പീസോപ്പു കഥകള്‍ 6 -റൂട്ട് കനാല്‍ തെറാപ്പി .

by Siyaf Abdulkhadir on Friday, June 24, 2011 at 11:21am
കടുത്ത പല്ലുവേദന സഹിക്ക വയ്യാതെ ആണ് കുറുക്കച്ചന്‍ കൊക്കമ്മു ഡോക്ടറെ കാണാന്‍ വന്നത് .നല്ല സെറ്റ്അപ്പായിട്ടു ഒരു സെറ്റ് പല്ല് കൊക്കമ്മു വെച്ച് കൊടുത്തു .കണ്ണാടിയില്‍ നോക്കി തൃപ്തി വരുത്തി അന്തസ്സായിട്ടു ഒറ്റ പോക്ക് ,ബില്‍ അടക്കാന്‍ മറന്നു പോയതായിരിക്കും എന്ന് കരുതി കൊക്കമ്മു വളരെ വിനയത്തോടെ ആണ് ചോദിച്ചത്" ചേട്ടാ കൌണ്ടെറില്‍ ബില്ലടച്ചാരുന്നോ ?"ഏതാണ്ട് അത്ഭുതം കേള്‍ക്കുന്ന മാതിരി ഒന്ന് നോക്കിയിട്ട് കുറുക്കച്ചന്‍ കൊക്കമ്മുവിന്റെ ഗല്‍താക്ക് കുത്തിപ്പിടിച്ചു ."എന്താടീ.മോളൂ ഈ ധാരാവി ധാരാവി എന്ന് കേട്ടിട്ടിണ്ടോ "?കൊക്കമ്മു പഠിച്ചത് മുംബായില്‍ ആയത് കൊണ്ട് കേള്‍ക്കുക മാത്രമല്ല അവിടെ പോവുകയും ചെയ്തിരുന്നു ,പക്ഷെ കൊക്കമ്മു അതൊന്നും പറഞ്ഞില്ല ,
                               കുറുക്കച്ചന്‍ കൊക്കമ്മു മിണ്ടാതത്തിനു അനുസരിച്ച് കത്താന്‍ തുടങ്ങി ."ധാരാവിയിലെ ഒരു മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കാന്‍ പോയിട്ട് ഞാന്‍ കാശ് കൊടുത്തില്ല ,പിന്ന "ജോസ് പ്രകാശ് ചിരിക്കുന്ന ഒരു വില്ലന്‍ ചിരിയുടെ അകമ്പടിയോടെ കുറുക്കച്ചന്‍ തുടര്‍ന്നു"ഞാന്‍ നിന്നെ തിന്നാന്‍ പോകുവാ .അവസാനത്തെ അംബീശന്‍ പറഞ്ഞോളൂ ..ഹഹ്ഹ ."കൊക്കമ്മു ചിന്തിച്ചു "ഓ ഫൂള്‍ ,ഇവന്‍ നന്നാകൂല്ല "
                              "ചേട്ടാ ,മരിക്കുന്നെനു മുന്‍പേ എന്റെ അവസാനത്തെ വര്‍ക്ക്‌ ഒന്ന് ഫിനിഷ് ചെയ്യണം എന്നുണ്ട് ,വായ ഒന് പൊളിച്ചേ,ആ,ആ ,അങ്ങനെ" .കുറുക്കച്ചന്‍ വാ പൊളിക്കേണ്ട താമസം ഏതൊക്കെയോ ക്ലിപ്പില്‍ പിടിച്ച കൊക്കമ്മു മുഴുവന്‍ പല്ലും അതാ കൊക്കമ്മുവിന്റെ കയ്യില്‍ .മുഴുവന്‍ പല്ലും പോയ കുറുക്കച്ചന്‍ കെ.ടി .എസ പടന്നയിളില്‍ന്റെ കോലത്തില്‍ ആയി ആകപ്പാടെ ബ്ലിങ്കി നിന്നു.എടാ ധാരാവീ ,മര്യാദക്ക് കാശ് വെച്ചിട്ട്  പോടേ ...എന്ന് പറഞ്ഞപ്പോള്‍ നീരാവി കാശ് മുഴുവന്‍ മിണ്ടാണ്ടെ ഇറങ്ങിപ്പോയി ...
ഗുണപാഠം :ഡോക്ടര്‍മാരെ ആപ്പടിക്കരുത് ,ആപ്പടിച്ചാല്‍ അവര്‍ നമ്മളെ സൂപ്പാക്കും ..............
· · Share · Delete