എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Thursday, June 16, 2011

പീസോപ്പ്കഥകള്‍ 2

പീസോപ്പ് കഥകള്‍ 2 മുട്ടനും കുട്ടനും ........

by Siyaf Abdulkhadir on Sunday, June 5, 2011 at 11:48am
മുട്ടനാടും കുട്ടനാടും (ആലപ്പുഴയിലെ കുട്ടനാടല്ല ,ആടേ ,ആട് )കൂടി wow  ചാനലിലെ ഇടിച്ചു കളി പൊയ്ത് പരിശീലിക്കുവാരുന്നു.അന്നേരം ആണ് ദൂരദര്‍ശനിലെ സ്പോര്‍ട്സ് പ്രോട്യൂസര്‍ കുറുക്കച്ചന്‍ അത് വഴി വന്നത് ".നിങ്ങള്‍ എന്തായാലും ഇടിച്ചു കളിക്കുന്നു ,എനിക്കൊരു ക്ലിപ്പിംഗ് ആയി" എന്നും പറഞ്ഞു കുറുക്കച്ചന്‍ കാമറ സെറ്റ് ചെയ്തു .ടിവിക്കകത്ത് ഫോട്ടം  വരും എന്ന് കേട്ടപ്പോള്‍ രണ്ട് ആടിനും പെരുത് കുഷി .കുറുക്കച്ചന്‍pand kaarnnorkku pattiya pattu thanikku പറ്റാതിരിക്കാന്‍  പരമാവധി ശ്രദ്ധിച്ചു .കൊഴുത്ത രണ്ടു എണ്ണതിനേം സൂപ് ആക്കാനുള്ള';" എന്തോന്നാ ,ആ അത് തന്നെ ത്വര" ,മൊകത്ത് വരാതെ കാത്തു .സീരിയല്‍ എന്നും പറഞ്ഞു രണ്ടും കൂടെ ഇപ്പം ഇടിച്ചു വീഴും ,ഇന്ന് ബിരിയാണി എന്നൊക്കെ വിചാരിച് ഒരു ഹരം കിട്ടാന്‍ ആയി ലജ്ജാവതിയെ എന്ന പാട്ടും ബാക്ക് ഗ്രൗണ്ടില്‍ ഇട്ടു .അതാ കുഴപ്പം ആയത് ,സ്റ്റാര്‍ട്ട്‌ ആക്ഷന്‍ കേമറ എന്നൊക്കെ പറയാന്‍ വേണ്ടി വായെടുത്ത കുറുക്കച്ചനെ വായു വേഗത്തില്‍ വണ്ണ്‍ ടു എന്നെണ്ണി ഓടി വന്ന കഴുതകള്‍ ,സോറി ആടുകള്‍ ഇടിച്ചിട്ടു ,കുറുക്കച്ചന്‍ ടിപ്പര്‍ ലോറി കേറിയ പരുവത്തില്‍ പ്ളീ എന്നായി പ്പോയി .....പണ്ട്  കാര്‍ന്നോര്‍ക്ക് പറ്റിയ പറ്റു
ഗുണപാഠം :പടം എടുക്കുന്നേനു മുന്നേ അഭിനയിക്കുന്നവര്‍ സിക്സ് പായ്ക്ക് ആണോ എന്ന് ഉറപ്പു വരുത്തിയാല്‍ ആരോഗ്യം രക്ഷപ്പെടും .......

2 comments:

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ