എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Saturday, September 3, 2011

ദൂരെ വെയില്‍ മായുന്നു ..

കാര്പെന്റരി ലാബില്‍ ഗോപി മാഷ് തന്ന കൊച്ചു തടിക്കഷണം ചിന്തെര്‍ ഇട്ടിട്ടും ഇട്ടിട്ടും മിനുസമാവാതെ വെള്ളത്തിലിട്ട സോപ്പുകഷ്ണം മാതിരി തീര്‍ന്നു തീര്‍ന്നില്ല എന്നായപ്പോഴാണ് വിനോദ് ഇടപെട്ടത് .സാറിനെ കാണിക്കാന്‍ പാകത്തില്‍ ആക്കി തിരിച്ചു തരുമ്പോള്‍ അവന്റെ കയ്യിലെ തൊലി കത്തി പഴുത്ത പാടുകള്‍ ഞാന്‍ കണ്ടു ."ഇതെന്താ പറ്റിയേ? .. "ഇയ്യ്മാഷേ അത് ‌ കാട്ടീട്ട് വായോ" എന്നേ പറഞ്ഞുള്ളൂ  അവന്‍ .വിനോദ് അത്യാവശ്യം ടെക്നിക്കല്‍  സെന്‍സ്‌ഒക്കെ ഉള്ള ഒരുത്തന്‍ ആയതിനാല്‍ സാറിന്റെ കയ്യില്‍ നിന്ന് തെറി കേള്‍ക്കാതെ ഞാന്‍ രക്ഷപ്പെട്ടു .ലാബ് കഴിഞ്ഞു പിന്നെ ഇംഗ്ലീഷ് ആണ് .
                                 ഒച്ചയുണ്ടാക്കി എല്ലാരും തിരിച്ചു പോകെ വിനോദ് എന്റെ കയ്യില്‍ പിടിച്ചു വലിച്ചു ,"ബാഡാ"അവന്‍ വിളിച്ചാല്‍ വിളിച്ചതാ ,ചെന്നോണം  .ഒന്നാം വര്ഷം ,അന്യ നാട് ,പിന്നെ സ്വതവേ ഉള്ള ഒരു പരിഭ്രമം ,ഇതൊക്കെ കൊണ്ട് എനിക്ക് കൂട്ടുകാര്‍ നന്നേ കുറവായിരുന്നു .ആകെയുള്ള കൂട്ടാണ് വിനോദ്.വിനോദും ഞാനും തമ്മില്‍ ഒരു സാമ്യം ഉണ്ടായിരുന്നു . .ഞങ്ങള്‍ രണ്ടും മാത്രം ആണ് സഞ്ചിയില്‍ പുസ്തകവും ബീഡിയും ഒക്കെ ഇട്ടു വരിക .                                                                                                                                           ഞങ്ങളുടെ ഗ്രൌണ്ട് കടന്നു മതില്‍ ചാടി എഫ്.സി ,ഐ ഗോടൌനിനു അരികിലൂടെ റെയില്‍ വെ ട്രാക്ക് മുറിച്ചു ,സ്റ്റേഷനും  റോഡും കടന്നു  വലിയ ഒരു മരത്തിന്റെ തണല്‍ പറ്റി പിന്നെ ഇടോഴി കയറി  ഏതെല്ലാമോ മുരടുകള്‍,മുടുക്കുകള്‍ കടന്നു അവന്റെ പിറകിലൂടെ ഞാന്‍ നടന്നു .
      ചാവേറുകള്‍ ഇരിക്കുന്ന തറ "എന്ന ബോര്‍ഡ്‌  കാണ്‍കെ ഞാന്‍ വാ പൊളിച്ചു .പടച്ചോനെ ഇത് .... അമ്പലം ആണ് ,ഒരു മുസ്ലിം ആയ ഞാന്‍ ,അംബലം പരിസരത്ത് അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല എന്ന ബോര്‍ഡ്‌ കണ്ടു പകച്ചു നിന്ന എന്നെ അധികാരത്തോടെ വിനോദ് വിളിച്ചു ,കേറി വാടാ "അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല .പടികള്‍ ഏറി അമ്പലത്തിനു ഒരു പ്രദക്ഷിണം വെച്ച് നടയുടെ അടുത്ത് ശാഖികള്‍ വിരിച്ചു നില്‍ക്കുന്ന ആല്‍മരത്തിന്റെ  വീതിയുള്ള തറയില്‍ സഞ്ചി എറിഞ്ഞു അവന്‍ മലര്‍ന്നു കിടന്നു .
      ഞാന്‍ പരിഭ്രമത്തോടെ അവന്റെ അടുത്തിരുന്നു .എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല .വിനോദ് യാതൊരു ബോധവുമില്ലാതെ കൂര്‍ക്കം വലിച്ചുറങ്ങാന്‍ തുടങ്ങി .ആല്‍ത്തറയില്‍ ഇരുന്നാല്‍ ദൂരെ നെല്‍പ്പാടം കാണാമായിരുന്നു .പാടത്തു വിയര്‍ത്തു പണിയുന്ന വെയില് കാണാമായിരുന്നു .എനിക്ക് ഉറക്കം വന്നില്ല .നീയും ഉറങ്ങിക്കോ എന്ന് വിനോദു പറഞ്ഞിരുന്നെങ്കിലും  .കുറെക്കഴിഞ്ഞു അവന്‍ എഴുന്നേറ്റു ."പോകാം "ഞാന്‍ തിരക്ക് കൂട്ടി ."ഇരിക്കെടോ "അവന്‍ പോരാനുള്ള ഭാവമില്ല ."ഞാന്‍ ഇവിടെ വരും കുറച്ചു നാളായി എപ്പോഴും"അവന്‍ തുടര്‍ന്നു"ഇവിടെ വന്നാല്‍ വലിയ ഒരു സമാധാനമാണ്,ഓള് പോയെ പിന്നെ "അവന്റെ പുലാമന്തോള്‍ ഭാഷ എനിക്ക് പിന്തുടരാന്‍ എളുപ്പമായിരുന്നില്ല .ആര് എവിടെ പോയീന്നാ?"ഞാന്‍ ചോദിച്ചു .
                                        " പാര്‍വതി ,എന്റെ പാറു"അവന്റെ അടഞ്ഞ ഒച്ച എനിക്കരികിലൂടെ തെന്നി ."എന്റെ പെങ്ങള്‍ ,അവള്‍ക്കു പതിനാലു വയസ്സ് ആയ ദിവസം ആയിരുന്നു .ഞങ്ങള്‍ക്ക് ചായ ഉണ്ടാക്കാന്‍ പോയതാ .ഏട്ടാ എന്ന് വിളി കേട്ട് ചെന്ന് നോക്കിയപ്പോള്‍ വലിയ ഒരു തീയുണ്ട ,കെട്ടിപ്പിടിച്ചുരുണ്ടപ്പോള്‍ പൊള്ളി ക്കുടുന്നതാ ഇതൊക്കെ "അവന്റെ ദേഹത്ത് മുഴുവന്‍ സങ്കടം കൊണ്ട് പോള്ളിയടര്‍ന്ന പാടുകള്‍ എനിക്ക് ദൃശ്യമായി ."സാരല്ല്യട "പറഞ്ഞു തീരും മുന്‍പേ ഞാന്‍മനസ്സാ  എന്നെ ശാസിച്ചു ."ഇത് സാരമില്ലെങ്കില്‍ പിന്നെ എന്താ സാരമുള്ളത്?"
                         അവന്‍ എന്റെ നെഞ്ചില്‍ ചേര്‍ന്ന് കരയുകയായിരുന്നു .പറഞ്ഞ പോഴത്തം പിന്നെ ആവര്‍ത്തിക്കേണ്ട എന്ന് തോന്നിയത് കൊണ്ട് ഞാന്‍ വെറുതെ അവനെ താങ്ങുക മാത്രം ചെയ്തു .കാറ്റ് ഇലകളോട് പിരിഞ്ഞു ദൂരേക്ക്‌ പറന്നു പോയി .വെയില്‍ പണി തീര്‍ത്തു മടങ്ങുകയായിരുന്നു ,എന്റെ നെഞ്ചിലൂടെ കണ്ണീരും മൂകളയും തുപ്പലും ചേര്‍ന്ന മിശ്രിതം ഒഴുകിയിറങ്ങി .ഞാന്‍ അനങ്ങാതെ ആ സങ്കടം കണ്ടു ,കേട്ട് .."ഇവിടെ വരും .എപ്പോഴും .പോയിട്ടില്ല ,ഞാന്‍ വിളിച്ചാല്‍ വരും "പൊടുന്നനെ ആരോ മുഴക്കിയത് മാതിരി മണി നാദം ഉയര്‍ന്നു ,ഞാന്‍ ഞെട്ടിപ്പോയി .ഇപ്പോള്‍ അടഞ്ഞു കിടക്കുന്ന നട തുറന്നു അവന്റെ പാര്‍വതി പ്രത്യക്ഷയാകും എന്നെനിക്കു തോന്നി ,
           " നമുക്ക് പോകാം "  ഞാന്‍ ധൃതി കൂട്ടി .എനിക്ക് താങ്ങാവുന്നതില്‍ അപ്പുറം ആയിരുന്നു കാര്യങ്ങള്‍.ഉം .ഉം .അവന്‍ എന്തിനെയോ കുടഞ്ഞു കളയാനെന്നോണം തലയാട്ടി .പുസ്തക സഞ്ചി പെറുക്കിയെടുത് ഞങ്ങള്‍ പടികള്‍ ഇറങ്ങി ,വന്ന വഴിക്ക് അല്ല ഞങ്ങള്‍ തിരിച്ചു പോയത് ,റോഡിലൂടെ നടക്കുമ്പോള്‍ അവന്‍  സഞ്ചിയില്‍ നിന്ന് ഒരു സിസ്സര്‍ ഫില്‍ടര്‍ എടുത്തു  എനിക്ക് നീട്ടി .ഞങ്ങള്‍ എല്ലാം മറന്നു തികച്ചും ഉല്ലാസത്തോടെ അത് കത്തിച്ചു മാറി മാറി പുകയെടുത്തു .ലെവല്‍ ക്രോസ്സിനപ്പുറം എനിക്ക് പോകാനുള്ള ബസ്‌ കാത്തു കിടന്നു ,അവനു കൈ വീശി ഞാന്‍ അതില്‍ ഓടിക്കയറി ,,..

24 comments:

  1. പുകവലി ആരോഗ്യത്തിനു ഹാനികരമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്...ഉം..ഇപ്പോള്‍ ക്ഷമിച്ചിരിക്കുന്നു....ബ്ലോഗൊന്നു ചിന്തേരിട്ടു മിനുക്കൂ ബായ്‌...please remove word verification when comment

    ReplyDelete
  2. ശരിയാ, ഒരു ചിന്തേരിന്റെ കുറവ് കാണാനുണ്ട്. അതുകൊണ്ടാവും, ആ ദുരനുഭവത്തിന്റെ ആ ഭാവം മനസ്സില്‍ തട്ടാതെ പോയി. അടുത്തതില്‍...? പ്രതീക്ഷയോടെ...

    ReplyDelete
  3. ansaar bhai ,soni ,ചിന്തേര് വാങ്ങുന്നുണ്ട് ഉടനെ തന്നെ ,തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാട്ടണം

    ReplyDelete
  4. പെരിന്തല്‍മണ്ണ അടക്കി വാണിരുന്ന കുഞ്ഞി കാദറിനെ മറ്റൊരു അനുഭവം മറന്നിട്ടില്ല ട്ടോ .. ആ വെളുത് മെലിഞ്ഞ പയ്യന്‍ അന്നേ ചില്ലറക്കാരന്‍ അല്ല ..ചിന്തേര് കുറവാണെങ്കിലും എനിക്ക് ബോധിച്ചു .. പീസോപ്പു കഥകളുടെ ഉസ്താതിന്റെ യെയ ഓര്മ കുറിപ്പ്

    ReplyDelete
  5. നന്നായി പറഞ്ഞല്ലോ... :)

    ReplyDelete
  6. അശ്രഫ്ക്ക ,ചിന്തേര് പണ്ടേ ശരിയല്ല ,സോപ്പുകശ്നം പോലെ തീരുന്ന ഈ ഓര്‍മ്മയെ മിനുക്കാന്‍ എന്റെ വിനോദ് ഇതൊന്നും അറിയാതെ ഈറോഡില്‍ ജൂനിയര്‍ എഞ്ചിനീയര്‍ ആയിക്കഴിയുന്നു .അവന്‍ ഈ ബ്ലോഗ്‌ കാണണ്ട ,അവന്റെ കണ്ണ് ഒരിക്കല്‍ കൂടി നിറയുന്നത് കാണാന്‍ എനിക്ക് വയ്യ ..

    ReplyDelete
  7. ജെഫു ,വീണ്ടും എന്റെ ഓരോരോ പോഴത്തംവീണ്ടും വീണ്ടും ഇങ്ങനെ എഴുതാന്‍ നേരത്തെ അശ്രഫ്ക്ക ,ഇപ്പോള്‍ താങ്കള്‍ നല്ല വാക്കുകളിലൂടെ നിമിത്തമാകുന്നു.സന്തോഷം ........

    ReplyDelete
  8. നല്ല ജീവിതത്തിലുടനീളം മനസ്സിന് കുളിര്‍മയാണ്,
    ദുഖങ്ങള്‍ ഇറക്കിവെകാന്‍ ഒരു കൂരകാണുന്നത് കൂട്ടുകാര്‍ അടുത്തുണ്ടാകുമ്പോഴുമാണ്‍
    ആശംസകള്‍

    ReplyDelete
  9. shaaju ,neraanu ..aa koottkaaran santhoshamaayirikkatte ,,ningalum .......

    ReplyDelete
  10. ലളിതം .
    നന്നായിട്ടുണ്ട് ..ചില പ്രയോഗങ്ങള്‍ ..വിയര്‍ത്തു പണിയുന്ന വെയില്‍ പോലെയുള്ള ചിലത് ..:)
    അക്ഷര തെറ്റുകള്‍ ഒഴിവാക്കണം ..ആശംസകള്‍ ..

    ReplyDelete
  11. മനപ്പൂര്‍വമല്ല രമേഷ്ജീ ,ഗൂഗിള്‍ ചില വാക്കുകള്‍ അക്ഷരത്തെറ്റില്ലാതെ പറയില്ല എന്ന് കടുംപിടുത്തം പിടിച്ചാല്‍ ഞാന്‍ എന്ത് ചെയ്യും ?ഏതായാലും വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ സന്തോഷം ..തീര്‍ച്ചയായും താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചേ അടുത്ത ബ്ലോഗ്‌ എഴുതൂ ..

    ReplyDelete
  12. ഹോ .. ഇങ്ങോട്ട് എത്താന്‍ ഞാന്‍ അല്പം വയ്കിയോ.....
    സിയാഫ് ഭായ് .. ഇനി ഈ ശൈത്താന്‍ ഇവിടെയൊക്കെ ഉണ്ടാകും കേട്ടോ ..

    ReplyDelete
  13. വേര്‍ഡ് വാരിഫികാഷ്യന്‍ മാറ്റിയാല്‍ നന്നായിരുന്നു ... കമന്ടാന്‍ സുഖം അതാ ..

    ReplyDelete
  14. വേര്‍ഡ്‌ വേരിഫികെഷനെ ഓടിച്ചുവിട്ടിട്ടുണ്ട് ,താങ്കള്‍ വരിക ,എല്ലായ്പ്പോഴും സ്വാഗതം ..

    ReplyDelete
  15. ആദ്യമായാ ഇവിടെ
    എഴുത്ത് നന്നാവട്ടെ...

    ReplyDelete
  16. നന്ദി മനാഫ് ,ഇനി എപ്പോഴും വരണം ..

    ReplyDelete
  17. ഞാനും ആദ്യായിട്ടാ...പോസ്റ്റ്‌ ഇഷ്ടായി..ആശംസകള്‍

    ReplyDelete
  18. സന്തോഷം ദുബായിക്കാരാ ,താങ്കളെ പോലുള്ളവര്‍ ആണ് എനിക്ക് കൂടുതല്‍ ശക്തി പകരുന്നത് ,ഇനിയും കാണണേ...

    ReplyDelete
  19. njanum aadyamayitta
    .പാടത്തു വിയര്‍ത്തു പണിയുന്ന വെയില് കാണാമായിരുന്നു
    othiri nannayittund
    ashamsakal

    ReplyDelete
  20. നന്ദി ദില്‍ഷ ,നല്ല വാക്കുകള്‍ക്കു മടിയെ അകറ്റാനാകും...

    ReplyDelete
  21. Vinu is my cousin Siyaf. Glad to know u both studied together. Vidya is in our heart always. Nothing more to say.

    ReplyDelete

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ