എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Thursday, June 16, 2011

പീസോപ്പുകഥകള്‍ 4 -സിംഹനും സിംഹത്തിയും പിന്നെ കുറുക്കനും

രാവിലെ സിംഹത്തി ഇട്ടു തന്ന ചായ പാഷാണം മാതിരി .തലേ ദിവസം കള്ളടിച്ചു വന്നു അമ്മായി അപ്പനെ പള്ള് പറഞ്ഞതിന്റെ റിവഞ്ച് .അത് പറഞ്ഞപ്പോള്‍ തറുതല വന്നു "അല്ലെ നിങ്ങള്‍ എപ്പഴാ എന്തേലും നല്ലത് പറഞ്ഞിരിക്കുന്നത് ?"എന്നാലും ഒരു സ്പൂണ്‍ പഞ്ചാര ഇടാന്‍ നിനക്ക് പറ്റില്ല അല്ലെ "എന്ന ചോദ്യത്തിന് ഇച്ചിരി ചൂടുള്ള മറുപടി "മുടിക്കാന്‍ ഉണ്ടായതാണോ ?പ്രിവി പഴ്സ്‌ നിറുത്തല്‍ ആക്കിയതോന്നും അറിഞ്ഞില്ലിയോ ?രണ്ട് പെണ്‍പിള്ളാര എന്നോര്‍മ വേണം,ഒരു കോട്ട പഞ്ചാര ഇട്ടതാ   ,വേണേല്‍ ക്കുടി .."എന്ന് ".ഒരു തുള്ളി മധുരമില്ല" എന്ന് സിംഹനും" ഒരു കൊട്ട" എന്ന് സിംഹത്തിയും ,വാദം മുറുകിയ സമയത്ത് ക്രോണിക് ബാച്ച്ലര്‍ ശ്രീമാന്‍ ചുണ്ടെലി കേറി വന്നു ."എന്നാല്‍ പിന്നെ എലി പറയട്ടെ" എന്നായി രണ്ട് പേരും .എലി കല്യാണം കഴിക്കാത്തതു കൊണ്ട് സത്യമേ പറയൂ,അത് തന്നെ പറഞ്ഞു ",ഒരു തുള്ളി മധുരം ഇല്ല ."
       ദേഷ്യം വന്നാല്‍ സിംഹിക്ക് കേട്ട്യോനെന്നോ ചുണ്ടെലി എന്നോ ഇല്ല ,മൂലക്കിരുന്ന ചൂല്‍ എടുത്ത് നാലു പ്ടെ പ്ടെ പ്ടെ .ഒന്നാമത്തെ പടെക്കു തന്നെ ചുണ്ടെലി ചത്തു.(മൂന്നു പ്ടെ വേസ്റ്റ് )എന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ .ഈ സീനിലേക്ക്‌ തന്നെ ഒരു മുയലും വന്നു ചാടി .ചുണ്ടെലി ചത് കിടക്കുന്നതിന്റെ കാരണം മനസ്സിലാകിയ മുയലച്ചന്‍ നല്ല നട്ടാല്‍ കുരുക്കാത്ത ഒരു മുട്ടന്‍ സത്യം പറഞ്ഞു ".സഹിക്കാന്‍ വയ്യാത്ത മധുരം ,ഉഗ്രന്‍ ചായ്" "കള്ളപ്പന്നീ,അപ്പം ഞാന്‍ ആണോട കള്ളം പറഞ്ഞെ" എന്ന് ചോദിച്ചു തന്റെ മന്തന്‍ കൈ കൊണ്ട് സിംഹന്‍ ഒരെണ്ണം കൊടുക്കേണ്ടി വന്നില്ല ,മുയലും ചത്തു .
 " അതേതായാലും നന്നായി ,ഉച്ചക്കതെക്ക് മീന്‍ ഒന്നും കിട്ടിയില്ല" എന്ന് പറഞ്ഞു സിംഹി മുയലിനേം എടുത്തോണ്ട് പോയി ".ഗുഡ് മോര്‍ണിംഗ് "സ്ഥിരം എര്‍ത്ത് ആയ കുറുക്കാന്‍. സിംഹത്തിനു സന്തോഷം  "നീ ഉള്ളപ്പോ എനിക്ക് കണ്ണാടി എന്തിനാ ?നീ പറ ,ഈ ചായക്ക്‌ മധുരം ഉണ്ടോ ?
     എലി ചത്ത് കിടക്കുന്നതിന്റെയും   അകത്ത് കുക്കര്‍ ചീറ്റുമ്പോള്‍ വരുന്ന മുയല്‍ കറിയുടെ മണവും ഒക്കെ ചേര്‍ത്ത് അനലൈസ് ചെയ്ത കുറുക്കന് കാര്യം പിടി കിട്ടി ".സോറി മച്ചാ ,എനിക്ക് ഡയബറ്റിസ് ആണ് ,മധുരം ഒന്നും കഴിക്കാന്‍ വയ്യ ,ഇന്‍സുലിന്‍ കുത്തി വെക്കാന്‍ നേരായി ,പോട്ടെ "എന്ന് പറഞ്ഞു കുറുക്കന്‍ ജീവനും കൊണ്ടോടി ,,,,,,,,,,

No comments:

Post a Comment

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ