഒരു പാടനുഭവപ്പെട്ടിട്ടുണ്ട്. പക്ഷെ പറയാന്‍ കഴിഞ്ഞിരുന്നില്ല. ഇനിമുതല്‍ ഞാനത് കൂടുതല്‍ ഹൃദയസാന്നിധ്യത്തോടെ ആസ്വതിക്കും. എനിക്കറിയാവുന്ന ഒരേയൊരു ലോക്കോ ഡ്രൈവര്‍ സിയാഫ് ആണ്. നിരന്തരം യാത്രയിലായിരിക്കുന്ന താങ്കള്‍ക്ക് ഒരു പാട് കഥകള്‍ പങ്കു വെക്കാനില്ലേ?
ReplyDeleteഅവക്ക് വേണ്ടി കാത്തിരുക്കുന്നു. റെയ്ല്‍വേ യില്‍ കുറെ കാലം വലിയ ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്ത ബഹുമാന്യനായ എന്‍. ഗോപാല്‍കൃഷ്ണന്‍ സാറിന്‍റെ ഓരോ എഴുത്തും ആസ്വാദ്യകരമാകുന്നത് ഈ യാത്രകളെ ചിരിയും കണ്ണീരും സമാസമം ചാലിച്ച് വായനക്കാരന് നല്‍കുന്നത് കൊണ്ടാണ്. സിയാഫില്‍ എല്ലാം വേണ്ടുവോളമുണ്ട്. കുറ്റം തീര്‍ന്ന ഒരു ഭാഷ വേറെയും. ഒരു പാട് പറക്കാന്‍ താങ്കളുടെ മുന്‍പില്‍ ആകാശം പരന്നു കിടക്കുന്നു.
മുകളിലോരോരുത്തരും കുറിച്ചിട്ട അഭിപ്രായങ്ങള്‍ തന്നെ ധാരാളം. ഒരുപാടിഷ്ടപ്പെട്ടു ഈ കഥയും അത് പറഞ്ഞ രീതിയുമെല്ലാം. ഇനിയും ഒരുപാടു പറയാനില്ലേ. കേള്‍ക്കാനായി വീണ്ടും വരും.. അഭിനന്ദനങ്ങള്‍..
ReplyDeleteമുകളിലെ രണ്ടു കമ്മന്ടിലും എന്റെ കൂടി കയ്യൊപ്പ്... അത് തന്നെയാണ് ഇനി ഞാനും പറയേണ്ടത്....
ReplyDeleteവളരെ ഭംഗിയായി എഴുതി..... അഭിനന്ദനങ്ങള്‍...
ഈ ബ്ലോഗില്‍ താങ്കള്‍ എന്നും നല്ല വിരുന്നൊരുക്കുന്നു. മനോഹരമായ കഥ... കൂടുതലൊന്നും പറയാന്‍ ഞാന്‍ ആളല്ല.
ReplyDeleteഅടുത്ത വിരുന്നിന് കാണാം.. ആശംസകള്‍...
സിയാഫ് .. എന്താ പറയുക, വളരെ നന്നായി.. മുകളില്‍ കുറിച്ച കമെന്റുകള്‍ കണ്ടില്ലേ? അതിനെക്കാളും കൂടുതല്‍ ഞാന്‍ എന്താ പറയുക.. പ്രദീപ് മാഷിന്റെ കമെന്റ് കണ്ടില്ലേ അത് തന്നെ ധാരാളം നിങ്ങളുടെ കഥയുടെ ദിശ മനസ്സിലാക്കാന്‍ ... ഈ സുമനസ്സിന്റെ ഭാവുകങ്ങള്‍... എന്‍റെ കൂട്ടുക്കാരാ ഇനിയും ഇതുപോലുള നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു .
ReplyDeleteബ്ലോഗ് വായനക്കിടെ ഇത്തരം ചില എഴുത്തുകള്‍ കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു..
ReplyDeleteഅസൂയാവഹമായ എഴുത്ത് ..അഭിനന്ദനങ്ങള്‍
<< വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ >>
ഇതും ഇഷ്ടമായി .. കമന്റ് ഇരന്നു വാങ്ങുന്നില്ല !!!
എഴുതിയ രീതി നല്ല രസമുണ്ട് ഒരോ പശ്ചാതലവും വിവരിച്ചുള്ള എഴുത്ത് വായിക്കാന്‍ രസമാണ്
ReplyDeleteപ്രിയ സിയാഫ്
ReplyDeleteമഴയുടെ ഭംഗിയും, ട്രൈനിലൂടെയുള്ള യാത്രയും, യാത്രക്കിടയില്‍ കാണുന്ന കാഴ്ചകളും എത്ര മനോഹരമായാണ് ഇവിടെ അവതരിപ്പിച്ചത്, ഒരു മടുപ്പുമില്ലാതെ അവസാന വരി വരെ വായിച്ചു തീര്‍ത്തു, അക്ഷരങ്ങള്‍ കോര്‍ത്തിണക്കുന്ന കാര്യത്തില്‍ ഏറെശ്രദ്ധിച്ച ഒരു പോസ്റ്റ്.
തന്റെ പ്രണയിനെയേ സന്തോഷിപ്പിക്കുന്നതിനിടയില്‍ പരിസര ബോധം നഷ്ടപ്പെട്ടു ജീവന്‍ ബലിയടവേണ്ടി വന്ന ആണ്‍ മൈല്‍ ......
മയിലിന്റെ ആട്ടവും ചെറു കവലകളും കടകളും ഒക്കെ കാണാനായി ,രാവിലെ ജോലിക്ക് പോകുന്നവര്‍ ,പഠിക്കാന്‍ പോകുന്ന കുട്ടികള്‍ ,ദൂരെ ഇരുപത്തിനാല് മണിക്കൂറും പുകതുപ്പുന്ന ഓട്ടു ഫാക്ടറി ഇതല്ലാം നേരില്‍ കാണുന്ന ഒരു പ്രതീതിയായിരുന്നു വായിക്കുമ്പോള്‍ ...
"അസാധ്യ സുന്ദരിയായ" നിങ്ങളുടെ റൈല്‍വയെ പ്രണയിക്കുക, ആ പ്രണയത്തിനിടയില്‍ ഒരു പാടു പ്രണയ ഗീതങ്ങളും പ്രണയ കഥകളും, കൈ മാറുക ഒപ്പം അനുഭവങ്ങളും....
ഈ കഥ ഒരു നുണക്കഥ മാത്രമാണോ? സയാഫ്, ഇങ്ങനെ സംഭവിച്ചു കൂടെ
വേണു ഗോപാല്‍ പറഞ്ഞത് പോലെ
മരണം വരിക്കാന്‍ ഓരോരോ നിമിത്തങ്ങള്‍ ..
സുന്ദരമായ എഴുത്തിലൂടെ, നൂതനമായ ഒരാഖ്യാന ശൈലിയിലൂടെ വേറിട്ട ഒരു കഥ സമ്മാനിച്ച സയഫിന് അഭിനന്ദനങ്ങള്‍ ....
മനോഹരം. എനിക്കിഷ്ടം പഴയ തീവണ്ടികളാണ്. വട്ട മുഖവും, കുറെ ചക്രങ്ങളും, കുമുകുമാന്ന് പുകയും..ആ വരവാണ് വരവ്!. ആ കാഴ്ച്ചകൾ ഇപ്പോഴും പൊടിപിടിച്ചു പോകാതെ മനസ്സിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്.
ReplyDeleteപഴയ തീവണ്ടികൾ എവിടെയെങ്കിലും ഓടുന്നുണ്ടോ?..ഒരു ഫോട്ടൊയെങ്കിലും കൊടുക്കാവോ?
ഇഷ്ടപ്പെട്ടു.നല്ല കഥ.
ReplyDeleteപ്രണയത്തില്‍ മതിമറന്ന് ജീവിതംഹോമിച്ച പാവം മയിലിനെ മറക്കാന്‍ പറ്റുന്നില്ല.
അഭിനന്ദനങ്ങള്‍.
തീവണ്ടിയെ പോലെ മെല്ലെ കിതച്ചും കുതിച്കും പിന്നെ നിന്നും ഇടക്ക് ആരവങ്ങള്‍ ഇടക്ക് ശാന്തം...മഴപെയ്യുമ്പോള്‍ അങ്ങിനെയാണ്...നന്ദി സിയാഫ്
ReplyDeleteഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ ഇല്ലേ.അതെ എന്റെ നെറ്റ് സ്ലോ ആയത് കൊണ്ടു വരാത്തതാണോ..
ReplyDeleteThis comment has been removed by the author.
ReplyDeleteഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ ഇല്ലേ
ReplyDeleteനല്ല കഥ സലൂട്ട് ചെയുന്നു
സിയാഫ് നല്ല എഴുത്ത് ,,ഇത് മുന്‍പ് എപ്പോളെങ്കിലും ഏതെന്കിലും പ്രസിദ്ധീകരണത്തില്‍ കൊടുത്തിരുന്നോ ?ഒന്നും വിചാരിക്കരുത് ..ഇതുപോലൊന്ന് മുന്‍പ് എന്നോ വായിച്ചത് പോലെ ...:)ഈ പോസ്റ്റിനു ലേബല്‍ കാണാത്തതും ,,സ്വന്തം അനുഭവമല്ല എന്ന കുറിപ്പും കൂടി ആകുമ്പോള്‍ ..എന്താണ് തലക്കെട്ടിലെ തീക്കനലുകള്‍ -1-? ആ പേരിലുള്ള ഏതെന്കിലും അനുഭവക്കുറിപ്പുകളുടെ ഒന്നാം അദ്ധ്യായം ആണോ ?
ReplyDeleteചിലപ്പോള്‍ തോന്നലാകാം ..
ഇവിടെ എത്തിച്ച പൈമക്ക് നന്ദി.
ReplyDeleteഎത്ര എത്ര നല്ല രചനകള്‍ കാണാതെ പോകുന്നു. ഇത് നഷ്ടമായില്ലല്ലോ, ഭാഗ്യം.
എഴുതുമ്പോള്‍ ഒരു ലിങ്ക തന്നൂടെ?
സാബു മാഷേ,
ReplyDeleteഊട്ടിക്കും കുന്നൂരിനുമിടയില്‍ ഓടുന്നുണ്ട്. പിന്നെ നോര്‍ത്ത് ലക്കിമ്പൂരിനും ഗുവഹാട്ടിക്കും ഇടയിലുള്ളത് സെപ്റ്റംബര്‍ മുതല്‍ കഥാവശേഷനായി എന്നാണ് തോന്നുന്നത്.
@പ്രദീപ് സര്‍ ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ എനിക്ക് പകരുന്ന ഊര്‍ജ്ജം ചില്ലറയല്ല,ഉത്തരാവാദിത്തങ്ങള്‍ അത് വളരെ കൂട്ടുന്നു ,താങ്കളെ പോലെ മികച്ച എഴുത്തുകാരനില്‍ നിന്നാകുമ്പോള്‍ പ്രത്യേകിച്ചും ,ഞാനും ശ്രദ്ധിക്കാറുണ്ട് ,നമ്മുടെ വാരികകളില്‍ ബ്ലോഗിടങ്ങളില്‍ ഉണ്ടാകുന്ന പോലെയുള്ള മികച്ച (എന്റെയല്ല )കൃതികള്‍ ഇപ്പോള്‍ ഉണ്ടാകാത്തതെന്താണ് ?@മധു മാഷേ ,നൊസ്സ് ഉള്ളവരെ റെയില്‍ വേ നിര്‍ത്തില്ല കേട്ടോ ,ഒരു തുള്ളി പോലും മനസ്ചാഞ്ചല്യം ഉള്ളവരെ ഈ പണിക്കു വിടില്ല @വേണുഗോപാല്‍ജി ;കഥയാണ് തന്നെ ,ഇനിയും ഉണ്ട് ഇത് പോലെ ചില കഥകള്‍ ,വരണം ,@വിജിത്ത്.നേര്‍ വരകളില്‍ പാഞ്ഞു കൊണ്ടേയിരിക്കുന്ന ജീവിതത്തില്‍ എന്ത് വാശി ?@ആരിഫ്ജി;തീര്‍ച്ചയായും ,കഥ ഇനിയും ഉണ്ട് ,ഞാന്‍ പറക്കാന്‍ ശ്രമിക്കുകയാണ് ,ഒരു കുഞ്ഞു പക്ഷിക്ക് പറക്കാന്‍ എത്ര ആകാശം വേണം ?@ജെഫു ,ഇത്ര യധികം പരന്ന വായന ഉള്ള താങ്കളുടെ അഭിപ്രായം വളരെയേറെ വിലയെരിയതാണ് ,നന്ദി ,@ഖാദൂ ,നന്ദി ,എഴുത്തില്‍ സ്വന്തം കയ്യൊപ്പ് പതിപ്പിച്ച ആളാണല്ലോ നിങ്ങള്‍ @ഷബീര്‍ തിരിചിലാന്‍ ,വിരുന്നോന്നുമാല്ലെങ്കിലും നിങ്ങളെ പോലുള്ളവര്‍ക്ക് മനസ്സ് നിറഞ്ഞു എന്നത് തന്നെ വലിയ സന്തോഷം ,@ശുക്കൂര്‍ ,താങ്കളുടെ സുമനസ്സ് തന്നെ എന്റെയും ഒരു ബലം ,തീര്‍ച്ചയായും ഇനിയും വരും ,നിങ്ങളുടെ പിന്തുണ വേണം @ഉസ്മാന്‍ ഇരിങ്ങാട്ടിരി ,ഗുരു തുല്യരായ നിങ്ങളെ പോലുള്ളവരുടെ പ്രോത്സാഹനങ്ങള്‍ എനിക്ക് ശക്തി പകരുന്നു @ഷാജു ,ജെഫുവിനോട് പറഞ്ഞത് തന്നെ നിങ്ങളോടും ,സ്നേഹം മനസ്സ് നിറയെ @മജീദ് നാദാപുരം ,നിങ്ങള്‍ കഥ വണ്ടിക്കു
ReplyDeleteചെയ്തു തന്ന ഇമേജ് കിടിലന്‍ ,നുണക്കഥ ആണോ എന്ന് ചോദിച്ചാല്‍ ,,,നേരിട്ട് പറയാം @സാബു ,താങ്കളെ അത്തരം ഒരു ഫോട്ടോ ടാഗ ചെയ്തിട്ടുണ്ട് ഫെസ് ബുക്കില്‍ ,താങ്കള്‍ക്കുള്ള മറുപടി പൊട്ടന്‍ തന്നിട്ടുമുണ്ട് @റോസാപ്പൂക്കള്‍ ,നല്ല കഥാ കാരിയില്‍ നിന്നുള്ള ഈ അഭിപ്രായത്തിന് പൊന്നിന്‍ വില ഫോളോ ഗാട്ജെറ്റ് ഇല്ലേ എന്റെയീ ബ്ലോഗിന് എന്തെല്ലാമോ കുഴപ്പങ്ങള്‍ ഉണ്ട് ഗൂഗിള്‍ അമ്മച്ചീ കാതോളനെ,@നവാസ് മുക്രിയകത്തു ,മഴ മഴ മാത്രം .@രമേഷ്ജി ,ഒരക്ഷരം പോലും ഇത് വരെ അച്ചടിച്ച് വരാത്ത ഒരു ഹത ഭാഗ്യന്‍ ആണ് ഞാന്‍ ,ഈ കുറിപ്പുകള്‍ താങ്കള്‍ ഫെസ് ബുക്കില്‍ ഞാന്‍ തന്നെ പ്രസിദ്ധീകരിച്ചപ്പോള്‍ വായിചിട്ടുണ്ടാവാം ,ഏതായാലും വേറെ ആരെങ്കിലും എഴുതാനുള്ള സാധ്യത ഇല്ല ,നൂറു ശതമാനം ഉറപ്പു ,ലേബല്‍ മുതലായ കിടികള്‍ ഒക്കെ ആര്‍ജ്ജിച്ചു വരുന്നതേയുള്ളൂ ,ലേബല്‍ തന്നെ ആണ് താങ്കള്‍ പറഞ്ഞത് ,പിന്നെ ഇത് ഒന്നാം അദ്ധ്യായം തന്നെ ,ഇനി കുറച്ചു അദ്ധ്യായങ്ങള്‍ കൂടെയുണ്ട് ,വഴിയെ വരും ,പ്രദീപ് സാറിനെ പോലുള്ളവര്‍ വായിച്ചിട്ടുണ്ട് ആ കുറിപ്പുകള്‍ ,അവര്‍ എനിക്ക് പൊറുത്തു തരട്ടെ .@പൊട്ടന്‍ ,താങ്കള്‍ക്കും പൈമാക്കും എന്റെയും നന്ദി ,നല്ല വാക് പറഞ്ഞതിനും വിലപ്പെട്ട ഒരു വിവരം പങ്കു വെച്ചതിനും ..
This comment has been removed by the author.
ReplyDeleteഫേസ്ബുക്കിലെ നോട്ടില്‍ നിന്ന് തന്നെ ഇത് വായിച്ചിരുന്നു. . മറ്റൊരു കഥയുണ്ട് ഈ സീരീസില്‍ തന്നെ. . .എല്ലാം ഒന്നിനൊന്നു മെച്ചം ആണ്. . . .പശ്ചാത്തല വിവരണം മടുപ്പില്ലാതെ പറയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണ്.
ReplyDeleteഹോസബെട്ടുവില്‍ നിന്ന് ദേവന ഹള്ളി വരെ ഞങ്ങളെ ആ ട്രെയിനില്‍ കൊണ്ട് പോയല്ലോ സിയാഫിക്ക, അവസാനം ഇത്തിരി നൊമ്പരവും
ഇജ്ജ് പുലിയാണ്ടാ… പുലി!
ReplyDeleteനേരത്തെ ഒരു ചെറു ദ്വാരത്തിലൂടെ ഒരു വലിയ ലോകത്തിലേക്ക് ക്ഷണിച്ചു പിന്നീട്, ടെസ്സയിലൂടെ വല്ലാതെ ചുരുങ്ങിപ്പോയ ചില മനുഷ്യരെ കാണിച്ചു തന്നു. ഇപ്പോള്‍, സ്വയം നഷ്ടപ്പെട്ടും പ്രണയത്തില്‍ ജീവിക്കുന്ന ഒരു വല്ലാത്ത അനുഭവത്തെ പരിചയപ്പെടുത്തുന്നു. ഞാന്‍ വായിച്ച ഈ മൂന്നും വ്യത്യസ്ത അനുഭവങ്ങളാണ് എനിക്ക് നല്‍കിയത്. അതുപോലെ, ഓരോന്നിലെയും 'കഥ'യ്ക്ക് അതാവശ്യപ്പെടുന്ന ഒരു ഭാഷ നല്‍കാനും താങ്കള്‍ ശ്രദ്ധിച്ചു പോരുന്നുവെന്നത് പ്രത്യേകം അഭിനന്ദിക്കേണ്ടുന്ന ഒന്നാണ്. നല്ല കഥകളുടെ വായനക്കായി... വീണ്ടും. സ്നേഹ സലാം.
ReplyDeleteമഴ കനക്കുന്നത് അറിയാതെ .മരണം അവനിലേക്ക് പാഞ്ഞെത്തുന്നത് അറിയാതെ ലാസ്യം ,ശ്രിന്ഗാരം ഒക്കെ ആടിത്തീര്‍ക്കാനുള്ള തിരക്കില്‍ ആണ് ,പ്രണയം വരിക്കാന്‍ ഉള്ള തിരക്കില്‍ അവന്‍ തനിക്കു നേരെ വാ പിളരുന്ന ദുരന്തത്തെ കാണുന്നില്ലല്ലോ .....................
ReplyDeleteസിയഫ് ബായി മനോഹരമായ എഴുത്ത് ..
തീവണ്ടിയില്‍ അധികം യാത്ര ചെയ്തിട്ടില്ലാത്ത എനിക്ക് ഈ എഴുത്തുകള്‍ വലിയ ഇഷ്ടമാണ് ........
ഇനിയും തുടരുക ..വായിക്കാന്‍ ഇപ്പോഴും ഞാന്‍ ഉണ്ടാവും
സിയാഫ് ഭായ് ..
ReplyDeleteവളരെ മനോഹരമായി എഴുതിയ അല്ല ചിത്രീകരിച്ച കഥ. കഥയ്ക്ക് ശേഷം എന്തിനാ മയില്‍ മരണത്തിലേക്ക് സ്വയം നടന്നു എന്ന് മനസ് അസ്വസ്ഥമാകുന്നു.
അതിന്റെ തലേ ദിവസം ഇതേ വണ്ടി തട്ടി മരിച്ചു പോയ പ്രണയിനിയെ തേടി മയില്‍ ചിലപ്പോള്‍ സ്വയം മരണത്തെ വരിച്ചതാവ്കാം. അതാകും മയില്‍ നിര്‍ത്തം ചെയ്തു കൊണ്ടു സന്തോഷത്തോടെ മരണത്തിനു കീഴടങ്ങിയത്.
ഈ കഥ ആദ്യമായി വായിക്കുന്നത് ഞാൻ ആയിരുന്നെങ്കിൽ യെന്നു അസൂയപെട്ടു. പിന്നെ സമാധാനിച്ചു. വായിച്ചല്ലോ?
ReplyDeleteസിയാഫ്, പ്രദീപ് മാഷിന്‌റെ ശ്രദ്ധ ക്ഷണിക്കലാണ് ഇവിടെ എത്താനുള്ള ഹേതു. വന്ന ദിവസം തന്നെ വിശദമായി വായിച്ചിരുന്നു. ഫോളോവറുമായി. കഥയെ കുറിച്ച് പറയുകയാണെങ്കില്‍, ഇവിടെ കമെന്‌റെഴുതിയവര്‍ക്ക് പറയാനുള്ളത് തന്നെയാണ് എനിക്കും പറയാനുള്ളത് നന്നായെഴുതി, വിവരണവും ആഖ്യാന ശൈലിയിലും വ്യത്യസ്ഥത തോന്നി. എല്ലാ വിധ ആശംസകളും... ഇനിയും വരാം സ്ഥിരം വായനക്കാരനായി എന്നേയും ചേര്‍ത്തോളൂ.. നമ്മളെ പോലുള്ള പുതിയ ബ്ളോഗേഴ്സ് പരസ്പരം വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുന്നത് വളരെ പ്രയോജനകരമാകുമെന്ന് തോന്നുന്നു. ചില ബ്ളോഗ് പ്രമാണിമാര്‍ അവര്‍ പുതിയ ആളുകളെ തിരിഞ്ഞ് നോക്കില്ല.. നവാഗതരുമായി ചേര്‍ന്ന് ശക്തിപ്പെട്ട് നല്ല രചനകളുമായി മുന്നേറാം. എന്‌റെ അടുത്ത പോസ്റ്റ് വായിക്കുമല്ലോ? :)
ReplyDeleteആരിഫ് സൈന്‍ എന്ന വിമര്‍ശകന്റെ കൂടെ 100 % ഞാനും ഉണ്ട്..!
ReplyDeleteഎനിക്ക് വളരെ നന്നായി അറിയാവുന്ന സിയാഫ് എന്നെ അത്ഭുദപ്പെടുത്തിക്കൊണ്ടേ ... ഇരിക്കുന്നു...
സിയാഫ്................. ഇനിയും കാത്തിരിക്കാം അല്ലെ.........?
അടുത്ത രചനക്കായി..!
മാറി നില്‍ക്കാന്‍ പറ്റില്ലാ .......... നീ പെട്ടു....................
നിന്‍റെ കഷ്ടകാലം.......... ഇനി പിശകായാല്‍ ഞങ്ങള്‍ വിടില്ലാട്ടോ !
ജീവിതയാത്രകൾ...പുതിയ കാഴ്ചകൾ, വർണ്ണനകൾ...അല്പം ആഹ്ലാദം...
ReplyDeleteസിയാഫ്................. ഇനിയും കാത്തിരിക്കാം അല്ലെ.........?
ReplyDeleteഅടുത്ത രചനക്കായി..!
മാറി നില്‍ക്കാന്‍ പറ്റില്ലാ .......... നീ പെട്ടു....................
നിന്‍റെ കഷ്ടകാലം.......... ഇനി പിശകായാല്‍ ഞങ്ങള്‍ വിടില്ലാട്ടോ !
basheer sabinte abhiprayam thanne enikkum
@ശ്രീജിത്ത് ,ഞങ്ങള്‍ നേരിടുന്ന ജീവിത യാഥാര്‍ ത്ത്യങ്ങള്‍ ആണ് പലതും ,അവയുടെ നൂറിലൊന്നു പോലും ആവിഷ്കരിക്കാന്‍ എനിക്കായിട്ടില്ല ,വായിച്ചതിനും അഭിപ്രായത്തിനും നന്ദി
ReplyDelete@മോഹമ്മേദ് ഷഫീക് ,നന്ദി ,വായനക്ക് ,ഇനിയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു @നമൂസ് ,നല്ല വായന തന്നെയാണ് എഴുത്തിനെ വിജയത്തിലെത്തിക്കുന്നത് ,സ്നേഹ സലാം @വട്ടപ്പോയില്‍ ഭായ് ,തീവണ്ടി യാത്ര തീര്‍ച്ചയായും ആസ്വദനീയം തന്നെയാണ് ,നാട്ടില്‍ വരുമ്പോള്‍ ഒരു ദിനം അതിനായി മാറ്റി വെക്കാം @ഇസ്മില്‍ ചെമ്മാട് ,ഓരോ ജീവനും എങ്ങനെയൊക്കെയാണ് ചരിക്കുന്നതെന്ന് സര്‍വ്വേശ്വരന് തന്നെയേ അറിയൂ ,വിലയിരുത്തല്‍ നന്നായി ,ഇനിയും പ്രതീക്ഷിക്കുന്നു @ഉദയകുമാര്‍ ,എനിക്ക് ലഭിച്ച വലിയൊരു അഭിനന്ദനം ,അടുത്ത പോസ്റ്റിലും ആദ്യ വായനക്കാരനായി എത്തണം @മോഹിയുദീന്‍ ,എഴുതുക എന്നതാണ് എഴുത്തുകാരന്റെ ആദ്യത്തെ ധര്‍മ്മം ,അത് നന്നായാല്‍ പിന്നെയാരെക്കൊണ്ടും നിങ്ങളെ ഒന്നും ചെയ്യാനാവില്ല (സര്‍വ്വെശ്വരനല്ലാതെ )ഏതായാലും പുതിയ പോസ്റ്റും വായിക്കാം ,കമന്റ് ചെയ്യുകയും ചെയ്യാം ,ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു @ബഷീര്‍ ,നിന്നോട് പറയാനുള്ളത് നേരില്‍ പറഞ്ഞാല്‍ പോരെ ,ഞാന്‍ പെട്ട് എന്നത് സത്യം തന്നെ ,കുറച്ചു സ്റ്റോക്ക് ഇരിപ്പുണ്ട് ,ബാക്കിയെല്ലാം വരും പോലെ വരും @വിഡ്ഢിമാന്‍ ,വീണ്ടും വരണം ,കൊച്ചു കൊച്ചു ദുഖങ്ങളും സന്തോഷങ്ങളും ഒക്കെ പങ്കു വെക്കാന്‍ @അഷ്‌റഫ് സാല്‍വാ,ബഷീറിനോട് പറഞ്ഞത് തന്നെ നിങ്ങളോടും ,നിറഞ്ഞ സ്നേഹവും കടപ്പാടും രണ്ടു പേരോടും ..
സിയാഫ് ,കുറഞ്ഞ കാലം കൊണ്ട് ബ്ലോഗില്‍ താങ്കള്‍ നല്ല നിലവാരം പുലര്‍ത്തുന്ന പോസ്റ്റുകള്‍ സമ്മാനിക്കുന്നു ,,ഇനിയും ഉയരത്തിലെത്താന്‍ കഴിയട്ടെ ...
ReplyDeleteഇപ്പോള്‍ അയു വായിച്ചത് നന്നായി എഴുതിയ നല്ലൊരു കഥ ..ഇതാണ് പറഞ്ഞത് ആളുകള്‍ അറിഞ്ഞില്ലെങ്കില്‍ എങ്ങിനെ ലോഗില്‍ വരനാ..ഹ്മ്മ ആശംസകള്‍ ഭയ്യീ
ReplyDeleteനന്ദി കൂട്ടരേ ,,
ReplyDeleteനന്നായിരിക്കുന്നൂ സിയാഫ്. നല്ല രസകരമായി അരോചകമാവാതെ പറഞ്ഞു പോയി. ആ ട്രൈനും അതിലെ യാത്രക്കാരും സ്റ്റേഷൻ മാസ്റ്ററും വിവരണത്തിൽ വന്നപ്പോ ഞാൻ കരുതി ഇതെങ്ങോട്ടോ വഴിമാറി പോണുണ്ടോ ന്ന്. പക്ഷെ എവിടേയും രസം കൊല്ലിയായി ഒന്നും വന്നില്ല. ഇടക്കിടെ രസമായി മഴയെത്തിരുന്നു. ആശംസകൾ സിയാഫ്.
ReplyDeleteനല്ല കഥ ...മനസ്സിനെ തൊട്ടു...അത് തന്നെ ഇതിന്റെ വിജയവും
ReplyDeleteപിന്നെ ആര്‍ത്തവശേഷം അല്ല ആര്‍ത്തവ വിരാമത്തിന് ശേഷം ആണ് ചില സ്ത്രീകളില്‍ മാനസിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് എന്നാണ് അറിവ് ....
തുടര്‍ന്നും എഴുതുക
അഭിനന്ദനങ്ങള്‍ സുഹൃത്തെ ..
ReplyDeleteനല്ലൊരു എഴുത്തുകാരന്‍റെ ഇങ്ങനെയൊരു രചന വായിക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദം. ഒപ്പം ഹൃദയം തകരുന്ന നൊമ്പരവും....
ReplyDeleteഞാന്‍ കണ്ടുമുട്ടിയ, പിലി വിരിച്ചാടി എന്നെ വിഭ്രമിപ്പിച്ച എല്ലാ മയിലുകളേയും അവയുടെ അനുപമമായ അഴകിനേയും ഓര്‍മ്മിക്കാന്‍ അവസരം തന്നതിലും ആഹ്ലാദം....