എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Sunday, July 3, 2011

ക്രിസ്റ്റഫര്‍ ഫോണ്‍സെക്ക ..എന്‍റെ പ്രിയ സഖാവ്

നാട്ടില്‍ നിന്നും പുലികള്‍ ഇറങ്ങുന്നുണ്ട് "എന്നായിരുന്നു സന്ദേശം .രാത്രി മൂന്നു മണിക്കുള്ള വണ്ടിയില്‍ ആണ് വരുന്നത് .ഇടത് പക്ഷത്തിന്റെ പിന്തുണയോടെ യു.പി.എ ഭരിക്കുന്ന കാലം ആണ് ,ഗോവയില്‍ ആകുമ്പോള്‍ തിരക്കില്ലാതെ നേതാക്കന്മാരെ കാണാന്‍ കഴിയും .

    പുലികള്‍ ആരൊക്കെയാ എന്നാണോ ?സഖാവ് വെളിയം ഭാര്‍ഗവന്‍ ,കാനം രാജേന്ദ്രന്‍ ,സഖാവ് ചിത്ത രഞ്ജന്‍ ,സഖാവ് ഡി .സുനില്‍കുമാര്‍ .ഗോയില്‍ വെച്ച് നടക്കുന്ന സി.പി,ഐ യുടെ എണ്‍പതാം പിറന്നാളിന് പങ്കെടുക്കാനുള്ള വരവാണ് .രാവിലെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സി.പി.ഐ യുടെ കൊടി വെച്ച ജീപ്പ് പാര്‍ക്ക്‌ ചെയ്തിട്ടുണ്ട്

.ഞാനും വിജിതും സജീഷും അവരുടെ നമ്പര്‍ വാങ്ങി ഉച്ച വെയിലത്ത്‌ നേരെ പനജിക്ക് വെച്ച് പിടിച്ചു .പാര്‍ടി ഓഫീസില്‍ എത്തിയപ്പോള്‍ സഖാവ് രാജീവ് മന്കെഷക്ര്‍ പോകേണ്ട സ്ഥലം പറഞ്ഞു തന്നു .കൂടെ കാറില്‍ സഖാവ് കാമിലോ വാസ് ,ഹരി ഗവ്ടെ ,അങ്ങിനെ ഒന്ന് രണ്ടു പേരും .
 നാഷണല്‍ എക്സിക്യൂട്ടീവ് നടക്കുകയായിരുന്നു ചെല്ലുമ്പോള്‍.

കുറെ നേരം കാത്ത് നിന്നപ്പോള്‍ സഖാക്കള്‍ പുറത്തേക്കു വന്നു .ആശാന്‍ എന്ന് പരിചയമുള്ളവര്‍ വിളിക്കുന്ന സഖാവ് വെളിയം ഒരു പരിചയവുമില്ലാത്ത ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു ,

നാട്ടുകാര്‍ ആണെന്ന് കേള്‍ക്കെ ആ  മുഖത്ത്  കറയില്ലാത്ത സന്തോഷം ,സ്നേഹം .എല്ലാവരെയും പരിചയപ്പെട്ടു .അത്രേ ഞങ്ങള്‍ക്ക് വേണ്ടീരുന്നുള്ളൂ താനും .പുറത്തേക്കു യാത്ര പറഞ്ഞു പോകാന്‍ ഒരുങ്ങി നില്‍ക്കെ അല്‍പ്പം തടിച്ച ഫിദല്‍ കാസ്ട്രോ കോട്ടിട്ട ഒരു സഖാവ് പുറത്തേക്കു വന്നു .എല്ലാവരോടും വിനയത്തോടെ ചിരിച്ചു കുശലം പറയുന്ന സഖാവ് ഞങ്ങളെ പിടിച്ചു നിര്‍ത്തി ,

നാട്ടില്‍ നിന്നുള്ള സഖാക്കളെ കാണാന്‍ വന്നതാണെന്ന് പറഞ്ഞു യാത്ര പറഞ്ഞപ്പോള്‍ നിര്‍ബന്ധം "ഊണ് കഴിച്ചിട്ട് പോയാല്‍ മതി "ഒഴി കഴിവ് പറഞ്ഞു മടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഒരല്പം പരിഭവം കലര്‍ന്ന ഭാവത്തോടെ സഖാവ് "അതെന്താടോ ഞങ്ങള്‍ ഗോവക്കാരുടെ ഫുഡ്‌ ആയത് കൊണ്ടാണോ ?"എന്ന് ചോദിച്ചു ,

ഞങ്ങള്‍ അടങ്ങി .അന്തം വിട്ടിട്ടാണെങ്കിലും .ഗോവയിലെ സി.പി.ഐ യുടെ സംസ്ഥാന സെക്രടറി ആണ് പറയുന്നത് ,ഞങ്ങള്‍ ആവട്ടെ വെറും സാധാരണക്കാര്‍ ,ആ ഞങ്ങളോട് '..!!!!!

       അന്നെനിക്കറിയില്ല ,സഖാവ് ഗോവയിലെ വളരെ അറിയപ്പെടുന്ന ട്രേഡ് യൂണിയന്‍ നേതാവ് ആണെന്ന് .അരലക്ഷത്തിനു മേല്‍ മെമ്പര്‍മാരുടെ ഉറ്റ സഖാവ് ആണെന്ന് .അങ്ങനെ അറിയുമായിരുന്നെങ്കില്‍ ആ സഖാവിന്‍റെ  അത്ര അടുത്തു  ചെല്ലാന്‍ എനിക്ക് കഴിയുമായിരുന്നില്ല .

     ഏതായാലും അന്നത്തെ ആ അമിത വിശ്വാസത്തിനു ഒരു തട്ട് കിട്ടി ,അന്ന് തന്നെ ,സഖാവ് എ.ബി.ബര്‍ദാന്‍ ഒരു മൂലക്ക് ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു .ക്രിസ്ടഫര്‍ സഖാവിന്റെ പെരുമാറ്റം കണ്ട കണ്ണ് തള്ളിയ ഞാന്‍ സജീഷിനെയും വിജിതിനെയും നിര്‍ബന്ധിച്ചു .യു.പി.എ യില്‍ വളരെ നിര്‍ണായക സ്ഥാനം ഉള്ള സഖാവ് ആണ് ,വാടോ ഒന്ന് പരിചയപ്പെടാം ."അവര്‍ ഒന്ന് മടിച്ചെങ്കിലും എന്റെ നിര്‍ബന്ധത്തിനു വഴങ്ങി .

ഞാന്‍ എന്‍റെ  മുറി ഹിന്ദിയില്‍" ഒന്ന് കാണാന്‍ വന്നതാണ്" എന്ന് സഖാവ് ബര്‍ദാനോട്‌ പ റഞ്ഞു ,പക്ഷെ നോ രക്ഷ .ആ സഖാവ് ഒന്ന് മുഖം ഉയര്‍ത്തി നോക്കി വീണ്ടും ഭക്ഷണത്തില്‍ മുഴുകി .കുറച്ച നേരം ഇളിച്ചു നിന്ന ശേഷം ഞങ്ങള്‍ ജാള്യം മാറ്റാന്‍ ഒന്നുമറിയാത്ത മാതിരി സഖാവ്  ആനിരാജ  യുടെ അടുത്തേക്ക് .അവര്‍ പക്ഷെ ഭാഗ്യം ,ഞങ്ങള്‍ മലയാളികള്‍ എന്നറിഞ്ഞു വിശേഷം ഒക്കെ ചോദിച്ചു .

         (ആ ജാള്യം ഞാന്‍ പക്ഷെ പിന്നീടു മാറ്റി .ഒരു  സംസ്ഥാന സമ്മേളനത്തിന് സഖാവിന്റെ അടുത്ത്‌ ചെന്ന് കൈ കൊടുത്ത് കുറെ നേരം സംസാരിച്ചു ,പിരിയെ കൈ കൊടുത്ത് ലാല്‍സലാം പറഞ്ഞു ,ഉറച്ച സ്വരത്തില്‍ സഖാവു ബര്‍ദാനും  തിരിച്ചു "ലാല്‍സലാം "പറഞ്ഞു ).

                 പിന്നീട് പല തവണ സഖാവ് ക്രിസ്റ്റഫറുമായി  ഞാന്‍ ഇട പഴകിയിട്ടുണ്ട് ,വളരെ ഉയര്‍ന്ന പദവികള്‍ വഹിച്ച സഖാവ് ആയിരുന്നിട്ടും ഒരിക്കലും ആ ഭാവം മറ്റുള്ളവരോട് വെച്ച് പുലര്‍ത്താത്ത ഒരു അപൂര്‍വ വ്യക്തിത്വം ആണ് അദ്ദേഹം .ഒരു സംസ്ഥാന കൌണ്സില്‍ കഴിഞ്ഞു സഖാവിന്റെ മുറിയില്‍ എത്തുമ്പോള്‍ ഉണങ്ങി മെലിഞ്ഞ ഒരു സ്ത്രീ അദ്ദേഹത്തിന്റെ മുന്നില്‍ ഇരുന്നു കരയുന്നു .

ചോദ്യ ഭാവത്തില്‍ നോക്കിയാ എന്നോട് അദ്ദേഹം പറഞ്ഞു "ഇത് മൊഗ്ര .നമ്മുടെ ഒരു സഖാവ് ആണ് ചിന്ചിനിം എന്നാ സ്ഥലത്ത് നിന്ന് വരികയാണ് .വിറകു വെട്ടി ആണ് ജീവിക്കുന്നത് ,ഇന്ന് പട്ടിണിയാ "

ജോണിനെ വിളിച്ചു  കഴിക്കാനുള്ളത് എന്തെങ്കിലും  എന്തെങ്കിലും വാങ്ങാന്‍ ഏര്‍പ്പാടാക്കുന്നതിനിടെ സഖാവ് തുടര്‍ന്നു "ഭര്‍ത്താവ് വല്ലാതെ ഉപദ്രവിക്കും ,അതോര്‍ത്തോന്നുമല്ല ഈ പെണ്ണ്  കരയുന്നത് ,ഞാന്‍ ആരോഗ്യം നോക്കുന്നില്ല എന്ന് പറഞ്ഞാ "
                          സഖാവ് ചിരിച്ചു ,ഇത്രയും സ്നേഹിക്കപ്പെടാന്‍ സഖാക്കള്‍ക്കെ ഭാഗ്യമുള്ളൂ എന്ന തിരിച്ചറിവില്‍  ഞാനും ..........

No comments:

Post a Comment

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ