എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Thursday, November 1, 2012

അന്നയെക്കുറിച്ച് ചില തമാശകള്‍ ..

അന്ന എനിക്ക് ഒരു മുലക്കണ്ണാണ്. .വേവലാതിപ്പുഴ ഉറക്കം കൊണ്ട് നീന്തിക്കടക്കുന്ന തിരക്കില്‍ അഴിഞ്ഞു പോയ ബ്ലൗസിന്‍റെ കുടുക്കുകളെ വെല്ലുവിളിച്ചു മെര്‍ക്കുറി ലാമ്പിന്‍റെ വെളിച്ചത്തിലേക്ക് തുടിച്ച ഒരു മുലക്കണ്ണ് .
ചെറുപ്പത്തില്‍ ഞങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്ന മണ്ണപ്പങ്ങള്‍ എനിക്ക് ഓര്‍മ്മ വന്നു.

അതെന്‍റെ യുവത്വത്തിന്‍റെ ആദ്യപാദം ആയിരുന്നു .യാതൊരുളുപ്പുമില്ലാതെ, സങ്കോചം ലേശം പോലുമില്ലാതെ ഞാന്‍ അവയിലേക്ക് തന്നെ തുറിച്ചു നോക്കി .ഞാന്‍ യാതൊരു ഔചിത്യവുമില്ലാതെ നോക്കുന്നത് കണ്ടാകണം കൂടെയുണ്ടായിരുന്ന ലോക്കോ പൈലറ്റ് രഞ്ജിത്ത് പറഞ്ഞു "ഒന്ന് വാടാപ്പാ .അത് പേ ആന്‍ഡ്‌ യൂസ് അന്നയാ,അവളും ഒരു തരത്തില്‍ പേ ആന്‍ഡ്‌ യൂസാ.പിന്നെന്താ ഇത്രേം നോക്കാന്‍ ?"

                                          ഹോസബെട്ടുവിലെ പേ ആന്‍ഡ്‌ യൂസ് ടോയ്‌ലറ്റ്‌ കോണ്‍ട്രാക്ടര്‍ ആയിരുന്നു അന്ന. ഇരുനിറത്തില്‍ വലിയ ആകര്‍ഷണീയതയൊന്നും തോന്നിക്കാത്ത ഒരു സാധാരണ പെണ്ണ് .അന്ന് പത്തിരുപത്തിയെട്ടു വയസ്സ് പ്രായം കാണും , പേ ആന്‍ഡ്‌ യൂസ്കോണ്‍ട്രാക്ടര്‍ എന്നൊക്കെ പറയുമെങ്കിലും പേരിനു എന്തെങ്കിലും ചില്ലറ കിട്ടുമെന്നെയുണ്ടായിരുന്നുള്ളൂ

.എല്ലാ വണ്ടികളും നിര്‍ത്തുമെങ്കിലും അധികം യാത്രക്കാര്‍ എത്തുന്ന സ്ഥലം ഒന്നുമല്ല ഹൊസബെട്ടു .നഗരത്തില്‍ ഹൊസബെട്ടു സെന്‍ട്രലില്‍ പോയാല്‍ ഇന്ത്യയില്‍ എവിടേക്ക് വേണമെങ്കിലും പോകാം .യാത്രക്കാര്‍ എല്ലാവരും അവിടെ ചെന്നാണ് വണ്ടി കയറാറുള്ളത് .

ഹോസബെട്ടുവിലെ പൊയന്റ്സ്മാന്‍ പുട്ടണ്ണ കാസര്‍കോട്ടെ ഏതോ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് അടിച്ചു മാറ്റിക്കൊണ്ട് വന്നതാണ് അന്നയെ .പുട്ടണ്ണ നല്ല അസ്സല്‍ കുടിയന്‍ ആയിരുന്നു .ഇരുപത്തിനാല് മണിക്കൂറും കുടി .കുടിച്ചു കുടിച്ചു പുട്ടണ്ണയുടെ കരള്‍ ഒരു തേന്‍കൂട് ആയി മാറി .കുറെയൊക്കെ അന്നയുടെ കന്നത്തരങ്ങളും അതിനു കാരണമായി .അന്ന ഒരു സോഷ്യലിസ്റ്റ്‌ ആയിരുന്നു ;ഏറ്റവും കുറഞ്ഞത് പ്രണയത്തിന്‍റെ കാര്യത്തിലെങ്കിലും .

പുട്ടണ്ണക്ക് അതറിയാമായിരുന്നു താനും .അത് കൊണ്ട് അയാള്‍ പിന്നെയും പിന്നെയും കുടിച്ചു .കുടിച്ചു കുടിച്ചു ഒരിക്കല്‍ കാബിനില്‍ വീണു ചോര ഛര്‍ദ്ദിച്ചു ചത്തു .

അന്നയ്ക്ക് തിരിച്ചു പോകാന്‍ ഇടമില്ലായിരുന്നു .നിയമപ്രകാരമുള്ള ഭാര്യയല്ലാതിരുന്നത് കൊണ്ട് റെയില്‍വെയില്‍ നിന്ന് ഒരു ആനുകൂല്യവും അന്നയ്ക്ക് കിട്ടിയില്ല .അന്ന അതാഗ്രഹിച്ചിരുന്നുമില്ല എന്ന് തോന്നുന്നു .അവള്‍ക്കു ചുറ്റും പാറാന്‍ നിരവധി ശലഭങ്ങള്‍ ഉണ്ടായിരുന്നല്ലോ .ഇഷ്ടം പോലെ കാശ്.തോന്നിയതൊക്കെ തിന്നും കുടിച്ചും വേണ്ടതൊക്കെ വാങ്ങിയും അര്‍മ്മാദിച്ചും .രാത്രിയാകുമ്പോള്‍ പ്ലാറ്റ്ഫോമില്‍ അവള്‍ ഏതെങ്കിലും ഒരു മൂലയ്ക്ക് കിടന്നുറങ്ങും .

"എടിയേ,ഇന്ന് ഓംലെറ്റ്‌ ഒണ്ടാക്കാന്‍ പോയില്ല്യോടി ?"തനിക്ക് സ്വതസ്സിദ്ധമായ പരിഹാസച്ചിരിയോടെ  രഞ്ജിത് പിറ്റേന്ന് അന്നയെ കണ്ടപ്പോള്‍ ചോദിച്ചു ."പോടാ ,ങ്ങക്ക് ഇപ്പം നമ്മളെ ഒന്നും ഒരു മൈന്‍ഡില്ല ,ങ്ങും "അന്ന പരിഭവത്തോടെ രഞ്ജിത്തിനോട് പറഞ്ഞു ."അതിനു നിനക്ക് ഓംലെറ്റ്‌ ഉണ്ടാക്കല്‍ കഴിഞ്ഞു കയ്യോഴിഞ്ഞിട്ടു വേണ്ടേ ?"പിന്നെ ഇപ്പഴത്തെ കാലമല്ലേ .വല്ല എയിഡ്സൊ മറ്റോ പിടിച്ചാലോ ?"
ഓ !അന്ന ചിറി കോട്ടി.എന്നിറ്റ് ചിഞ്ചിനിക്ക് വിളിച്ചോണ്ട് പോയപ്പോള്‍ അതൊന്നും കണ്ടില്ലലോ "

"ഒന്ന് പതുക്കെ പറയെടീ"രഞ്ജിത്ത് എന്നെ നോക്കി ജാള്യം മറയ്ക്കാന്‍ വേണ്ടി ഒരു ബ്ലിങ്കിയ ചിരി ചിരിച്ചു .ഞാന്‍ മലയാളം മനസ്സിലാകാത്ത ഒരാളെ പോലെ മുഖത്ത് നിര്‍വ്വികാരത ഒട്ടിച്ചു .എനിക്ക് രണ്ജിതിനോടൊപ്പം പത്തു മുന്നൂറു കിലോമീറ്റര്‍ പോകണം.ലോക്കോ പൈലറ്റുമായി വഴക്കുണ്ടാക്കിയാല്‍ പിന്നെ അന്നത്തെ ദിവസം പോക്കാണ്

"ആ ചേച്ചിക്ക് ചായക്കടയുണ്ടോ ?"അന്നയോടു പറയാന്‍ ഉള്ളതൊക്കെ പറഞ്ഞു തിരിച്ചെത്തിയ രണ്ജിത്തിനോട് ഞാന്‍ ചോദിച്ചു .രഞ്ജിത്ത്‌ പൊട്ടിച്ചിരിച്ചു.
"എടാ പോട്ടക്കുണാപ്പാ ,നമ്മുടെ .........മാഷേ അറിയാമോ നിനക്ക്? "
ഞാന്‍ ആ സ്റ്റേഷന്‍മാസ്റ്ററേ കണ്ടിട്ടുണ്ടായിരുന്നു .ജോലിയില്‍ ചേര്‍ന്നിട്ട് അധികകാലം ആകാത്തത് കൊണ്ടും പ്രകൃത്യായുള്ള അപകര്‍ഷതാ ബോധം കൊണ്ടും സൌഹൃദങ്ങള്‍ ഉണ്ടാക്കുക എന്നാല്‍ അന്നുമിന്നും എനിക്ക് ബാലികേറാ മലയാണ്.

"ഉം ,അയാള്‍ ?"
അയാള്‍ടെ കീപ്പാണ് അന്ന .അയാള്‍ക്ക്‌ വേറൊന്നും വേണ്ടാ ,ഇടയ്ക്കിടെ ഓംലെറ്റ്‌ ഉണ്ടാക്കിക്കൊടുക്കണം " "
"അതെന്താ,ഇവിടെ ചായക്കട ഒന്നുമില്ല ?"
"ഹേ,എവനിതെവിടുന്നു വന്നു ?എടാ ,വെറുതെ ഒണ്ടാക്കിയാല്‍ പോരാ ,ദേഹത്ത് നൂല്ബന്ധം ഇല്ലാതെ വേണം ഓംലെറ്റ്‌ ഉണ്ടാക്കാന്‍ ,അറിയാമോ? "
"ങേ ,അതെന്തിനാ ?"ഞാന്‍ അത്ഭുതപ്പെട്ടു .ഇങ്ങനെയും മനുഷ്യര്‍ ഉണ്ടെന്നോ ?"എന്നിട്ട് അന്ന അങ്ങനെ ചെയ്യുമോ ?"
"പിന്നില്ലാതെ ,അവളെ പോറ്റുന്നത് അയാളല്ലേ?പേ ആന്‍ഡ്‌ യൂസില്‍ അവളെ ഇരുത്തിയിരിക്കുന്നതും അയാള്‍ ആണ് .അതും ഒരു രസമാടാ .മൊട്ടേന്നു വിരിയാത്ത നിനക്ക് അതൊക്കെ എങ്ങനെ അറിയാനാ?ഹഹഹ "

പിന്നീടൊരു ദിവസം ലോബിയില്‍ ഏതോ രാത്രി വണ്ടി പോകാന്‍ വേണ്ടി ചെല്ലുമ്പോള്‍ ചോര ചിന്തിച്ചുവന്നും കണ്ണ് നീരാല്‍ നനഞ്ഞും അന്ന .വസ്ത്രത്തിലപ്പിടി ചോര .ചോര കണ്ടു പരിഭ്രമിച്ചു "സ്റ്റേഷനില്‍ ഫസ്റ്റ് എയ്ഡ്‌ കാണും,അവിടെപ്പോയി ഡ്രസ്സ്‌ ചെയ്യാം "എന്ന് പറഞ്ഞതിനു എനിക്ക് കണ്ണുപൊട്ടുന്ന ചീത്ത കേട്ടു."അവിടിരിക്കുന്ന നായിന്‍റെ മോന്‍ ആണ് എന്നെ ഇക്കോലത്തില്‍ ആക്കിയത് .ഇനി അങ്ങോട്ട്‌ ചെന്നിട്ട് എന്താക്കാനാ ?"എന്നായിരുന്നു അന്നയുടെ വിതുമ്പല്‍ . 

"എടേ,സ്റ്റേഷനില്‍ വെച്ചും ഓംലെറ്റ്‌ ഉണ്ടാക്കുമോ ?" രഞ്ജിത്ത് പരിഹാസത്തോടെ ചോദിച്ചു .അന്ന താമസം സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു .മാഷ്‌ തന്നെ ഒഴിവാക്കാനുള്ള ചില തക്കിടികള്‍ ഒപ്പിക്കുന്നു എന്ന് അവള്‍ പേടിച്ചു ,അതിനു കുറച്ചൊക്കെ കാരണം ഉണ്ടായിരുന്നു താനും .അയാള്‍ താമസം ക്വാര്‍ട്ടേഴ്സില്‍ നിന്ന് മാറ്റിയിരുന്നു .എല്ലാ ദിവസവും വീട്ടില്‍ പോയി വരാന്‍ തുടങ്ങി ."അയാള്‍ക്ക്‌ ഓംലെറ്റ്‌ തിന്നു തിന്നു കൊളോസ്ട്രോള്‍ ആയിക്കാണും "അന്ന കേള്‍ക്കാതെ രഞ്ജിത്ത് വീണ്ടും തമാശ പറഞ്ഞു .

അന്ന തന്‍റെ പുതിയ വാസസ്ഥലം ശരിക്കും സ്വന്തം വീട് ആണെന്നാണ്‌ കരുതിയത്‌ എന്ന് തോന്നുന്നു.അവളുടെ പോസ് കണ്ടാല്‍ സ്റ്റേഷന്‍മാസ്റ്റര്‍ അവളാണെന്നു പോലും തോന്നിപ്പോകുമായിരുന്നു .നിന്ന് തിരിയാനിടമില്ലാത്ത കാബിന്‍റെ ഒരു മൂലയ്ക്ക് അവള്‍ ചട്ടിയും കലവും ഒക്കെ വെച്ച് അടുപ്പ് കൂട്ടി .ഒരു മണ്ണെണ്ണ സ്റ്റവ്വ് അവള്‍ എവിടെ നിന്നോ സംഘടിപ്പിച്ചിരുന്നു .ഷിഫ്റ്റ്‌ മാറുമ്പോള്‍ അവള്‍ ആദ്യം ഒക്കെ മാറിക്കൊടുക്കുമായിരുന്നു .പിന്നീട് അതുമില്ലാതായി .അതിനിടക്ക് എങ്ങനെയോ അവള്‍ ഗര്‍ഭിണിയുമായി .

പക്ഷെ മാഷ്‌ അത് ഒരു തരമായി കരുതി.അയാള്‍ ഡ്യൂട്ടി സമയത്ത് വീട്ടില്‍ പോകും .അന്ന ആയിരിക്കും ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതൊക്കെ .മറുതലക്കല്‍ ആരാണെന്ന് പോലും അന്വേഷിക്കാതെ അന്ന വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയും .അതാണ്‌ പ്രശ്നമായത് .ഒരിക്കല്‍ ഏതോ ഒരു ഓഫീസര്‍ വിളിച്ചപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് അന്ന .ഒന്നും മിണ്ടാതെ അയാള്‍ ഫോണ്‍ വച്ചെങ്കിലും മണിക്കൂര്‍ ഒന്ന് തികയും മുന്‍പ് മാഷ്ക്ക് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കിട്ടി .കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഒരു പണിഷ്മെന്‍റ് ട്രാന്‍സ്ഫറും .

"ഉര്‍വ്വശീശാപം ഉപകാരം" എന്ന പോലെ മാഷ്‌ ആരോടും ഒരു വാക്ക് പോലും പറയാതെ ഏതോ കാട്ടുമൂലയില്‍ ഉള്ള ആ സ്റ്റേഷനിലേക്ക് വണ്ടി കയറി .തനി മുരടന്‍ ആയ ഒരു കന്നടിഗന്‍ വന്നു ചാര്‍ജ്‌ എടുക്കും വരെ അന്ന പോലും വിവരം അറിഞ്ഞില്ല .പുതിയ മാഷ്‌ വരേണ്ട താമസം അന്ന ചട്ടിയും കലവുമടക്കം പുറത്തായി .

പേ ആന്‍ഡ്‌ യൂസ് ടോയ്ലറ്റ് ഇതിനിടക്ക്‌ റെയില്‍വെ അടച്ചുപൂട്ടി സീലും വെച്ചു ,പോക്കില്ലാതെ അതിന്‍റെ തിണ്ണയില്‍ കിടപ്പായി അന്ന .ഗര്‍ഭകാലത്തിന്‍റെ ചൈതന്യം മുഖത്ത് വിളങ്ങുമ്പോഴും അവള്‍ തിന്നാനും കുടിക്കാനുമില്ലാതെ പ്രതിദിനം വാടിക്കരിഞ്ഞു വന്നു .ഇടയ്ക്കിടെ അവളെ സന്ദര്‍ശിച്ചിരുന്ന വണ്ടുകള്‍ ഒക്കെ എങ്ങോ പോയി മറഞ്ഞു .അവളെ കണ്ടാല്‍ ഇപ്പോള്‍ രഞ്ജിത്തിന് പോലും തമാശ പറയാന്‍ വലിയതാല്‍പ്പര്യം ഇല്ലാത്തത് ഞാനും എന്ത് കൊണ്ടോ ശ്രദ്ധിച്ചില്ല.

ഒരു ദിവസം രാത്രി ഏറെ വൈകി ഏതോ വണ്ടി ചാര്‍ജ് എടുക്കാന്‍ ചെന്നതായിരുന്നുഞാനും രഞ്ജിത്തും .ഹോസബെട്ടുവിലെ വിശാലമായ യാര്‍ഡിന്റെ അങ്ങേത്തലക്കല്‍ആണ് എന്‍ജിന്‍ കിടക്കുന്നത് .ഹോസബെട്ടുവിന്റെ വിളക്കുകള്‍ ഒന്നും അവിടെ വെളിച്ചം എത്തിക്കില്ല .എന്‍ജിന്‍ ഷട്ട്ഡൌണ്‍ ആയിരുന്നു .അത് ക്രാങ്ക് ചെയ്തു ഒക്കെ വേണം പോകാന്‍ .ഞാന്‍ അതിന്‍റെ പ്രാരംഭപണികളില്‍ ഏര്‍പ്പെട്ടു .അന്ന് വൈകുന്നേരം മാര്‍ക്കെറ്റില്‍ കറങ്ങി നടന്നപ്പോള്‍ വാങ്ങിച്ച ടോര്‍ച്ചിന്റെ ഭംഗി നോക്കുകയായിരുന്നു രഞ്ജിത്ത് .

"സെറ്റ്‌അപ്പ് വെളിച്ചമാണ് കേട്ടോ ,എത്ര ദൂരം പോകും എന്ന് നോക്കിക്കേ "ടോര്‍ച്ചിന്റെ ഫോക്കസ്‌കാണിക്കാനായി യാര്‍ഡിലെ പോന്തകളിലേക്ക് രഞ്ജിത്ത് വെളിച്ചമടിച്ചു.          

           "ടോര്‍ച്ച് കെടുത്തെടാ പട്ടീ %$$^"വേദനയില്‍ ചതഞ്ഞ ശബ്ദത്തില്‍ ഒരു ചീറല്‍ കേട്ടു.അത് അന്ന ആയിരുന്നു ."ഓ !നീ ആയിരുന്നോടീ ?ഞാന്‍ വിചാരിച്ചു വല്ല മാക്രിയെയും പാമ്പ്‌ പിടിച്ചതായിരിക്കും എന്ന് "അനവസരത്തില്‍ തമാശ പറയാനുള്ള തന്‍റെ കഴിവ് അപ്പോഴും രഞ്ജിത്ത് പുറത്തെടുത്തു .

      കുലുങ്ങിച്ചിരിച്ചു കൊണ്ട് എന്നോടും അവന്‍ കാര്യം വിസ്തരിച്ചു ."ഡേ,ദാണ്ടേ നമ്മുടെ പേ ആന്‍ഡ്‌ യൂസ് ഇവിടെ കിടക്കുന്നു .അവള്‍ പെറ്റെന്നു തോന്നുന്നു .ഇവക്കൊക്കെ മനുഷ്യനെ മെനക്കെടുത്താതെ  വല്ല ആശൂത്രീലും പോകാന്‍ വയ്യേ?"ഞാന്‍ നിശബ്ദത എടുത്തണിഞ്ഞു എന്‍റെ വിഡ്ഢിവേഷം ഭംഗിയാക്കി .
               
               രഞ്ജിത്ത് ആകാംക്ഷ സഹിക്കാഞ്ഞോ,സ്വതവേയുള്ള ഊളത്തരംകൊണ്ടോ  എന്തോ വീണ്ടും ഇരുട്ടിലേക്ക് ടോര്‍ച്ച് തെളിച്ചു.ഇത്തവണ അവന്‍റെ  സ്വന്തം അമ്മയെക്കൂട്ടി മൂര്‍ച്ചയുള്ള ഒരു തെറിയോടൊപ്പം ഒരു കുപ്പിച്ചില്ല് ഇരുട്ടില്‍ നിന്ന് പാഞ്ഞു വന്നു .അത് കാബിനുള്ളില്‍ വന്നു വീണു .ചുവന്ന നിറം ഒഴുകിപ്പരന്നു  അവിടവിടെ രക്തക്കട്ട ഉണങ്ങിപ്പിടിച്ച ഒരു കുപ്പിക്കഷണം .

"ഛെ ,നാശം";രഞ്ജിത്ത് അസഹ്യതയോടെ ഒരു കടലാസു കഷണം കൂട്ടിപ്പിടിച്ച് ആ കുപ്പിച്ചില്ല് പുറത്തേക്കെറിഞ്ഞു കളഞ്ഞു "അവള്‍ ഇത് വെച്ചായിരിക്കും പൊക്കിള്‍ക്കൊടി മുറിച്ചത് ,വൃത്തികെട്ട ജന്തു "കിട്ടേണ്ടതു കിട്ടിയത് കൊണ്ടാവാം രഞ്ജിത്തിനും സമാധാനമായി .അപ്പോഴേക്കും ജോലികളൊക്കെ തീര്‍ത്ത്‌ ഞങ്ങള്‍ വണ്ടിയോടിച്ചു പോകുകയും ചെയ്തു .. 

പിറ്റേ  ദിവസം ഡ്യൂട്ടി ഒന്നുമില്ലേ എന്നറിയാന്‍ വേണ്ടി സ്റ്റേഷനില്‍ എത്തിയതായിരുന്നു ഞാന്‍ .പ്ലാറ്റ്‌ഫോമില്‍ വലിയ ജനക്കൂട്ടം .പൊയന്‍സ്മാന്‍ ഹാലപ്പ ,നഞ്ചുണ്ടപ്പ ,നാഗുഗൌഡ,പോര്‍ട്ടര്‍ ശിവപ്പ ,ലിംഗാരാജു ,കുറെ പോലീസുകാര്‍ അങ്ങനെ .നടുവില്‍ അന്ന ."എന്താ എന്താ ?"എന്ന എന്‍റെ അന്വേഷണത്തിന് ആരും മറുപടി പറഞ്ഞില്ല .
ഒരു സബ്‌ ഇന്‍സ്പെക്ടര്‍ സ്റ്റേഷന്‍ ഓഫീസില്‍ ഇരുന്നു മാസ്റ്ററോടു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു .വാതില്‍ അടച്ചിട്ടു പിറുപിറുത്തു കൊണ്ടിരിക്കുന്നത് കൊണ്ട് എന്താണ് കാര്യം എന്നൊന്നും എനിക്ക് മനസ്സിലായില്ല .


"എതവനാടാ എന്നെ കാണണ്ടേ ?വാടാ ,എല്ലാര്‍ക്കും കാണാം "ഉടുത്തിരുന്ന സാരി പൊക്കിക്കാട്ടി അന്ന പൊട്ടിത്തെറിച്ചത് പെട്ടെന്നാണ് .എല്ലാവരും ചിരി ഒളിപ്പിച്ച മുഖത്തോടെ പലവഴിക്ക് ചിതറി .വേദനയില്‍ വെന്ത അവളുടെ വാക്കുകള്‍ മാത്രം വീണ്ടും ഉരുകിയൊലിച്ചു "തിന്നാനും കുടിക്കാനും ഇല്ലാതെ ചാകാന്‍ കിടക്കുമ്പോള്‍ ഒരു നായിന്‍റെ മക്കളേം കാണില്ല ,ഇപ്പോള്‍ കാണാന്‍ വന്നിരിക്കുന്നു .നിന്‍റെയൊക്കെ അമ്മേടെ നായരുടെ കല്യാണമാണോ ഇവിടെ? "

പുറത്തിറങ്ങുന്നതിനിടെയാണ് പ്ലാറ്റ്‌ഫോമിലെ ഒരു ബെഞ്ചില്‍ ഇരുന്ന വനിതാ പോലീസിന്‍റെ കയ്യില്‍ ചുണ്ട് പിളുത്തി "ള്ളേ ള്ളേ" എന്ന് കരയുന്ന ഒരു പിഞ്ചു കുഞ്ഞിനെ ഞാന്‍ കണ്ടത് .ഒരു മുലക്കുപ്പിയില്‍ അതിനു പാല്‍ കൊടുക്കാന്‍ ഉള്ള ശ്രമത്തിലായിരുന്നു അവര്‍ .അമ്മയല്ലാതെയാരെയും വേണ്ടെന്ന വാശി കൊണ്ടോ മറ്റോ ആ കുഞ്ഞു അവരുടെ കൈകള്‍ തട്ടിയകറ്റി .

മൂകാമ്പികയിലോ മറ്റോ പോകാന്‍ വന്ന ഒരു പ്രായമായ സ്ത്രീ ആരെയോ പിരാകുന്നു. "തോന്നിയവാസം കാണിക്കുമ്പോ ഇവളുമാര്‍ക്ക് ഇതൊന്നും ഓര്‍മ്മ കാണത്തില്ല .എന്നിട്ട് ട്രെയിനിലെ കക്കൂസില്‍ എറിഞ്ഞിരിക്കുന്നു.ത്ധൂ..പെറാനും പോറ്റാനും പറ്റില്ലെങ്കില്‍ പിന്നെ ഈ പണിക്കു പോകുന്നതെന്തിന് ?"

ഞാന്‍ ആ കുട്ടിയെ സൂക്ഷിച്ചു നോക്കി .അന്നയുടെ മുഖച്ഛായ ഉണ്ടോ ?ആവോ .എനിക്കതൊന്നും നോക്കാന്‍ അറിയില്ല. അല്ലെങ്കിലും ഇതൊക്കെ നോക്കി നടന്നാല്‍ എന്‍റെ ഉച്ചയുറക്കം കുന്തസ്യ ആകും..രാത്രി ഡ്യൂട്ടിക്ക് പോകേണ്ടതാ ,ഞാന്‍ റണ്ണിംഗ് റൂമിലേക്ക്‌ നടന്നു .എനിക്കും ഇനി അന്നയെ കാണേണ്ടാ ..

74 comments:

  1. തേന്‍ വറ്റിയ പൂക്കള്‍ വണ്ടുകള്‍ക്കെന്തിനാ...?
    അനാഥമായ കുഞ്ഞും ആര്‍ക്കും വേണ്ടാത്ത അന്നയും അവശേഷിക്കുന്നു നമുക്ക് മുന്നില്‍ ഒരു ചോദ്യം പോലെ.....!
    നന്നായിരിക്കുന്നു.

    ReplyDelete
  2. എത്രയെത്ര അന്നമാര്‍ തെരുവുകളില്‍, ആര്‍ക്കും വേണ്ടാതെ. പതിവുപോലെ നല്ല ഒഴുക്കുള്ള എഴുത്ത്. വളരെ നന്നായിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  3. രണ്ടു പേര്‍ക്കും നന്ദി .അനാമികക്ക് സ്പെഷ്യല്‍ നന്ദി ഉണ്ട്ട്ടോ .ഗൂഗിളിന് പ്രാന്ത് പിടിച്ചത് കൊണ്ട് അന്നയുടെ കഥ അമ്പതു പ്രാവശ്യം ശ്രമിചിട്ടാണ് പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞത് .അത് കഴിഞ്ഞപ്പോഴോ അത്രയും പോസ്റ്റുകള്‍ .അത് ഒക്കെ ഡിലീറ്റ് ചെയ്ത കൂട്ടത്തില്‍ അനാമിക ഇട്ട കമന്റ്‌ ഡിലീറ്റ് ചെയ്യപ്പെട്ടു പോയി .ക്ഷമിക്കുക ..എന്നോട് കാണിച്ച സ്നേഹത്തിന് അനാമികക്ക് പ്രത്യേക നന്ദി ..

    ReplyDelete
  4. അന്ന മനസ്സിലുടക്കി , ഇങ്ങനെ എത്രഎത്ര അന്നമാര്‍ ..!പക്ഷെ ഇതേക്കുറിച്ചോക്കെ കൂടുതല്‍ ചിന്തിക്കാനിരുന്നാല്‍ എന്റെ ഉച്ചയുറക്കം കുന്തസ്യയാകും ..

    ReplyDelete
  5. അന്ന
    എഴുത്ത്
    കഥ

    എല്ലാം നല്ലൂ

    ReplyDelete
  6. അനാമിക
    ജീവിതയാത്രയില്‍ കണ്ടുമുട്ടി ഓര്‍മയുടെ നിലവറയിലേക്ക് വലിച്ചറിയപ്പെടുന്ന ആയിരം അന്നമാര്‍ . നന്നായി സിയാഫ്ക്കാ അന്നയുടെ കഥ . ഒന്നുമറിയാത്ത ആ കുഞ്ഞു എന്ത് തെറ്റ് ചെയ്തു?അത് മാത്രം ഒരു നോവാകുന്നു .ചോദ്യമാകുന്നു ദൈവത്തിന്റെ വികൃതികള്‍ ...അല്ലാതെന്തു പറയാന്‍ ? >

    ReplyDelete
  7. അന്ന ഒരു നൊമ്പരമായി മനസ്സില്‍ കുടുങ്ങി കിടക്കുന്നു..

    നന്നായി പറഞ്ഞു .. ആശംസകള്‍

    ReplyDelete
  8. കഥ നന്നായി അവതരിപ്പിച്ചു.മനസ്സിനെ സ്പര്‍ശിക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ കടന്നുപോയത്.ആശംസകള്‍

    ReplyDelete
  9. സിയഫ് ന്റെ അധികം കഥകള്‍ ഒന്നും വായിചിടില്ല..വായിച്ച കഥകളില്‍ സമൂഹത്തെ ചോദ്യം ചെയ്യുന്ന ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ധൈര്യം ഉള്ളതായി തോന്നാറുണ്ട്.. ഇവിടെ എനിക്ക് തോന്ന്യത് പറഞ്ഞോട്ടെ? പേ ആന്‍ഡ്‌ യുസ് അന്നയ്ക്ക് ആരോടും ഒരു കമ്മ്ട്മെന്റും ഇല്ല.. തെരുവ് വേശ്യയുടെ ധൈര്യവും ഉണ്ട്.. പിന്നെ എന്തിനു അവള്‍ കുഞ്ഞിനെ ഉപേക്ഷിച്ചു?? (ഒന്നിനും അല്ല..ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ വാര്‍ത്തകള്‍ എപ്പൊഴും വല്ലാത്ത നൊമ്പരം ആണ്)

    ReplyDelete
  10. പ്രണയത്തിന്റെ കാര്യത്തില്‍ സോഷ്യലിസ്റ്റ്‌ ആയ അന്ന...
    കഥ നന്നായി,സിയാഫ്.. എങ്കിലും കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നും തോന്നി.

    ReplyDelete
  11. @വേണുവേട്ടന്‍,@അരങ്ങോട്ടുകര മുഹമ്മദ്‌ സര്‍ ,നന്ദി .സേതുചേച്ചീ ,കഴിവിന്‍റെ പരമാവധി ആണ് .ഇതിലപ്പുറം പോകൂല്ല ..:)അഭിപ്രായം പറഞ്ഞവര്‍ക്കൊക്കെ നന്ദി .@കാട്ടുകുറിഞ്ഞി ..ഇത്തരം സംശയങ്ങള്‍ക്ക് ഒന്നും മറുപടി പറയാന്‍ എനിക്ക് കഴിയില്ല .അടുത്ത തവണ അന്നയെ കാണുമ്പോള്‍ ചോദിച്ചു പറയാം ..

    ReplyDelete
  12. സദാചാര മേലങ്കിയുടെ,
    അരമുറുക്കലോ ഗർഭം?

    ReplyDelete
    Replies
    1. ഗര്‍ഭവും ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം ആണ് നാമൂസ്‌

      Delete
  13. യുവത്വത്തിന്റെ അവസാന പാദത്തിലും ആ തുറിച്ച് നോട്ടത്തിന് മാറ്റം വന്നതായി തോന്നിയിട്ടില്ല. പണ്ട് പെണ്ണുങ്ങളിലേക്കായിരുന്നെങ്കിൽ ഇന്നത് നല്ല എഴുത്തുകളിലേക്കാണെന്ന് മാത്രം.!

    മൊട്ടേന്ന് വിരിയാത്ത സിയാഫിക്ക ഓംലറ്റിനെപ്പറ്റി ഇനിയൊരക്ഷരം മിണ്ടരുത്. ഹാ..!

    ഓസിക്ക് കിട്ട്യാ അന്നയല്ല ആരായാലും 'കുപ്പി' അകത്താക്കില്ലേ ?

    അധികമായാൽ കൊളസ്ട്രോളും വിഷമാ...

    സിയാഫിക്കാ ആ അന്ന പറയുന്ന ഡയലോഗ്സ് ഉണ്ടല്ലോ, അതാണ് സത്യം ഈ ലോകത്തിന്റെ അവസ്ഥ. 'അല്ലാത്തപ്പഴൊക്കെ പല ആളുകളും ഉണ്ടായിരുന്നു. തിന്നാനും കുടിക്കാനും ഇല്ലാതെ ഇവിടിരുന്നപ്പോൾ ഒരുത്തനീം കണ്ടില്ല.' കാണില്ലല്ലോ അവരുടെ 'ആവശ്യങ്ങൾ'ക്കൊന്നും അന്നയ്ക്ക് ആ ശരീരം കൊണ്ട് കഴിയുമായിരുന്നില്ലല്ലോ?
    പുതിയ പോസ്റ്റ് വന്നത് ഇപ്പഴാ അറിഞ്ഞത്. നന്ദി.
    ആശംസകൾ.




    ReplyDelete
  14. ബസ്സ്റ്റാന്‍ഡിലെ,റെയില്‍ വെ പ്ലാറ്റ് ഫോമിലെ നാം കാണുന്ന അനേകം അന്ന മാര്‍ ,,,എന്നാല്‍ വെറുതെ ഒരു നോട്ടത്തിനപ്പുറം നാമാരും കാണാതെ പോകുന്ന ഇവരുടെ ജീവിതം ,കഥയില്‍ പറഞ്ഞപോലെ കാര്യം കഴിഞ്ഞപ്പോള്‍ കരിവേപ്പിലയാകുന്ന അന്ന മാര്‍ ,,അനുഭവത്തിന്‍റെ വെളിച്ചത്തില്‍ കഥ പറയുമ്പോള്‍ വരികളില്‍ ജീവന്‍ തുടിക്കും എന്ന് പറയുന്നത് അന്വര്‍ത്ഥമാക്കുന്ന ഒരു കഥ ,,,

    ReplyDelete
    Replies
    1. ശരിക്കും ജീവന്‍ ഉണ്ടായിരുന്നു ഫൈസല്‍ ..സത്യം ,,അവള്‍ ജീവിച്ചിരുന്ന ഒരാള്‍ ആണ്

      Delete
    2. കഥയെന്ന് കരുതി കമൻസുകളിലൂടെ ഇവ്ടെത്തിയപ്പൊ”ശരിക്കും ജീവിച്ചിരുന്നവളെന്ന “ സത്യം.. ചങ്ക് പിളർത്തുന്നു...

      Delete
  15. നമുക്ക് ചുറ്റും ജീവിക്കുന്ന കഥാപാത്രങ്ങള്‍ .... ചുറ്റിലും കണ്ണോടിച്ചാല്‍ ഇതുപോലെ എത്ര അന്നമാര്‍ ...

    ReplyDelete
    Replies
    1. ശരിയാ വട്ടൂസ് ,,എന്താ ചെയ്യുക ? :(

      Delete
  16. അങ്ങനെ എത്രയോ അന്നമാര്‍ .. അതില്‍ ഒരു അന്നയുടെ കഥ ഭംഗിയായി പറഞ്ഞതിന് നന്ദി ...നല്ല എഴുത്ത്

    ReplyDelete
    Replies
    1. വായിച്ചതിനു അഭിപ്രായം പറഞ്ഞതിനും നന്ദി നൂറാ

      Delete
  17. തമാശയിലൂടെ നീങ്ങുന്ന കഥ നന്നായി."എനിക്കും ഇനി അന്നയെ കാണണ്ടാ" എന്ന പറയുന്ന കഥകാരൻ..കഥ തനിക്ക് ചുറ്റും നടക്കുന്നതാണെന്നുംഞാൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ ഒരു പരിഛേദം ഇവിടെ പകർത്തുന്നൂ...കഥക്കെന്റെ ആശംസകൾ

    ReplyDelete
  18. പേ ആന്ഡ് യൂസ് അന്ന 'യൂസ് ആന്ഡ് ത്രോ അന്ന'യായ കഥ ഏതൊരു വായനക്കാരന്റെയും മനസില്‍ തട്ടും. സമാന്തരങ്ങളായ പാളങ്ങളുടെ സംഗമങ്ങളില്‍ ചുവക്കുന്ന രാത്രിയാമങ്ങള്‍!അതിലെ സഹകരണവും, നിസ്സഹായതയും; ലാഭനഷ്ടങ്ങള്‍ ! കഥാകൃത്ത് ഒരു അനുഭവസ്ഥനെപ്പോലെ വായനക്കാരനെ കൈ പിടിച്ച് നടത്തുന്നു.

    നന്നായിരിക്കുന്നു, സിയാഫ്!

    ഒരു നെഗറ്റീവ് ആയി എനിക്കു തോന്നിയത്, കഥാരംഭത്തില്‍ അന്നയെക്കാള്‍ മുഴുപ്പ് മുലക്കണ്ണിന് നല്‍കിയോ എന്നാണ്.

    ReplyDelete
    Replies
    1. എന്‍റെ അന്ന ശരിക്കും ജീവനുള്ള ഒരാള്‍ ആണ് .അവള്‍ക്കു അതോക്കെയുണ്ട് ..

      Delete
  19. അന്നയേയും കുഞ്ഞിനേയും കുറിച്ച് ആലോചിച്ച് ഉറക്കം കളയാന്‍ ഞാനുമില്ല... ചുറ്റുപാടുകളിലെ കാഴചകളെ വികസിപ്പിച്ചെടുത്ത് കഥ മെനയുന്ന കഥാകാരന് അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. നന്ദി തിരിച്ചിലാന്‍..ഇനിയും വരണം .അഭിപ്രായങ്ങള്‍ പറയണം

      Delete
  20. എന്തോ , സിയാഫ് എന്ന എഴുത്തുക്കാരന്റെ ഏറ്റവും മോശമായ കഥയാണ്‌ ഇതെന്നു എനിക്ക് തോന്നുന്നു. കഥയുടെ പ്ലാറ്റ്ഫോം വളരെ നല്ലതാണെങ്കിലും കഥയുടെ ഒഴുക്കില്‍ ഇതൊരു കഥയായി തോന്നിയില്ല.ചില അനാവശ്യ വര്‍ണ്ണനകളും കൊല്ലം സംസാര രീതി എന്ന് കാണിച്ചു എഴുതിയ കോട്ടയം സംസാര രീതിയും മുഴച്ചു നില്‍ക്കുന്നു. സിയാഫെന്ന എഴുത്തുകാരനില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചു വന്ന ഒരു വായനാക്കാരന്‍റെ വികല വീക്ഷണവും ആകാം ചിലപ്പോള്‍. കഥ ഇഷ്ടപ്പെട്ടു കഥനം ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതില്‍ ക്ഷമിക്കുമല്ലോ പ്രിയ സുഹൃത്തേ...! ( ഇത്ര ധൃതി വെച്ച് എഴുതരുതേ ഇനി )

    ReplyDelete
    Replies
    1. അംജത് നിര്‍ദ്ദേശിച്ച തിരുത്തുകള്‍ ചിലത്ക്കെ വരുത്തിയിട്ടുണ്ട് .വിമര്‍ശനങ്ങള്‍ക്ക്‌ നന്ദി .അത് തന്നെയാണ് എന്‍റെ ബലം ..

      Delete
  21. സിയാഫിന്റെ കഥകളുടെ ഒഴുക്ക്‌ വളരെ പ്രിയമാണെനിക്ക്‌.

    വളരെ ആകാംക്ഷയോടെ തുടങ്ങിയ വായന തുടക്കം തന്നെ നിരുത്സാഹപ്പെടുത്തി എന്ന് പറയുന്നതിൽ സങ്കടമുണ്ട്‌..
    കഥ വിജയിക്കാൻ അഴിഞ്ഞ blouse ഒരു ഘടകമാണെന്ന് വരുത്തി തീർത്ത പോലെ..
    അതവിടെ അഴിഞ്ഞ്‌ കിടന്നതു കൊണ്ട്‌ കഥയുടെ മാറ്റ്‌ കൂടിയിട്ടുണ്ടെന്ന് നിയ്ക്ക്‌ തോന്നിയില്ല..
    അല്ലാതെ തന്നെ അന്ന സുന്ദരിയാണല്ലൊ..

    തല്ലാനും കൊല്ലാനും വരണ്ട..
    വായനാ തടസ്സം സൃഷ്ടിച്ച സാധനത്തെ ഞാനങ്ങ്‌ അഴിച്ച്‌ ദൂരെ കളഞ്ഞൂന്ന് മത്രം..

    നല്ല കഥക്ക്‌ അഭിനന്ദനങ്ങൾ...!

    ReplyDelete
    Replies
    1. വര്‍ഷിണി ,താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു .എങ്കിലും ആ തുടക്കം ഇല്ലാതെ ഈ കഥ എഴുതാന്‍ എനിക്ക് കഴിയുകയില്ല .അന്ന എല്ലായ്പ്പോഴും എനിക്കത് മാത്രമായിരുന്നു .ഒരു ഞരമ്പ് രോഗി ആണ് ഇതിലെ ഞാന്‍ എന്ന കഥാപാത്രം .അയാള്‍ നിങ്ങള്‍ കരുതുംപോലെ ഒരു വിശാലഹൃദയന്‍ ഒന്നുമല്ല

      Delete
  22. എന്ത് കൊണ്ടോ അന്ന എനിക്ക് അങ്ങനെയെല്ലാമാണ് .അന്ന എനിക്ക് മുന്നില്‍ അഴിഞ്ഞു കിടന്നത് ഞാന്‍ അങ്ങനെ തന്നെ എഴുതിയെന്നെയുള്ളൂ .അത് മാറ്റിയാല്‍ ആ കഥ ഒരു പക്ഷെ നന്നായേക്കും .പക്ഷെ എന്‍റെ മനസ്സിലെ അന്ന അതോടെ മരിക്കും .ഞാന്‍ ധര്‍മ്മ സങ്കടത്തില്‍ ആണ് .കൊല്ലംകാരനായ ഒരു ലോകോ പൈലറ്റ് ആയിരുന്നു രഞ്ജിത്ത് അവിടെ ശരി ആയില്ലെങ്കില്‍ അത് മാറ്റാം ..വിമര്‍ശനങ്ങള്‍ക്ക് ഒക്കെ നന്ദി .നിങ്ങള്‍ തന്നെയാണല്ലോ എന്നെ കൈ പിടിച്ചു നടത്തുന്നത് ,,,

    ReplyDelete
  23. റെയിൽവേ പ്ലാറ്റ്ഫോമുകളിലെ എത്രയോ അന്നമാർ..

    ReplyDelete
    Replies
    1. അതെ ,,ഈ അന്നയും ആയിരത്തില്‍ ഒരുവള്‍ ..

      Delete
  24. സിയാഫ്.

    എന്താ പറയുക. നന്നായി പറഞ്ഞു ട്ടോ.
    ഭംഗിയായ അവതരണം

    ReplyDelete
  25. സിയാഫ് ഭായ് കഥയല്ലല്ലൊ പറയുന്നത്..
    പക്ഷെ ഇത്തവണ തിരഞ്ഞെടുത്ത വിഷയം, എഴുതി തുടങ്ങുന്നവർക്കുമുതലുള്ള എല്ലാ എഴുത്തുകാർക്കും ഇഷ്ടപ്പെട്ട വിഷയമാണ്. അതിന്റെ ഒരു സാധാരണത്വമുണ്ട്..
    ഭായിയുടെ എഴുത്തിൽ മാത്രമാണ് മാറ്റം..
    അതുകൊണ്ടാവണം, അത്ര ഇഷ്ടമായില്ല..

    ReplyDelete
  26. ഒരു പക്ഷെ നേരില്‍ അറിയാവുന്ന ഒരു കഥാപാത്രത്തെ പറഞ്ഞു വെച്ചപ്പോള്‍ സംഭവിച്ച പോരായ്മയോ സങ്കോചമോ ആവാം സിയാഫിന് ഈ കഥയില്‍ സംഭവിച്ചതെന്ന് തോന്നുന്നു. കഥയുടെ ക്രാഫ്റ്റ് തന്നെ അത്ര സുഖകരമായി തോന്നിയില്ല. അന്നയെക്കുറിച്ച് ഓര്‍ത്ത് വായനക്കാരന്‍ നെടുവീര്‍പ്പിടും എന്നത് സത്യം തന്നെ. വര്‍ഷിണി സൂചിപ്പിച്ചത് പോലെ ആ ബ്ലൊസ് അങ്ങിനെ അവിടെ കഥാകാരന്റെ മുഖത്ത് ആരോ വലിച്ചെറിഞ്ഞിട്ടത് പോലെ. എന്തിനാണത് എന്ന് മനസ്സിലായില്ല. സാഹിത്യപരമായ വര്‍ണ്ണനയായിരുന്നു ലക്ഷ്യമെങ്കില്‍ ആ ഒരു ബ്ലൊസിലും മുലക്കണ്ണിലും മണ്ണപ്പത്തിലും ഒതുങ്ങി പോയി അത്. ധൃതിയായിരുന്നില്ല ഇവിടെ കഥാകാരന് സംഭവിച്ച പ്രശ്നം എന്ന് എനിക്ക് തോന്നുന്നു. മറിച്ച് ഇതിലേറെ പറഞ്ഞാല്‍ കൈവിട്ടുപോകുമോ എന്ന ഒരു ഭയം പോലെ. എന്തിന് ഭയക്കണം. കഥാകാരനെ കഥാകാരനായി കാണാന്‍ വിവേചനമുള്ളവര്‍ മാത്രമേ വായനക്കാര്‍ എന്ന ഗണത്തിലുള്ളു എന്ന് കരുതി കഥയെഴുതുക. അതല്ലാതെ അന്നയെ ഒന്ന് ചുംബിച്ചാല്‍ അത് മൊറാലിറ്റിയെ ബാധിക്കുമോ എന്ന് വിചാരത്തോടെ കഥയെഴുതുവാന്‍ ഇരുന്നാല്‍ പേപ്പറില്‍ അപ്രിയമായതൊന്നും എഴുതാന്‍ കഴിയില്ല സിയാഫ്. സിയാഫിന്റെ കഥകള്‍ എനിക്ക് ഇഷ്ടമാണ്. ഇനിയും വായിക്കും.. ആരുണ്ടെടാ ചോദിക്കാന്‍.. :):)

    (സന്ദര്‍ഭം : മുന്‍പൊരിക്കല്‍ ഏതൊ ഒരു ബ്ലോഗില്‍ ഞാന്‍ എന്ന കഥാപാത്രം ഒരു മുറിച്ചുണ്ടിയെ ഉമ്മ വെച്ചപ്പോള്‍ കഥയെഴുതിയവനെ നോക്കി ചിരിച്ചുകാട്ടിയ വായനക്കാരോട് എന്റെ കഥകളിലെ ഞാന്‍ എന്ന കഥാപാത്രത്തെ ഞാനായി നിങ്ങള്‍ കണ്ടാല്‍ എനിക്ക് എഴുത്ത് നിറുത്തേണ്ടി വരുമെന്ന് കഥാകാരന്‍ പറഞ്ഞത് ഓര്‍ക്കുന്നു.)

    ReplyDelete
    Replies
    1. ആ കഥാകൃത്തിന്റെ പേര് മനോരാജ് എന്ന് തന്നെയോ ?

      Delete
    2. പല കഥകളും,കവിതകളും വായികുമ്പോൾ,മനോരാജ് പറഞ്ഞപോലെ പലതും തൂറന്നെഴുതാൻ തോന്നും..ഈയ്യിടെയായി..ഞാൻ അത്തരം വിമർശനങ്ങൾ നടത്താറില്ലാ...പേടിച്ചിട്ടല്ലാ.. എന്തിന് വെറുതെ ശത്രുക്കളെ ഉണ്ടാക്കുന്നൂ...അല്ലെങ്കിൽ നല്ല സ്നേഹബന്ധങ്ങൾ തകർക്കുന്നൂ..അതുകൊണ്ട് കൊള്ളാം ,നല്ലത്' ആശംസകൾ എന്നീ വാക്കുകളിലൊതുക്കുന്നൂ കമന്റുകൾ ...മനോരാജ് ഇത്രയും എഴുതിയത് കണ്ടപ്പോൾ പറഞ്ഞ് പോയതാണ്...പലബ്ലോഗർമാരും ഇപ്പോൾ സജീവമല്ലാ അല്ലെ...മനോക്കും സിയാഫിനും നന്മകൾ..

      Delete
  27. കഴിവിന്റെ പരമാവധിയാണ്. ഇതിനപ്പുറം പോവൂല്ല എന്ന് ഒരു മറുപടി കണ്ടു ഇവിടെ.. സത്യം പറയ് സിയാഫേ.. ഇതിലെ പല കഥകളും അപ്പോള്‍ സിയാഫ് കൂലികൊടുത്ത് എഴുതിച്ചതാണൊ.. അടികൊള്ളും കേട്ടോ.. ഹി..ഹി..

    ReplyDelete
    Replies
    1. സത്യം ..നഗനമായ പച്ച സത്യം ..ഹിഹി

      Delete
  28. സിയാഫ്‌ അബ്ദുള്‍ഖാദര്‍ എന്ന കഥാകൃത്തില്‍ നിന്ന് വായനക്കാര്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു എന്നത് ഒരു ഉത്തരവാദിത്തം ആണെന്ന് ആദ്യമേ പറഞ്ഞു വെക്കട്ടെ
    ഇതിനു കഥയെന്നല്ലാതെ അനുഭവം എന്ന ഒരു ലേബല്‍ ചാര്‍ത്തിയാല്‍ മികച്ചത് എന്ന് ഞാന്‍ പറയും. എന്നാല്‍ ഇത് കഥയാണല്ലോ
    ഏറെ ലളിതമായി പറയാന്‍ നടത്തിയ ശ്രമം ആകണം പുതുമ നഷ്ട്ടപ്പെടുത്തിയത്.
    വാക്കുകളെ മിതമായാണ് സിയാഫ്‌ക്ക ഉപയോഗിച്ച് കണ്ടിട്ടുള്ളത്. ചില ഭാഗങ്ങളില്‍ പിന്നെന്തേ ഒരു 'കുന്തസ്യ'?
    ഇതൊക്കെ പറയുമ്പോഴും അന്ന ഒരു നോവ്‌ തന്നെയാണ് കേട്ടോ. ഓരോ മുഹൂര്‍ത്തങ്ങളിലും വേറെയും കഥകള്‍ ഒളിഞ്ഞു കിടക്കുന്നിടത്തോളം വിശാലവുമാണ്
    ഇനി അടുത്ത കഥയില്‍ കാണാം .

    ReplyDelete
  29. കഥ ഒത്തിരി ഇഷ്ടപ്പെട്ടു. ചുറ്റുപാടും ഉള്ളവ കഥയായി പിറക്കുമ്പോള്‍ അത് മനസ്സില്‍ നൊമ്പരങ്ങള്‍ തീര്‍ക്കാറുണ്ട്‌. എങ്കിലും സിയാഫ്ഭായിയുടെ മറ്റു കഥകലിലെ കഥാ പാത്രങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് പോലെ ഈ മുലക്കണ്ണിനു ആകുന്നുണ്ടോ എന്നൊരു സംശയം ഉണ്ട്.
    അഭിനന്ദനങ്ങള്‍..

    ReplyDelete
  30. മാറിടം മാംസത്തില്‍ കെട്ടിപ്പൊതിഞ്ഞ 'അന്നമാര്‍'അന്നത്തിനു വേണ്ടിയും അല്ലാതെയും.ആരെയാണ് കല്ലെറിയേണ്ടത്?!യാത്ര എഴുത്തിന്‍റെ കാണാ കലവറയാണ്.അഥവാ ചൂടുള്ള അനുഭവങ്ങള്‍ നമ്മുടെ സര്‍ഗ്ഗാത്മകതയെ പ്രചോദിപ്പിക്കുന്നു.നല്ല കഥക്ക് നന്ദി.ആശംസകള്‍ !!

    ReplyDelete
  31. അന്നയുടെ കഥ നന്നായി ഇഷ്ടമായി
    പ്രത്യേകിച്ചും അവസാന വരികള്‍
    സമയമില്ലാതെ തിരിഞ്ഞു നടക്കുന്നവരാണ് എല്ലാവരും

    ആശംസകള്‍

    ReplyDelete
  32. എല്ലാവര്ക്കും മറുപടി എഴുതാന്‍ തുനിഞ്ഞിട്ടു വിഡ്ഢി മാന്‍ വരെ എത്തിയപ്പോള്‍ ഗൂഗിള്‍ പിണങ്ങി .@വിഡ്ഢി മാന്‍ ..എല്ലായ്പ്പോഴും സിക്സര്‍ അടിക്കാന്‍ ഏതു ബാറ്റ്സ്മാന് ആണ് കഴിയുക ?ഇത് അടി കൊള്ളാതെ പോയി എന്ന് കരുതൂ /@മനോ വിശദമായ കമന്റിനു നന്ദി പറയാതെ വയ്യ .വിലയിരുത്തല്‍ സശ്രദ്ധം വായിച്ചു .ചില തിരുത്തുകള്‍ വരുത്തിയിട്ടുണ്ട് .ബ്ലോഗ്‌ വായനക്കാരുടെ ചില സദാചാര മനോഭാവം എന്നെ എഴുത്തില്‍ തടസ്സപെടുത്തി എന്ന് തോന്നുന്നില്ല .എങ്കിലും ഒരു പക്ഷെ ഒരു മുലക്കണ്ണ്‍ മാത്രം എഴുതിയപ്പോള്‍ ഈ സ്ഥിതി ..അപ്പോള്‍ അതിനപ്പുറം എന്തായിരിക്കും ?ഇനിയുള്ള എഴുത്തുകളില്‍ താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ ഓര്‍മ്മ വെക്കും ..ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ .@നിസ്സാരന്‍ ,ചില പ്രയോഗങ്ങള്‍ നമ്മെ വിട്ടു പോകില്ല .എങ്ങെയൊക്കെ വെട്ടിയിട്ടും ആ കുന്തസ്യ അങ്ങനെ തന്നെ നില്‍ക്കുന്നു ..ഇതൊക്കെയല്ലേ മാഷേ എഴുത്തുകാരന്റെ ആവിഷ്കര സ്വാതന്ത്ര്യം .@ജെഫു .വിഡ്ഢി മാനോടു പറഞ്ഞത് തന്നെ താങ്കളോടും .. @ഇസ്ഹാക്,ആദ്യ സന്ദര്‍ശനത്തിനു നന്ദി ..ഇനിയും വരണേ @മോഹമ്മേദു കുട്ടിക്കാ ,,പ്രോല്സാഹനത്തിനു നന്ദി

    ReplyDelete
  33. നല്ല അവതരണം. ആശംസകൾ

    ReplyDelete
  34. അത്രയ്ക്ക് അങ്ങോട്ട്‌ ഇഷ്ടപ്പെട്ടില്ല... എന്നാല്‍ നിരാശയുമില്ല. അവസാന സ്റ്റോപ്പ്‌ അല്ലല്ലോ ഇത്...? അടുത്ത സ്റ്റോപ്പില്‍കാണാം.

    ReplyDelete
    Replies
    1. അടുത്ത രണ്ടു മൂന്നു സ്റ്റോപ്പുകള്‍ ഇതിനെക്കാളും കഷ്ടം ആണ് .വണ്ടി കാന്‍സേല്‍ ചെയ്താലോ എന്നാണു ആലോചന

      Delete
  35. കഥ വായിച്ചു സിയാഫ്. അന്ന ഒറ്റപ്പെട്ടൊരുവളല്ല, അന്നയെ പോലെ എത്രയോപേര്‍....!, വായനയില്‍ ചിലര്‍ക്കെങ്കിലും അതിശയോക്തി തോന്നുമെങ്കിലും.
    സിയാഫില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു മിനിമം കഥയുണ്ട്, നല്ലയെഴുത്ത് സിയാഫിന്‍റെ ബ്ലോഗിനുമേല്‍ തൂക്കിയിട്ടിരിക്കുന്ന ഒരു വാള്‍..

    ആശംസകള്‍. സിയാഫ്.

    ReplyDelete
    Replies
    1. ഇഷ്ടായില്ല കഥ എന്ന് അര്‍ഥം അല്ലെ ?ആ വാള്‍ ആണ് ഈയിടെയായി എന്‍റെ ബ്ലോഗ്സമാധനം കെടുത്തുന്നത് .അത് എറിഞ്ഞുകളഞ്ഞാലെ എനിക്ക് നന്നായി എഴുതാന്‍ പറ്റൂ എന്ന് തോന്നുന്നു ..:)

      Delete
  36. 'അന്ന എനിക്കൊരു മുലക്കണ്ണാണ് ' നല്ല കഥകള്‍ വീണ്ടും ജനിക്കട്ടെ

    ReplyDelete
  37. മിക്ക റെയില്‍വേസ്റെഷനിലും ഇതുപോലെയുള്ള മൂതപ്പുര കാവല്‍ക്കാരെ(അന്നമാരെ,)കാണുവാന്‍ കഴിയും.
    ബ്ലോഗ്‌ കഥയെഴുത്തിലെ പ്രഗത്ഭരുടെ വിശകലനങ്ങളും വായിച്ചു.അനുഭവം കഥയായി പകര്‍ത്തിയപ്പോള്‍ വന്ന തിടുക്കം മറ്റു കഥകളുടെയത്രയും മാറ്റ് നല്‍കിയില്ല എന്നൊരു പരിഭവം എനിക്കുമുണ്ട്.

    ReplyDelete
  38. പച്ചയായ ജീവിത യാഥാര്‍ത്യങ്ങള്‍ പകര്‍ത്തുന്നതില്‍ സിയാഫ് വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ..ജീവിതം പലപ്പോഴും ഇതിനേക്കാള്‍ ഭീകരം ആയേക്കാം എന്നതാണ് സത്യം.

    അഭിനന്ദനങ്ങള്‍..

    ReplyDelete
  39. ജിവിതയാഥാര്‍ത്ഥ്യം .... അന്ന സമൂഹത്തില്‍ ഇന്ന് കാണുന്ന ഒരു യാഥാര്‍ത്ഥ്യം തന്നെയാണ് കഥ നന്നായി പറഞ്ഞു ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  40. ഒരു കഥയായി അന്നയോട് സഹതാപം തോന്നുമായിരിക്കാം. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു അന്നയെ കണ്ടു മുട്ടേണ്ടി വന്നാല്‍ മൂകാംബികയിലേക്ക് പോകുന്ന ആ വല്യമ്മച്ചിയുടെ പ്രതികരണം തന്നെയാകാം ഞാനടക്കമുള്ള ഭൂരിപക്ഷത്തിന്‍റെതും എന്ന് തോന്നുന്നു. നല്ല കഥ.

    ReplyDelete
  41. ഈ കഥ മനസ്സില്‍ ഉണര്‍ത്തിയ ചിന്തകള്‍ ഇവിടെ പകര്‍ത്തി വെക്കപ്പെട്ടിരിക്കുന്നു
    ഹോസബെട്ടുവിലെ അന്ന

    ReplyDelete
  42. സിയാഫിന്റെ കഥ മധുരം.... പ്രദീപ്‌ മാഷിന്റെ ആസ്വാദനം അതിമധുരം... :)

    കഥ വായിച്ചു കൊണ്ടിരുന്നപ്പോള്‍ ശ്രദ്ധയില്‍ പെട്ട പ്രസക്തമായ ഭാഗങ്ങളെ കുറിച്ച് മാഷ്‌ വിശദമായി വിലയിരുത്തിയ സ്ഥിതിയ്ക്ക് ഞാന്‍ ആവര്‍ത്തിക്കുന്നില്ലാ സിയാഫേ...
    എങ്കിലും....
    ആ "കുന്തസ്യ"യ്ക്ക് ഒരു വലിയ കയ്യടി.... (വി.ടി. പണ്ട് മിഴുങ്ങസ്യ എന്ന പ്രയോഗം അദ്ദേഹത്തിന്‍റെ കഥകളില്‍ ഉപയോഗിച്ചിരുന്നത് ഓര്‍മ്മവന്നു... അതെന്നില്‍ ഗതകാലവായനയുടെ നഷ്ടസ്മൃതികളെ ഉണര്‍ത്തിക്കളഞ്ഞു.....)

    ഇവിടെ പലരുടെയും അഭിപ്രായത്തില്‍ പറഞ്ഞ ആ "മുലക്കണ്ണ് " ഇത്ര മോശമായ സംഗതിയാണോ.... അമ്മയുടെ മുലക്കണ്ണ് ഞൊട്ടി നുണയാത്തവരല്ലല്ലോ നമ്മള്‍ ... എപ്പോഴാണ് ആ അവയവം നമുക്ക് മോശപ്പെട്ടതായത്...

    യെന്തോ.... E-ലോകന്യായങ്ങള്‍ പലതും എനിക്ക് അന്യമായിരിക്കുന്നു.... :(

    കഴിഞ്ഞ ഏതോ ആഴ്ചയിലാണ് ഷേയചേച്ചിയുടെ (ഇലഞ്ഞിപ്പൂക്കള്‍ ) "ചെറോണ" വായിച്ചത്.... ഇതേ തീമിലുള്ള കഥകള്‍ തുടങ്ങുമ്പോഴേ നമുക്ക് ഒടുക്കം വായിച്ച പോലാവും എന്നൊരു ന്യൂനതയുണ്ട് സിയാഫ്‌....,... ഈ കഥകള്‍ക്ക് എല്ലാം ഒരേ നോവിന്റെ ഈണമാണ്.... ഷേയചേച്ചിയോട് പറഞ്ഞത് തന്നെ ഇപ്പൊ സിയാഫിനോടും അല്‍പ്പം വിമര്‍ശനാത്മകതയോടെ പറയുന്നു....

    കഥ നല്ലത്.... പക്ഷെ പപ്പേട്ടന്റെ "പ്രസവ"വും ചുള്ളിക്കാടാശാന്റെ "മകള്‍ക്ക്" എന്ന കവിതയുമൊക്കെ നമ്മള്‍ ഏറെ കാലം മുന്‍പേ വായിച്ചു കഴിഞ്ഞതല്ലേ....

    വ്യത്യസ്തമായ വിഷയങ്ങള്‍ കണ്ടെത്തി എഴുതാന്‍ സിയാഫിനെ പോലുള്ള എഴുത്തുകാരന് സാധിക്കുമെന്ന വിശ്വാസത്തോടെ, പ്രതീക്ഷയോടെ....

    സ്നേഹം....

    ReplyDelete
  43. നമുക്ക് ചുറ്റും കാണാന്‍ കഴിയുന്ന അന്നമാര്‍.. പല തരത്തില്‍ ബ്ലോഗ്ഗുഗളില്‍ വന്നിട്ടുണ്ടെങ്കിലും വണ്ടിക്കാരന്റെ ശൈലിയില്‍ , ഈ വണ്ടിക്കഥയും പതിവ് പോലെ നന്നായി...

    ReplyDelete
  44. ഇതേപോലുള്ള അന്നമാര്‍ പലസ്ഥലത്തും ഉണ്ടാകും ..!
    പാവം ആ കുഞ്ഞു എന്ത് പിഴച്ചു ??
    നല്ല അവതരണം ..

    ReplyDelete
  45. എനിക്കിഷ്ടായി കഥ! ഇത്തിരി സദാചാരബോധം കാത്തുവെച്ചതും നന്നായി. ഇല്ലേല് എല്ലാരും കൂടി കടിച്ചു കൊന്നേനെ, അന്നയെ കടിച്ചു കീറിയ മാതിരി. ഹോസബെട്ടുവില് നിന്നും കഥവണ്ടി അടുത്ത സ്റ്റേഷനിലേക്കെടുത്തൂടെ എന്ന് ചോദിക്കാനിരുന്നതാണ്, അപ്പോഴാണ് പ്രദീപ്മാഷിന്റെ അവലോകനം കണ്ടത്. വണ്ടി അവിടെത്തന്നെ കിടക്കട്ടെ, മദ്രാസ് സെണ്ട്രലിലെ ആ എഞ്ചിന് കാഴ്ചപോലെ.
    എല്ലാ കഥകളും ഒരുപോലെയാകണമെന്ന് ശഠിക്കുന്നതില് അർത്ഥമില്ല. വ്യത്യസ്ഥത ആസ്വദിക്കുന്നു.

    ReplyDelete
  46. കഥ വായിച്ചു, പ്രദീപ് മാഷിന്‍റെ അവലോകനം വായിച്ചു. എല്ലാ അഭിപ്രായങ്ങളും വായിച്ചു.
    കഥ എനിക്കിഷ്ടമായി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു അന്നയെ കണ്ടു. സുലഭ് ശൌചാലയത്തിന്‍റെ മുറ്റത്ത്...... അതുകൊണ്ട് പ്രിയപ്പെട്ട സിയാഫ് .... എനിക്ക് കൂടുതലൊന്നും പറയാനില്ല.
    സിയാഫ് ഇനിയുമിനിയും വളരുന്നത് കാണുവാന്‍ കാത്തിരിക്കുന്നു.

    ReplyDelete
  47. വായിച്ചു..
    കൊള്ളാം എന്ന് മാത്രം പറഞ്ഞ് പോകുന്നത് നീതികേടായിരിക്കും..
    അതിലപ്പുറം ഒന്നും പറയാന്‍ അറിയില്ലതാനും..
    വീണ്ടും ഇവിടൊക്കെ വരും എന്ന് പറഞ്ഞ് കൊള്ളട്ടെ..
    ഇനിയും ഒരുപാട് എഴുതാന്‍ ആശംസകള്‍...

    ReplyDelete
  48. സിയാഫിക്കയുടെ കഥ ഒരു നൊമ്പരമായി ..

    ReplyDelete
  49. കഥയും ഇവിടെ കൊടുത്ത അഭിപ്രായങ്ങളും വായിച്ചു. കതയെനിക്കിഷ്ട്ടമായി. ആശംസകളോടെ..

    ReplyDelete
  50. അങ്ങനെയെത്രയെത്ര അന്നമാര്‍ ..

    ReplyDelete

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ