ഒരു മുരടനക്കം .ഉച്ചത്തില്‍ ഒരു ചുമ ,
കോലായില്‍ മൊന്തയില്‍ നിന്ന് ഒരു കുടന്ന വെള്ളത്തിന്‌ശാപമോക്ഷം .
ഉമ്മറത്ത് ഇപ്പോള്‍ മുളച്ച കുമിള്‍ പോലെ
നിവര്‍ത്തിവെച്ച കാലന്‍ കുട .
മേശപ്പുറത് ചില്ല് കണ്ണുകളാല്‍ എന്തോ
തിരയുന്ന കണ്ണട.
നീ തന്നെ രക്ഷയും രക്ഷിതാവുമെന്നു
അനന്തതയിലേക്ക് ഉയരുന്ന
പ്രാര്‍ത്ഥന യുടെ കൂമ്പിയ കൈകള്‍ ....
പിന്നെ അടുക്കളയില്‍ കലമ്പുന്ന പാത്രങ്ങള്‍
അല്പം കൂടെ എന്നാ വാക്യത്തിനു
മൌനം കൊണ്ട് മറുപടി .
വീണ്ടും ഇറയത് നിന്നുയരുന്ന
ആകാശ വാണി റേഡിയോ നാടകോത്സവം ..
ഇന്ഗ്ലീഷ് വാര്‍ത്തക്ക് ശേഷം കുട്ടികള്‍ ഉറങ്ങ്യോ
എന്ന് അടയുന്ന സാക്ഷ ...
ഇനി സ്വസ്ഥം ആയി ഉറങ്ങാം .കെടാത്ത
ഒരു മനസ്സ് മുറ്റത് റോന്തു ചുറ്റുന്നുണ്ട് .........
കോലായില്‍ മൊന്തയില്‍ നിന്ന് ഒരു കുടന്ന വെള്ളത്തിന്‌ശാപമോക്ഷം .
ഉമ്മറത്ത് ഇപ്പോള്‍ മുളച്ച കുമിള്‍ പോലെ
നിവര്‍ത്തിവെച്ച കാലന്‍ കുട .
മേശപ്പുറത് ചില്ല് കണ്ണുകളാല്‍ എന്തോ
തിരയുന്ന കണ്ണട.
നീ തന്നെ രക്ഷയും രക്ഷിതാവുമെന്നു
അനന്തതയിലേക്ക് ഉയരുന്ന
പ്രാര്‍ത്ഥന യുടെ കൂമ്പിയ കൈകള്‍ ....
പിന്നെ അടുക്കളയില്‍ കലമ്പുന്ന പാത്രങ്ങള്‍
അല്പം കൂടെ എന്നാ വാക്യത്തിനു
മൌനം കൊണ്ട് മറുപടി .
വീണ്ടും ഇറയത് നിന്നുയരുന്ന
ആകാശ വാണി റേഡിയോ നാടകോത്സവം ..
ഇന്ഗ്ലീഷ് വാര്‍ത്തക്ക് ശേഷം കുട്ടികള്‍ ഉറങ്ങ്യോ
എന്ന് അടയുന്ന സാക്ഷ ...
ഇനി സ്വസ്ഥം ആയി ഉറങ്ങാം .കെടാത്ത
ഒരു മനസ്സ് മുറ്റത് റോന്തു ചുറ്റുന്നുണ്ട് .........
ചുരുങ്ങിയ അക്ഷരങ്ങളെ കൊണ്ട് കോറിയിട്ട ഈ വരികള്‍ക്കിടയില്‍ താങ്കളുടെ നഷ്ടത്തെ ഞാന്‍ കാണുന്നു. ആ ദുഃഖത്തില്‍ പങ്കു ചേരുന്നു. പ്രാര്‍ഥിക്കുന്നു ആ നഷ്ടം എന്നെ ഓര്മപെടുത്തുന്നത് കോയിക്കോട്ടങ്ങടീ ക്ക് ചരക്കുമായി നീങ്ങുന്ന ഒരു പഴയ കാള വണ്ടിയുടെ ശബ്ദം, ആ കട കട ശബ്ദത്തിനിടയില്‍ കേള്‍ക്കുന്ന പഴയ മാല പാട്ടുകളുടെ ഈണം, പിന്നെ നിസ്സഹായതയുടെ ഒരു നോട്ടം. എന്റെ കണ്ണില്‍ ഊറിയ കണ്ണ് നീര്‍തുള്ളി യല്ലാതെ ഇതിനു പകരം മറ്റൊന്നും തരാനില്ല.
ReplyDeleteഅശ്രഫ്ക .എന്റെ മനസ്സ് ഇത്ര കൃത്യമായി വായിക്കുന്നു എന്നത് എന്റെ ഭാഗ്യം ,ഉമ്മറത്തെ ആ കനത്ത ചുമക്ക് എല്ലായ്പ്പോഴും ഞാന്‍ വെറുതെ കാതോര്‍ക്കുന്നു .ഓരോ വിജയവും ഞാന്‍ മനസ്സ് കൊണ്ടാ കാല്‍ക്കീഴില്‍ വെക്കുന്നു ,ഓരോ പരീക്ഷയിലും കണ്ണടച്ച് പഴയ ഉപദേശങ്ങള്‍ ഓര്‍ത്തെടുക്കുന്നു ....
ReplyDeleteകുറച്ചു പഴയതെങ്കിലും വായിക്കാന്‍ ലിങ്ക നല്‍കിയത് കൊണ്ട് ഇവിടെയെത്തി, മുറ്റത്ത് റോന്തു ചുറ്റുന്ന മനസ്സ് സ്വസ്ഥത തേടുന്നു എല്ലാവരെയും പോലെ...ആശംസകള്‍ സിയാഫ് ഭായ്
ReplyDeleteഅറിയുന്നു..
ReplyDeleteതൊട്ടുണർത്തി ആ മുരടനക്കം, ആ ചുമ.... പിതാവിനോളം വരില്ല മാതാവ്.. മാതാവിനോളം വരില്ല പിതാവ്
ReplyDeleteഇത്രേ പറയാൻ പറ്റൂ...
ഒരു പിതാവിന്റെ ജീവിതം
ReplyDeleteഒരു മാതാവിന്റെ ജീവിതം
ഉമ്മറത്തും അടുക്കളയിലും അവരുടെ നെടുവീര്‍പ്പുകള്‍ .....
തീവ്രമായ ഒരു വികാരം തീഷ്ണമായ ചിന്ത
നന്നായിരിക്കുന്നു സിയാഫ് ആശംസകള്‍ താങ്കളുടെ എഴുത്ത് ഇതിലേറെ ഇനിയും ഒരു പാടു നന്നാവട്ടെ
പട്ടിണികിടന്നു പച്ചവെള്ളം കുടിച്ച് മക്കളെ ഉട്ടിയുറക്കിയ മാതാപിതാക്കളുടെ സ്മരണക്കുമുന്‍പില്‍.,..........
ReplyDeleteമക്കളെ വളര്‍ത്തി നല്ല നിലയിലാക്കി സ്വസ്ഥജീവിതം നയിക്കുന്ന ചില സുകൃത ജന്മങ്ങളെ കാണുമ്പോള്‍ അറിയാതെ ഒരു ബൈബിള്‍ വാക്യം മനസ്സില്‍ വരും. "ഞാനെന്‍റെ ഓട്ടം പൂര്‍ത്തിയാക്കി"
നന്മകള്‍ നേരുന്നു.