sമുല്ലപ്പൂ വിപ്ലവങ്ങള്‍ തുടര്‍ക്കഥ ആകുമ്പോള്‍ ആണ് ഇന്ത്യയില്‍ അത്തരം ഒന്നിന്റെ സാധ്യതയെക്കുറിച്ച് ആലോചനകള്‍ ഉണ്ടായത് .എന്നാല്‍ മുല്ലപ്പൂ വിപ്ലവങ്ങള്‍ നടന്നത് ധീര്ഘാ കാലം ആയി ജനാധിപത്യ വിരുദ്ധ സ്വഭാവമുള്ള സര്‍ക്കാര്‍ നിലവിലിലിരുന്നയിടങ്ങളില്‍ ആയിരുന്നു എന്നത് ഇന്ത്യയിലെ അത്തരം ഒരു സമൂഹത്തിന്റെ വളര്‍ച്ചയെക്കുറിച്ചു ന്യായമായ സംശയങ്ങള്‍ ഉയര്‍ത്തി .ഇവിടെ അത്ര എളുപ്പത്തില്‍ ഒരു പൌര സമൂഹത്തിന്റെ ബീജാവാപം സംഭവിക്കുകയില്ല എന്ന് തന്നെ ഭരണ പക്ഷം കണക്കു കൂട്ടിയിട്ടുണ്ടാവാം .അതിനെയെല്ലാം അട്ടിമറിച്ചു കൊണ്ടാണ് അന്നാഹസാരെ തന്റെ നിരാഹാര സമരം പ്രഖ്യാപികുന്നത് ,ഇതിനു വളരെ രസകരമായ ഒരു തിരിവ് കൂടിയുണ്ട് ,നിരാഹാരതിന്റെയും സത്യാഗ്രഹത്തിന്റെയും അപ്പോസ്തലന്‍ ആയിരുന്ന ഗാന്ധിജിയുടെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെയാണ് ഒരു ഹസാരെയേ ഭയപ്പെട്ടത് .അതവിടെ നില്‍ക്കട്ടെ ,നമ്മുടെ ചര്‍ച്ചാ വിഷയം അതല്ല .
പൌര സമൂഹം എന്നത് സോഷ്യല്‍ നെറ്റ് വര്‍കിങ്ങില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു ആശയം തന്നെയാണല്ലോ .അതെ സമയം തന്നെ അത് ചിലപ്രത്യേക പ്രശ്നങ്ങലെയോ ആശയങ്ങളെയോ മാത്രം ആണ് ലക്ഷ്യമാക്കിയത് .പ്രധാനം ആയും ജനാധിപത്യം പോലെ അമൂല്യം ആയ ചില ആശയങ്ങളെ അവ ഉയര്തിപ്പിടിക്കുംപോഴും പൌര സമൂഹം എന്ന ആശയം മുതലാളിത്തത്തിന്റെ സന്തതി തന്നെ ആയിരുന്നു .വളരെ ഉപരിപ്ലവവും വൈകാരികവും ആയി പ്രശ്നങ്ങളെ പൌര സമൂഹം കൈകാര്യം ചെയ്തു .എന്ന് തന്നെയല്ല യഥാര്‍ത്ഥ പ്രശ്നങ്ങളെ അഭി സംബോധന ചെയ്യാന്‍ പൌര സമൂഹം മടികാണിച്ചു എന്ന് തന്നെ കരുതാം ,ഇത് അത്ര സങ്കീര്‍ണം ഒന്നുമല്ല .കാരണം പൌര സമൂഹം പൊതുവേ ഉപരി മധ്യ വര്‍ഗതിന്റെയോ വരേണ്യ വര്‍ഗതിന്റെയോ മാത്രം ഒരു കളിപ്പാട്ടം ആയിരുന്നു .തങ്ങള്‍ അനുഭവിക്കാത്ത കാര്യത്തെ സങ്കല്‍പ്പിച്ചു അതിനെതിരെ പോരാടുമ്പോള്‍ ഉണ്ടായേക്കാവുന്ന ചില അരിഷ്ടതകള്‍ ഈ പ്രസ്ഥാനത്തെയും ബാധിച്ചു .
സര്‍ക്കാര്‍ പക്ഷെ എന്ത് കൊണ്ടായിരിക്കും പൌര സമൂഹത്തെ ഇത്രയേറെ ഭയക്കുന്നത് ?യാതൊരു അടിത്തറയോ പിന്തുണയോ ഇല്ലാതിരിക്കെ ഈ സാങ്കല്‍പ്പിക പൌര സമൂഹത്തെ എന്തിനു പേടിക്കണം ?അവിടെ ചില അറിവില്ലാ വഴികളിലേക്ക് നീങ്ങുന്ന ചരടുകളെ നാം കാണണം .പൌര സമൂഹം എന്ന നിലവിലെ സംഘടനക്കു യാതൊരു ജനസ്വാധീനവും ഇല്ല എന്ന് സര്‍ക്കാര്‍ മനസ്സിലാകുന്നുണ്ടാവണം.പക്ഷെ ഇനിയൊരിക്കല്‍ സുസ്ഥാപിതമായ രീതികളിലൂടെ പൌരസമൂഹം കരുതാര്‍ജ്ജിക്കുവാന്‍ ഉള്ള സാധ്യത സര്‍ക്കാര്‍ മണത്ത് അറിയുന്നു എന്നത് നിസ്സംശയം .ഇതിനെ തകര്‍ക്കാന്‍ ആണ് യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ഒരു സ്വാമിയെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു കളി കളിച്ചത് .അത് വിജയിക്കുകയും ചെയ്തു .കൂടാതെ ഇത്തരം പ്രശ്നങ്ങളില്‍ പ്രതികരിക്കുന്നവരോടുള്ള ജനത്തിന്റെ നിസ്സന്ഗത വെളിപ്പെടുകയും ചെയ്തു .
അത് തന്നെയാണ് ബുദ്ധി രാക്ഷസന്‍മാരായ സര്‍ക്ക്കരിന്റെ പിനിയാളുകള്‍ക്ക് വേണ്ടിയിരുന്നതും .അഴിമതി നേരിടുക എന്നത് സര്‍ക്കാരിനെ കൊണ്ടാവുന്ന ആണെന് ജനത്തെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു ,സര്‍വകക്ഷി യോഗത്തില്‍ അന്നഹസാരെക്ക് കാര്യംമായ പിന്തുണ ലഭിക്കാത്തത് ഇതുമായി കൂഒടി വായിക്കണം .
അതിനിടയിലും നാം ജനം മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്തരം പ്രക്ഷോഭങ്ങളില്‍ അന്തര്‍ലീനമായ ഒരു ചിന്താധാര ആണ് ,അഴിമതി തുടച്ചു നീക്കാന്‍ നിയമങ്ങള്‍ അല്ല ആത്മാര്‍ഥവും സമയബന്ധിതവും ആയ പരിപാടികള്‍ ആണ് വേണ്ടത് .സ്പെക്ട്രും അഴിമതി പോലെ ഒരു പ്രശ്നത്തെ പാര്ശ്വവല്‍ക്കരിക്കുന്നതിനു വേണ്ടിയുള്ള ഒരു ശ്രമം ആണ് ഇതെല്ലാം എന്ന് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും സംശയിച്ചാലും അത്ഭുതപ്പെടാനില്ല .
പൌര സമൂഹം ഇന്ത്യയില്‍ രൂപപ്പെടാതിരിക്കാന്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട് .നേരത്തെ പറഞ്ഞ ഉപരിമധ്യ വര്‍ഗം അല്ല ഇന്ത്യയിലെ ഭൂരിപക്ഷം .അതൊന്നു ,,മറ്റൊന്ന് മുതലാളിത ആശയങ്ങളാല്‍ പ്രജോതിദം ആണ് പൌര സമൂഹം എന്നത് മറ്റൊന്ന് .കമ്പ്യൂട്ടറും മൊബൈലും ഇപ്പോളും രാജ്യത്തിന്റെ ഭൂരിപക്ഷ സമൂഹത്തിനു സ്വപ്നം എന്നത് മറ്റൊന്ന് .പിന്നെ അത്തരം സൌകര്യങ്ങള്‍ ഒരു സമൂല മാറ്റതിനല്ല മയങ്ങിക്കിടക്കുന്ന ഒരു ജനതക്ക് ആണ് ജന്മം നല്‍കുക . അത് കൊണ്ട് തന്നെ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൌര സമൂഹം പരാജയം ആകാന്‍ ആണിട.എങ്കിലും അത് നേരിന്റെ വഴിയിലേക്കുള്ള ഒരു വാതില്‍ ആകട്ടെ എന്ന് നമ്മുക്ക് പ്രാര്‍ഥിക്കാം .അതിലപ്പുറം ഒരു വോട്ട് അല്ലാതെ ഇന്ത്യന്‍ പൌരനു മറ്റു രക്ഷാ മാര്‍ഗം ഒന്നുമില്ലല്ലോ

No comments:
Post a Comment
വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ