എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Tuesday, June 21, 2011

ആ ചെരുപ്പ് എവിടെ പോയി ?

വിയത്നാം കോളനി ആണ് സൂക്ഷിച്ചോ "എന്നൊരു താക്കീത് അജി ക്ലാസ്സിലേക്ക് കയറുന്നതിനു മുന്‍പ് തന്നെ നല്‍കിയിരുന്നു ,പക്ഷെ ഇത്രേം പ്രതീക്ഷിച്ചില്ല .നല്ല കടുക് വറുത്തത് മാതിരി ഒരു" ഗുഡ് മോണിംഗ് സാര്‍" കിട്ടി .കൊള്ളാം ,നല്ല കുട്ടികള്‍ .ഇവരെ ആണോ ഈ അജി ഇങ്ങനെ പറഞ്ഞത് ?മോശം മോശം ,ഞാന്‍ ക്ലാസ് എടുക്കാന്‍ ആരംഭിച്ചു.അന്നെനിക്ക് കഷ്ടിച്ച് ഇരുപത് വയസ്സ് പ്രായം .എന്റെ ഉപ്പാപ്പ ആകാന്‍ വയസ്സുള്ള ചില അപ്പാപ്പന്മാര്‍ ക്ലാസില്‍ ഇരിപ്പുണ്ട് ,പക്ഷെ ഞാന്‍ ഒരു അദ്ധ്യാപകന്‍ ആകുന്നു ,അപ്പോള്‍ അത്തരംമുതിര്‍ന്ന  പൌരന്മാരെ നമ്മള്‍ സ്വന്തം മക്കള്‍ (ഓ,അതിച്ചിരി കൂടിപ്പോകും ,അത് കൊണ്ട് അനിയന്‍ )അല്ല അനിയന്‍മാര്‍ ആയെ കാണാവൂ ,അതാണ് അധ്യാപകധര്‍മ്മം .ഞാന്‍ ക്ലാസ് ആരംഭിച്ചു ,
                                        ടി.വി. യെക്കുറിച്ച് ആണ് ക്ലാസ് .പോളിടെക്നിക് കഴിഞ്ഞു ഇറങ്ങിയിട്ടെ ഉള്ളൂ ,അത് കൊണ്ട് ഇതൊക്കെ എനിക്ക് പുല്ലാണ് എന്നൊരു ഭാവം ഉള്ളില്‍ ഉണ്ട് ,മര്യാദക്ക് ക്ലാസില്‍ കയറുന്ന ശീലം പഠിക്കുന്ന കാലത്ത് ഇല്ലാതിരുന്നത് കൊണ്ട് എന്റെ ക്ലാസില്‍ ആരും ആബ്സന്റ് ആകാന്‍ പാടില്ല എന്നും ഞാന്‍ ഒരു സംഭവം ആണ് എന്ന് അഹങ്കാരവും ഒക്കെ ഉണ്ട് ,ഒന്നാം വര്‍ഷത്തിലെ പിള്ളാരെ ചോദ്യം ചോദിച്ചും നുള്ളിയും അടിച്ചും ഒക്കെ കിരാത ഭരണം നടപ്പിലാക്കി വരുമ്പോള്‍ ആണ് എന്റെ കഷ്ടകാലത്തിനു അത് വരെ രണ്ടാം വര്‍ഷക്കാര്‍ക്ക് പഠിപ്പിച്ചിരുന്ന അനി സാര്‍ ജോലി കിട്ടി പോയത് .സ്വാഭാവികം ആയും  രണ്ടാം വര്‍ഷത്തിനു ക്ലാസ്സ്‌  എടുക്കുന്ന ജോലി എന്റെ തലയില്‍ വന്നു വീണു .കാര്യം ആയി ഒന്നും അറിയാത്ത  വിഷയം ആണ് ടി.വി.എന്തെങ്കിലും വരട്ടെ .പഠിപ്പിക്കുകയല്ലാതെ വഴിയില്ല ,,
ഞാന്‍ സകല ദൈവങ്ങളെയും വിളിച്ചു ആണ് ആദ്യത്തെ ക്ലാസ്സില്‍ പോയത് ,എഴുതി  തയ്യാറാക്കിയ  ലെസ്സോന്‍പ്ലാന്‍ ഉണ്ട് ,പിന്നെ ചോക്ക് .കളരി പരമ്പര ദൈവങ്ങളെ ..ആദ്യത്തെ പരിപാടി സര്‍ക്യൂട്ട് വരക്കലാണ് ,:"ആര്ക്ക വരക്കാന്‍ അറിയാവുന്നെ " ഞാന്‍ ചോദിച്ചു "മധുവിന് ആണ് സര്‍ "ഏതോ ഒരുത്തന്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു "ഉം ,മധു വരൂ "ഞാന്‍ ഗൌരവത്തില്‍ ആജ്ഞാപിച്ചു ,ഓ ഇന്നെനിക്കൊരു മൂഡില്ല സാറെ "എന്ന് അവന്റെ മറുപടി ,അവനെ തകര്‍ക്കാന്‍ വകുപ്പില്ല .അവനെ നിര്‍ബന്ധിച്ചു വരപ്പിക്കാന്‍ വയ്യല്ലോ .,ആകെപ്പാടെ ചമ്മി നാറി ഞാന്‍ സ്വയം വരക്കാന്‍ ആരംഭിച്ചു .എങ്ങനെയൊക്കെയോ വരച്ചൊപ്പിച്ചു ക്ലാസ് എടുക്കാന്‍ തുടങ്ങിയില്ല ഒരുത്തന്‍ എഴുന്നേറ്റു "സാര്‍ മുള്ളണം "അഞ്ചു മിനിറ്റായില്ല അത് കഴിഞ്ഞിട്ട് .എന്നാലും വിട്ടു .നോക്കുമ്പോള്‍ അവന്റെ അനുമതി തങ്ങള്‍ക്കും ബാധകം എന്നാ മട്ടില്‍വേറെ അഞ്ചാറു പേരും  ഇറങ്ങിപ്പോയി .ഓക്കേ,എന്തേലും ആവട്ടെ ,വേര്ട്ടികള്‍ ഒസില്ലേടര്‍ ഈസ്‌ എ .."സര്‍ പോയവര്‍ വന്നിട്ട ക്ലാസ് തുടങ്ങാം "ഒരുത്തന്‍ എഴുന്നേറ്റ് പറഞ്ഞു ,ശരിയാണ് .അതിനു പക്ഷെ പോയവന്‍ വരണ്ടേ ?കുറെ നേരം കാത്തിരുന്നിട്ടും കാണാതെ ക്ലാസ് തുടങ്ങാന്‍ ശ്രമിക്കുമ്പോള്‍  ഒരു വിപ്ലവകാരി എഴുന്നേറ്റ് "അതെങ്ങന സാര്‍ പഠിപ്പിക്കുന്നെ" എന്നൊരു ചോദ്യം ."ഞങ്ങള്‍ മാസാമാസം ഫീസ്‌ കൊടുക്കുന്നത് ചുമ്മാതല്ല" എന്നാണവന്റെ ന്യായം ,ഞാന്‍ നിശബ്ദന്‍ ആയപ്പോള്‍ കുട്ടികള്‍ ബഹളം തുടങ്ങി ..അപ്പറത്തെ ക്ലാസ്സിലെ സാര്‍ വന്നു ദയനീയമായഎന്റെ ഭാവം കണ്ടു ചിരി സഹിക്കാന്‍ വയ്യാതെ ഓടിപ്പോയി ,
                  കുറച്ചു കഴിഞ്ഞപ്പോള്‍ പോയതില്‍ രണ്ടു മൂന്നെണ്ണം തിരിച്ചു വന്നു .ബാക്കിയെവിടെ എന്ന് ഞാന്‍ ചോദിച്ചില്ല .പോയത് പോട്ടെ ,അത്രയും ശല്യം കുറഞ്ഞല്ലോ .അപ്പ  ഒരുത്തന് കടുത്ത ധാര്‍മിക രോഷം "സര്‍ ,ഇത് ശരിയല്ല ,സര്‍ എന്താ ആ കാണാതെ പോയവനെ അന്വേഷിക്കാഞ്ഞത്,ഞാനും പോകുവാ "അവന്‍ ഇറങ്ങി ഒരു പോക്ക് ,നീ പോയാല്‍ എനിക്ക് പുല്ലാണ് .ഞാന്‍ ക്ലാസ് എടുക്കാന്‍ ആരംഭിച്ചില്ല പോയവന്‍ വാണം വിട്ടത് മാതിരി ക്ലാസ്സിലേക്ക് ,,ക്ലാസ് ടീച്ചര്‍ റോയ് സാറിന്റെ മുന്പീന്നു ഓടി വന്നതാണ്‌ ,റോയ് സാറിനെ മാത്രമേ ഈ നശൂലങ്ങള്‍ക്ക് പേടിയുള്ളൂ ..ഇത്തവണ ഞാന്‍ ഇത്തിരി ഷൈന്‍ ചെയ്യാന്‍ തീരുമാനിച്ചു .പുറത്തു പോയവന്‍ പുറത്തു തന്നെ നിന്നാല്‍ മതി ".എന്ത് പറ്റിയെന്നറിയില്ല ആ പിശാശ് അനുസരിച്ചു,പക്ഷെ അതും ഒരു കുരിശ്.ക്ലാസ് എടുക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍ കാറാന്‍ തുടങ്ങും "സാര്‍ .."
എന്നെ തിരിച്ചു ക്ലാസ്സില്‍ കയറ്റണം ,ഭയങ്കര വെയില്‍ ചൂടെടുക്കുന്നു "ഞാന്‍ ദേഷ്യവും ചിരിയും അടക്കിപ്പിടിച്ചു ക്ലാസ് തുടങ്ങാന്‍ തീരുമാനിച്ചു .
               സര്‍ ,ഓസിലെടരിന്റെ സ്പെല്ലിംഗ് തെറ്റ് ആണ് "ഒരു പണ്ഡിതന്‍ എഴുന്നേറ്റു ,ഞാന്‍ വാദിച്ചു അല്ല ":ആണ് "പണ്ഡിതന്‍ .കുറെ നേരത്തെ വാഗ്വാദത്തിനു ശേഷം ഞാന്‍ തെറ്റ് സമ്മതിച്ചു ,നിനക്കെങ്ങനെ അറിയാം "ഞാന്‍ ചോദിച്ചു ,റോയ് സാര്‍ പറഞ്ഞതാ .ഇയാളെക്കൊണ്ട്  തോറ്റു.പിള്ളാരെ വേണ്ടാത്തത് ഒക്കെ പഠിപ്പിച് വിട്ടിരിക്കുന്നു ,
                 എങ്ങനെ എങ്കിലും വരച്ചു വെച്ച സര്‍ക്യൂട്ടിനെ പറ്റി വിവരിച്ചു കഴിഞ്ഞപ്പോള്‍ മൊത്തം ഒരു അവറിന്റെ പകുതി ആയി ,ഇനി എന്തോ ചെയ്യും ?എന്റെ വെടി മരുന്ന് കഴിഞ്ഞു ,.ഓക്കേ ,നോട്ട് എഴുതാം .എല്ലാവരും ബുക്ക്‌ എടുക്കൂ "ആരും എടുക്കുന്നില്ല .മുന്‍ നിരയിലെ രണ്ടു മൂന്നു പേര്‍ എടുത്തു .എന്താ ആരും ബുക്ക്‌ എടുക്കാതെ ?ഓ ഇന്ന് നോട്ട് എഴുതില്ല ,സാര്‍ പഠിപ്പിചാട്ടെ..ഞാന്‍ കുഴഞ്ഞു .അത് എന്താ ?ഇല്ല ഇന്ന് റോയ്സാര്‍ നോട്ട് എഴുതിക്കാരില്ല .അത് കൊണ്ട് ബുക്ക്‌ കൊണ്ട് വന്നില്ല "എന്ന കോറസ് .ഓക്കേ എന്നാ പഠിക്കാം എന്ന് പറഞ്ഞു തിരിയുമ്പോള്‍ മുന്നിലിരുന്ന അപ്പാവി എന്ന് തോന്നിക്കുന്ന മനോജ്‌ എഴുന്നേറ്റു പറഞ്ഞു "അവന്മാര്‍ വെറുതെ പറയുവ സാറേ .നോട്ട് എഴുതാം "അങ്ങനെ എങ്കില്‍ അങ്ങനെ .ബുക്ക്‌ ഉള്ളവന്‍ ഒക്കെ എഴുതിനെട എന്ന് പറഞ്ഞപ്പോള്‍ രണ്ട മൂന്നെണ്ണം ബുക്ക്‌ നിവര്‍ത്തി വെച്ച് എഴുതാന്‍ തുടങ്ങി ,സമാധാനം ,,ഞാന്‍ നോട്ട് പറഞ്ഞു കൊടുക്കുന്നു ,മേശപ്പുറത്തു ഇരുന്നു ആണ് നോട്ട് പറഞ്ഞു കൊടുക്കുന്നത് ,
                              നോട്ട് എഴുത്ത് പുരോഗമിക്കെ ഒരു ആസാമി എഴുന്നേറ്റ് ചോദിച്ചു " സാറിന്റെ ചെരുപ്പ് എവിടെ "നേരാ,ചെരുപ്പ് ഒരെണ്ണം കാണുന്നില്ല .സാറേ ദേ ഈ രേഞ്ചൂ സേവിയര്‍ ആണ് എടുത്തത്‌"അവന്‍ ചാടിയെഴുന്നെട്റ്റ് നിഷേധിച്ചു "ഞാന്‍ പുറത്ത് നില്‍ക്കുകയല്ലയിരുന്നോ .പിന്നെങ്ങന ?"അതും ശരിയാ .ഞാന്‍ ഇത് പോലെ തകര്‍ന്നിട്ടില്ല എന്റെ ജീവിതത്തില്‍ ,അതിനു  മുന്‍പും പിമ്പും ,അപ്പോഴെക്ക്കും ബെല്‍ അടിച്ചു .ഇതി കര്തവ്യത മൂഡന്‍ആയി നില്‍ക്കുന്ന എന്നെക്കണ്ട് ദയ തോന്നിയിട്ടോ അതോ അടുത്ത പീരീഡ്‌ റോയ് സാര്‍ ആയത്കൊണ്ടോ എന്തെന്നറിയില്ല ഒരു ദയാലുഎന്റെ ചെരുപ്പ് എടുത്തു തന്നു .എവിടെ നിന്നെന്നോ ?ഫാനിന്റെ മുകളില്‍ നിന്ന് ..പൊടിഞ്ഞു വാരി സ്റ്റാഫ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ ഞാന്‍ എത്ര ആലോചിച്ചിട്ടും  എന്റെ കാലില്‍ കിടക്കുന്ന ചെരുപ്പ്. എന്റെ തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ മുകളില്‍ എത്തിക്കുന്ന്ന എലെക്ട്രോനിക്സ് എനിക്ക് പിടി കിട്ടിയില്ല .. 




No comments:

Post a Comment

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ