എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Thursday, July 7, 2011

മുല്ലപ്പൂക്കള്‍ വിരിയാതെ വിരിഞ്ഞു ..

"സാര്‍ ,ഈ നേരത്തോ ?"കുറച്ചു കൂടി കഴിഞ്ഞിട്ടാണേല്‍ സൗകര്യം ആയിരുന്നു "എന്ന് പറഞ്ഞത് ഞങ്ങള്‍ കേട്ടതായി ഭാവിച്ചില്ല ,ഞങ്ങളും തിരക്കിലായിരുന്നു .പന്ത്രണ്ടരയുടെ ട്രെയിന്‍ പിടിക്കണം ,അതിനു മുന്‍പ് വേണം ."ശരി ബാറില്‍ ഇരുന്നോ" ;എന്ന് പറഞ്ഞു വെയ്റ്റര്‍ പോയി.ഞാന്‍ വറുത്ത ചെറുപയര്‍ പരിപ്പ് കൊറിച്ചു ,"എടാ പോലീസ് വരുവോ ?"എന്റെ പേടി ഇടയ്ക്കിടെ പുറത്തു ചാടി ."നീ മിണ്ടാണ്ടിരി ,മനുഷ്യനെ പേടിപ്പിക്കാതെ ,അല്ലെങ്കിലും ഈ സമയത്ത് എവിടുന്നു വരാനാ?".അവന്‍ പാതി എന്നെയും പാതി അവനെയും സമാധാനിപ്പിച്ചു.അതും നേരാണ്   .ആ സമയം രാവിലെ പതിനൊന്നു മണിക്ക് ഇമ്മാതിരി പരിപാടിക്ക് ഒരു വിധം ബോധം ഉള്ളവന്‍ ഒന്നും പോവില്ല,,
         "  നീ ഇഷ്ടമുള്ളതിന്റെ കൂടെ പൊയ്ക്കോ" .ഞാന്‍ ആകെയൊന്നു നോക്കി .ഒന്നൊരു വെള്ള പാറ്റ ,രണ്ടാമതെതിനു ഒരല്പം കറുപ്പ് ഉണ്ടെങ്കിലും ആകെയൊരു ആനച്ചന്തം ,അധികം പ്രായം ഇല്ല ,ഒരു പതിനേഴു പതിനെട്ടു കാണും .നല്ല ഭംഗിയുള്ള മുടി ,കണ്ണുകള്‍ കാന്ത വിളക്ക് മാതിരി എന്നെ പിടിച്ചു വലിച്ചു ,ഓക്കേ.ഇത് മതി ,
          ആ മുറി ഇരുണ്ട ഈര്‍പ്പം നിറഞ്ഞ വായുവോട് കൂടെ ഒന്നായിരുന്നു ,ഒന്നുമറിയാത്ത പോലെ കണ്ണുകള്‍ കൊണ്ട്  ക്യാമറകള്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് ഞാന്‍ പരതി.ബുദ്ധിപൂര്‍വം വെയ്റ്റര്‍ കൊണ്ട് വെച്ച കോണ്ടതിന്റെ പാക്ക് കിടക്കയില്‍ ഒരു ചിത്രശലഭത്തിന്റെ ചേലില്‍ ..അവള്‍ മടിയൊന്നും കൂടാതെ എന്റെ മടിയില്‍ ഇരുന്നു ."ഉതാര്‍ദൂം"?വേണ്ട എന്ന് ഞാന്‍ മൂളിയെങ്കിലും അത് കേട്ടില്ല എന്ന മട്ടില്‍ അവള്‍ ഉടയാടകള്‍ അഴിച്ചു .കൂടുതല്‍ മുന്നേറുന്നതിനു മുന്നേ ഞാന്‍ തടഞ്ഞു ,
 പ്രായത്തെ ക്കാളും കൂടുതല്‍ പ്രായം അവളുടെ ദേഹത്തിനു ഉണ്ടായിരുന്നു ,വിലകുറഞ്ഞ ഏതോ സുഗന്ധം അവളില്‍ നിന്ന് പൊന്തി ..ഞാന്‍ അവളുടെ പിന്‍കഴുത്തില്‍ മയങ്ങുന്ന ചുരുളലകങ്ങളെ വകഞ്ഞു മാറ്റി ഉമ്മ വെക്കാന്‍ ശ്രമിച്ചു ,"ഏയ്‌ ,ഇക്കിളി  ആവുന്നു ',അവള്‍ കഴുത്ത് വെട്ടിച്ചു,
      നിന്റെ പേരെന്താ ?"ഞാന്‍ ചോദിച്ചു ,"പേരക്ക" ,അവള്‍ ചിരിച്ചു ,എത്ര ചോദിച്ചിട്ടും അവള്‍ പേര് പറഞ്ഞില്ല .ബാക്കിയുണ്ടായിരുന്ന തടസ്സം കൂടെ ഞാന്‍ മാറ്റി .നേര്‍ത്ത തണുത്ത അവളുടെ ദേഹത്തിന്റെ മിടിപ്പുകള്‍ എനിക്ക് കേള്‍ക്കായി ."ഉം ,ദൂരെ ഏതോ വയലുകളില്‍ കടുക് പൂക്കുന്ന ഗന്ധം വരുന്നു ".അവള്‍ ഒന്നും പറഞ്ഞില്ല ,കണ്ണുകളില്‍ എനിക്ക് വായിക്കാന്‍ പറ്റാത്ത എന്തെല്ലാമോ കടന്നു പോകുന്നത് എനിക്ക് കാണായി."നീ എന്താ ആലോചിക്കുന്നത് ?":"ചെയ്യുന്നില്ലേ "അവള്‍ തിരക്കി .ഊഹും ,എന്താ ഇത്ര തിരക്ക് "ഞാന്‍ അവളെ തഴുകി ,ഒരു പനിനീര്‍പ്പൂവിനെയെന്ന കണക്കെ .
              ഇഷ്ക് ന ഹോനാ റബ്ബ "ഇമ്പം  ഇല്ലാത്ത സ്വരത്തില്‍ അവള്‍ മൂളി ."എന്താ ?"അവളുടെ  കണ്ണുകളിലെ  മിന്നാമിന്നികള്‍ പറന്നുയരുന്നത്  ഉറ്റു നോക്കി ഞാന്‍ ചോദിച്ചു ,അവള്‍ തലയാട്ടി.കാട്ടുമാനിന്റെ ഗന്ധം അവളില്‍ നിന്നുയരുന്നത് ഞാന്‍ അറിഞ്ഞു ,പ്രണയം അടുത്തെവിടെയോ പൂത്തിട്ടുണ്ട് .നിന്റെ നാടെവിടാ ?"ഞാന്‍ ചോദിച്ചു ,"ഏയ്‌ ,ഞാന്‍ ബന്ഗാളിയല്ല ".എനിക്ക് ശരിക്കും ചിരി വന്നു .ബംഗാളില്‍ എവിടാ ?"ദൂരെ ഒരു പാട് ദൂരെ ,അവള്‍ അവിടെ,സ്വന്തം ഗ്രാമത്തില്‍  ആണെന്ന് തോന്നുന്നു.
                       അവളുടെ മേനി അത്ര മൃദു ആയിരുന്നില്ല ,ഏതെല്ലാമോ പരുത്ത വിരലുകള്‍ കശക്കി കശക്കി പ്പട്ടു പോയ ദേഹ കാന്തി .വലിയ ഒരു കറുത്ത പാട് അവളുടെ നെഞ്ചില്‍ പത്തി വിരിച്ചു നിന്നു.തൊട്ടപ്പോള്‍ വേദനയില്ലാത്ത വരണ്ട ശബ്ദത്തില്‍ അവള്‍ പറഞ്ഞു "നിനക്ക് ഞങ്ങളെക്കുറിച്ച്‌ ഒന്നും അറിയില്ല "ശരിയായിരുന്നു .എനിക്ക് ഒന്നുമറിയില്ല ."എന്നെ ഒന്നുമ്മ വെക്കൂ ",ഞാന്‍ ആവശ്യപ്പെട്ടു .അവള്‍ അനുസരിച്ചു."ചെയ്യുന്നില്ലേ "അവള്‍ വീണ്ടും ചോദിച്ചു ,ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി .കണ്ണുകള്‍ അടച്ചു കാട്ടി ."എന്നാല്‍ ഞാന്‍ ഡ്രസ്സ്‌ ചെയ്യട്ടെ" .ഊഹും എന്ന് ഞാന്‍ ,ഇനി നിനക്കെന്ത വേണ്ടത് എന്നവള്‍ .ഞാന്‍ ഒന്നും പറയാതെ അവളുടെ മുഖം എന്റെതിനോടു അടുപ്പിച്ചു .
          അവളുടെ കൈവിരലുകള്‍ ,എന്റെ മുതുകില്‍ താളം പിടിച്ചു ,ഇതിനിടെ ഫോണ്‍ വിറച്ചു .അവന്‍ ആണ് ."പോകണ്ടേ ?"വാച്ചില്‍ സമയം പന്ത്രണ്ട് ആകുന്നു .ഞാന്‍ ധൃതിയില്‍ അവളുടെ നനവ് തൊട്ടറിഞ്ഞു .നിന്റെ നമ്പര്‍ തരൂ ,ഞാ ന്‍ ആവശ്യപ്പെട്ടപ്പോള്‍ പട്ടു പോലത്തെ മുടി മുന്നിലെക്കിട്ടു ചീകിയോതുക്കുന്നതിനിടെ അവള്‍ തല ഇളക്കി ."എന്തിനു "അടുത്ത പ്രാവശ്യം വരുമ്പോള്‍ നിന്നെ എനിക്ക് കാണണം "ഓ,ഞാന്‍ അപ്പോളേക്കും ഗ്രാമത്തിലേക്ക് തിരിച്ചു പോകും ,ഞങ്ങളെ പോലുള്ളവരെ ഇനി ഓര്‍ക്കരുത് .."സമയത്തിന് വല്ലാത്ത അസൂയയാണ് .എനിക്ക് പ്രാന്താണ് അല്ലെ ?"ഞാന്‍ ചോദിച്ചു ,"ഇല്ല ,പ്രാന്തില്ലാത്ത ഒരേഒരാളെ മാത്രേ ഞാന്‍ കണ്ടിട്ടുള്ളൂ ,അത് നീയാണ്" ,അവള്‍ .ഞാന്‍ വാതില്‍ തുറക്കാന്‍ ഒരുങ്ങുമ്പോള്‍ അവള്‍ തടഞ്ഞു പിന്നെ എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു ,അവള്‍ മുഴുവനായും എന്റെ ചുണ്ടുകളിലേക്ക് ഒഴുകിക്കാണും.അത്ര ദീര്‍ഘമായ ഒന്ന് ..

No comments:

Post a Comment

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ