എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Thursday, June 16, 2011

പീസോപ്പ്കഥകള്‍ 1

പീസോപ്പ് കഥകള്‍ ഒന്ന്

by Siyaf Abdulkhadir on Saturday, June 4, 2011 at 1:14pm
കോണ്‍ക്രീറ്റ് മരത്തിന്റെ ഏറ്റവും താഴത്തെ ചില്ലയില്‍ ആയിരുന്നു കുഞ്ഞിക്കുരുവിയുടെ ഫ്ലാറ്റ് .നേരെ ഓപ്പോസിറ്റ് ഒരു ട്രാന്സ്ഫോര്‍മെരില്‍ ഒരു കൂട് കൂട്ടി തൂക്കണാംകുരുവി താമസിച് വന്നു .കൊച്ചിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് വന്നപ്പോള്‍ തൂക്സിന്റെ ഒടുക്കത്തെ ജാഡ "എ.സി ഉണ്ടായിട്ടും എന്നാ ചൂടാ ,എന്റെ കൂട്ടില്‍ ഇരുന്നാല്‍ ചൂടറിയുകയെ ഇല്ല "ഹും ,"അസൂയ മൂത്ത കുഞ്ഞിക്കുരുവി കിളികളുടെ ദേവതയെ ഒറ്റ ക്കാളില്‍(വെറും ഒരു മിസ്കാള്‍ )തപസ്സ് ചെയ്ത് വരുത്തി .വരമായി ചോദിച്ചത്" ആ തൂകന്റെ ചോപടി ഒന്ന് പണ്ടാരട്ക്കണേ ".ദേവതക്കു പണ്ടേ ഇമ്മാതിരി കുശുംബികള്‍ക്കും കുന്നയ്മക്കാര്‍ക്കും വരം കൊടുക്കുന്ന ജോലി ആകയാല്‍ സംഗതി ഒത്തു .അന്ന് തൂകനാം കുരുവിയുടെ കൂട് ട്രാന്സ്ഫോര്‍മെരില്‍ നിന്ന് തീപ്പൊരി വീണു ചാമ്പല്‍ ആയി .തൂക്കന് ഊക്കന്‍ പണി കിട്ടിയതിന്റെ സന്തോഷത്തില്‍ കുഞ്ഞിക്കുരുവി വന്നു നോക്കുമ്പോള്‍ എന്താ "തൂക്കാനും കുട്ട്യോളും വലിയ വായില്‍ കരയുന്നു ,ഏതോ തുക്കടാച്ചി ചാനെല്‍ കാര്‍ അതൊക്കെ പകര്‍ത്തുന്നു...അവന്റെ ഇക്കോ ഫ്രെണ്ട്ലിക്കിട്ടു  പണി കിട്ടിയ ആശ്വാസത്തോടെ കുഞ്ഞിക്കുരുവി അകത്ത് പോയി .പിറ്റേന്ന് ഒരു മൂളിപ്പാട്ടുമായി വരുന്ന തൂക്കനെ കണ്ട കുഞ്ഞിക്കുരുവി അന്തം വിട്ടെങ്കിലും കള്ളസങ്കടം ഭാവിച് ചോദിച്ചു ."വലിയ കഷ്ടം ആയി  പോയി ,ഞാന്‍ ഇവിടെ ഇല്ലാരുന്നു ,ഇല്ലേല്‍ ഫയര്‍ ഫോര്സിനെ വിളിച്ചേനെ .തൂക്സ് കൂള്‍ ആയി പറയുവാ.ഒരര്‍ത്ഥത്തില്‍ നന്നായി ,ഇന്ഷുറന്സ് ഒരു പത്ത്‌,മുക്യമന്ത്രീടെ ദുരിതാശ്വാസം ഒരു അഞ്ച് ,പരിസ്ഥിതി പ്രവര്‍ത്തകര്‍ വക ഒരു അഞ്ച് ,മേത്തര്‍ അപാര്‍ത്മെന്റ്സിനു മോഡല്‍ ആകാന്‍ വേറൊരു പത്ത്‌ ,ഇനി ബി.ബി.സി യില്‍ തൂകണം ആര്കിട്ടെക്ച്ചരിനെ പറ്റി ക്ലാസ് എടുക്കാന്‍ വേറെ .."ഒടുക്കത്തെ കചിതുരുംപിനു വേണ്ടി കുഞ്ഞൂസ്പിന്നേം ചോദിച്ചു "മൊട്ടയൊക്കെ പോയിക്കാണും അല്യോ "ഓ .ഇല്ലെന്നെ ,അതൊക്കെ ലോകെറില്‍ വച്ചിരിക്കുവല്ലിയോ "ഇത്രേം പറഞ്ഞു അടുത്ത കൂടിനുള്ള നാരു വാങ്ങിക്കാന്‍ വേണ്ടി തൂകനാം കുരുവി പറന്നു പോയി ,"ഗുണപാഠം .അസൂയയും കുശുമ്പും അയല്‍ക്കാര്‍ക്ക് നന്നല്ല "......

No comments:

Post a Comment

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ