എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Thursday, June 16, 2011

പീസോപ്പ്കഥകള്‍ 3

പീസോപ്പ് കഥകള്‍ 3-പൂച്ചയുടെ സ്വപ്നവും കഴുതയുടെ ദുഖവും

by Siyaf Abdulkhadir on Tuesday, June 7, 2011 at 12:41am
കഴുതചാര്‍ക്ക് ആകെ മൂഡോഫ് ,രണ്ട് ദിവസം ആയി ,,പുതിയ പെറ്റ് പൂച്ചമ്മ വന്ന ശേഷം കൊച്ചമ്മക്ക്‌ തീരെ മൈന്ടില്ല.പണി തന്നെ പണി ,അടുക്കള ,അലക്ക്,തൊഴുത് ,ഇങ്ങനെ ,കൊച്ചമ്മയാനെങ്കിലോ പൂച്ച എന്ന് പറഞ്ഞാല്‍ ചാവും ,കുളിപ്പിക്കുന്നു ,തോര്തുന്നു ,മാമം കൊടുക്കുന്നു ,അപ്പി ഇടീക്കുന്നു അങ്ങിനെ ഒരു ജക പോക .പൂച്ചയോട് തന്നെ ചോദിച്ചു ",അളിയാ എന്താ ഇതിന്റെ രഹസ്യം "ട്രേഡ് സേക്രട്ട് അങ്ങനെ പറഞ്ഞു തരൂല്ല എന്നൊക്കെ ദീക് അടിച്ചെങ്കിലും പൂച്ചമ്മാള്‍ ഒടുവില്‍ സത്യം പറഞ്ഞു :കൊച്ചമ്മ വന്നാലുടന്‍ ഞാന്‍ മടിയില്‍ കയറി ഇരിക്കും ,സ്നേഹം കാട്ടാന്‍ മുഖത്തും കയ്യിലും ഒക്കെ നക്കും"ഇത്രേയുള്ളൂ ,ഇത്രയടുതാ കോങ്ങാട് ?കഴുത മനസ്സില്‍ ഓര്‍ത്തു
       പിറ്റേ ദിവസം കൊച്ചമ്മ പത്രം വായിക്കുന്ന സമയത്ത് കഴുത കാര്യം സാധിച്ചു .നേരെ മടിയില്‍ കേറിയിരുന്നു സ്നേഹം കാണിക്കാന്‍ മുഖത്ത്‌,ദേഹത്ത്  ഒക്കെ വേഷാ നക്കുകയും ചെയ്തു .ഒന്നമ്പരന്നെങ്കിലും കൊച്ചമ്മ വല്ല വിധേനയും കഴുതയെ കുലുക്കിയുരുട്ടി താഴെയിട്ടു ഇങ്ങനെ അലറി ".നാണം ഇല്ലേ  ,രണ്ട് പിള്ളേര്‍ ആയിട്ടും ,..ശേ കെട്ട്യോന്‍ ആണെന്ന് കരുതി എന്ത് വൃത്തികേടും കാണിക്കാം എന്ന് വിചാരിച്ചോ ??????????"

1 comment:

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ