ഇന്ദ്രപ്രസ്ഥ എക്സ്പ്രസ്സിന്റെ ചാര്‍ജ് എടുക്കുമ്പോള്‍ സമയം അഞ്ചര .ഹോസബെട്ടുവില്‍ നിന്നാണ് ഞങ്ങള്‍ കയറുക .ഹോസബെട്ടു വലിയ സ്റ്റേഷന്‍ ഒന്നുമല്ല ,ഒരു ജങ്ക്ഷന്‍ .വളരെ ചെറിയ, പഴയ രീതിയിലെ ഒരു കെട്ടിടം .സ്റ്റേഷന്‍ മാസ്റ്റര്‍ തന്നെയാണ് ബാക്കിയെല്ലാ കാര്യങ്ങളും നോക്കുന്നത് .പാര്‍സല്‍ ,ബുക്കിംഗ് ,ക്രൂ ചേഞ്ച് അങ്ങനെ .പക്ഷെ ഞങ്ങളുടെ റെയില്‍വെയിലേക്കു പ്രവേശിക്കുന്ന സ്റ്റേഷന്‍,ഞങ്ങള്‍ക്ക് അത് കൊണ്ട് പ്രാധാന്യം കൂടും .
വണ്ടിയില്‍ എണ്ണ അടിച്ചു ,വിസില്‍ മുഴക്കി ഞങ്ങള്‍ യാത്രക്ക് തയ്യാറായി .പാന്ട്രിയിലെ പയ്യന്‍ പത്രം കൊണ്ട് വന്നു തന്നു .ഗാര്‍ഡ് സിഗ്നല്‍ കാണിച്ചു ,വണ്ടി സ്റ്റാര്‍ട്ട് ചെയ്യുംപോളെക്കും മഴ തുടങ്ങി .ഇത് പോലൊരു സെപ്റ്റംബര്‍ മാസം ആയിരുന്നു അതും .ഇവിടെ സെപ്റ്റംബര്‍ഇങ്ങനെയാണ്.വസന്താഗമത്തിലുംഅവള്‍പൊടുന്നനെരൌദ്രിണിയാകും."പ്രസവ ശേഷം ചില അമ്മമാര്‍ക്ക് ഭ്രാന്ത് വരാറില്ലേ ?;അത് പോലെ" എന്ന് പറഞ്ഞപ്പോള്‍ ഒരിക്കല്‍ ഞങ്ങള്‍ടെ ബുജി മനു തിരുത്തി "ചിലര്‍ക്ക്ആര്‍ത്തവശേഷവും". വണ്ടി പായുകയായിരുന്നു .ഒരു തുരങ്കം കഴിഞ്ഞു മല മടക്കുകല്‍ക്കിടെ ഒന്ന് മെല്ലെ ഇഴഞ്ഞു പിന്നെ വേഗം കൊണ്ട് .,പാടങ്ങളെയും ചെറിയ ഒരു പുഴയെയും പിന്നിലാക്കി അത് കൂവിപ്പാഞ്ഞു .ഒരു സ്റ്റേഷന്‍ കടന്നു പോയി .റെയില്‍ പാളം മുറിച്ചു കടന്ന് ജോലിക്ക് പോകുന്ന ചെറു പ്രായക്കാരായ പെണ്‍കുട്ടികളെ കാണായി.അവരോടൊപ്പം ചില ആണ്‍കുട്ടികളെയും .രണ്ടു കൂട്ടരും മൊബൈലില്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു .അതീവ ജോലിത്തിരക്കുള്ളവര്‍ പോലും ഇത്രയും ഗൌരവത്തോടെ മൊബൈലില്‍ സംസാരിക്കില്ല .എനിക്ക് എന്റെ പ്രണയിനിയെ ഓര്‍മ്മ വന്നു .
അവള്‍ ഇങ്ങനെ തന്നെയാണ് ,എത്ര നേരമാണ് ഞങ്ങള് മുക്കിയും മൂളിയും ചെലവാക്കാരുള്ളത്?ഒന്നും പറയാനുണ്ടാവില്ല .എന്നാലും ..ഇവരും അങ്ങനെയോക്കെയാവും .എനിക്ക് ചുണ്ടില്‍ ചിരി പരന്നു.ലോകോ പൈലറ്റ് ഒരല്‍പം അത്ഭുതത്തോടെ എന്നെ നോക്കി .അയാള്‍ കാണാതിരിക്കാന്‍ ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു ,എനിക്ക് ഒരിച്ചിരി കിറുക്ക് ഉണ്ടെന്നു പൊതുവേ സംസാരം ഉണ്ട് .അത് കൂടേണ്ട . മഴ ഒന്ന് ശക്തി കുറഞ്ഞിരുന്നു .ചെറു കവലകളും കടകളും ഒക്കെ കാണാനായി ,രാവിലെ ജോലിക്ക് പോകുന്നവര്‍ ,പഠിക്കാന്‍ പോകുന്ന കുട്ടികള്‍ ,ദൂരെ ഇരുപത്തിനാല് മണിക്കൂറും പുകതുപ്പുന്ന ഓട്ടു ഫാക്ടറി ഇങ്ങനെ കാഴ്ചകള്‍ എന്നെ ഉന്മേഷവാനാക്കി.ഞാന്‍ ഉത്സാഹത്തോടെ ഷൂളം കുത്തി .വീണ്ടും ലോകോ പൈലറ്റ് ,ശേ ഇവന് ഭ്രാന്ത് തന്നെ എന്നയാളും..
ഞങ്ങടെ റെയില്‍ വേ അസാധ്യ സുന്ദരിയാണ് മഴക്കാലത്ത്.ഒരിക്കല്‍ വളരെ പ്രശസ്തന്‍ ആയ ഒരെഴുത്തുകാരന്‍ അയാളുടെ കഥയില്‍ വളരെ ഭംഗിയുള്ള ഒരു കാഴ്ച വിവരിക്കാന്‍ മഴക്കാലത്തെ ..റെയില്‍ വേ പോലെ എന്ന് എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട് .പാടങ്ങളില്‍, ,മരച്ചില്ലകളില്‍ ,കാറ്റിനോട് കൈ കോര്‍ത്ത് ഊഞ്ഞാല്‍ ആടുന്ന മഴ .പുഴ .പിന്നെ മലക്കരികെ ആടിന്‍ പറ്റങ്ങളെ മേയ്ച്ചു പോകുന്ന ഇടയന്മാര്‍ .മഴയെ ചെറുക്കാന്‍ അവര്‍ കട്ടിചാക്ക് പുതക്കും ..
വണ്ടി ഗോഗള വിട്ടു .ഇരു വശത്തും കാട്ആണ് .ചിലപ്പോള്‍ മുയലുകള്‍ ട്രാക്ക് മുറിച് ഓടിപ്പോകും ,രാത്രിയില്‍ പ്രത്യേകിച്ചു .കുറുക്കന്മാര്‍ ..കൂരാന്‍ (എന്തൊരു ഭംഗിയാണെന്നോ അവനെ കാണാന്‍ ,കാട്ടുപഴങ്ങള്‍ അവന്റെ മുള്ളുകളില്‍ കുത്തിക്കയറി മുത്തുകള്‍ കോര്‍ത്തൊരു കുപ്പായം അവനു കിട്ടിയത് കണ്ട എന്നുള്ളില്‍ അസൂയയുടെ പ്രളയം )പിന്നെ വളരെ അപൂര്‍വ്വമായി മാനുകള്‍ ..
ദൂരെ ഒരു മയിലിനെ ഞാന്‍ കണ്ടു .മഴ അവന്റെ പൊന്നലുക്കുള്ള പീലിക്കുപ്പായത്തിനു മിനുക്കം തീര്‍ത്തു.അടുത്തെവിടെയോ ഉള്ള ഒരു മരത്തില്‍ അവന്റെ പ്രണയിനി അവനെകാണുന്നുണ്ടാവും നേരിയ മഴയത്തും ഞാനവനെ വ്യക്തമായി കണ്ടു ,തന്റെ പീലിക്കുട അഹങ്കാരത്തോടെ അവന്‍ നിവര്‍ത്തു പിടിച്ചിരുന്നു .അത്ചിത്രങ്ങളില്‍ കാണുന്നത്ര വലുതൊന്നുമായിരുന്നില്ല.അവനെ ചെറുതാക്കാത്ത വിധം എന്നാല്‍ സുന്ദരവുമായ ഒരു ശ്യാമ വര്‍ണ്ണക്കുട .അവന്‍നൃത്തം വെക്കുകയായിരുന്നു .ബലിഷ്ടമായ അവന്റെ കാലുകള്‍ മഴക്കൊപ്പം ഇലച്ചാര്‍ത്തുകളില്‍ കാറ്റ് വായിച്ച ഈണത്തിന് ഒപ്പം ചലിച്ചു .അവന്റെ പീലികളില്‍ തട്ടി മഴ പുതിയ ഒരു ഡിസൈന്‍ തീര്‍ത്തു .
മഴയുടെ താളത്തിനോത്തുള്ള അവന്റെ നൃത്തം കണ്ടു രസിച്ചിരിക്കെ .പൊടുന്നനെ എന്റെ ബോധം ഉണര്‍ന്നു .ഇവന്‍ ,ഈ പ്രണയം തലക്കു പിടിച്ച ശുംഭന്‍ ട്രാക്കില്‍ നിന്നും മാറാത്തത് എന്താണ് ?ഞാന്‍ വിസില്‍ അമര്‍ത്തിപ്പിടിച്ചു.കാത് തുളക്കുന്ന അതിന്റെ ഒച്ചയില്‍ അസ്വസ്ഥന്‍ ആയി എന്റെ ലോകോ പൈലറ്റ് എന്നെ നോക്കി ,ഞാന്‍ മിണ്ടാന്‍ പോയില്ല .ദൂരെ എന്റെ ഗ്രാമത്തില്‍ എന്നെ കാത്തു എന്റെ പ്രണയിനി ഇരിപ്പുണ്ട് .അവളുടെ പീലിത്തികവുള്ള അഴകുകള്‍ എന്നെ ബാക്കിയെല്ലാം മറക്കാന്‍ പ്രേരിപ്പിച്ചു .
പക്ഷെ ആ മണ്ടന്‍ മയില്‍ മാറിയില്ല .പ്രണയം തലയ്ക്കു പിടിച്ച ആ വിഡ്ഢിപ്പക്ഷി തനിക്കു ചുറ്റുമുള്ളതെല്ലാം മറന്നു നൃത്തം ചെയ്തു കൊണ്ടേയിരുന്നു.ഇത്രയും സുന്ദരമായ ഒരു കാഴ്ച ഞാനെന്റെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ല .പിന്നീടൊരിക്കല്‍ ഞാന്‍ പീലി വിരിച്ച മയിലിനെ കണ്ടിട്ടുണ്ട് .പക്ഷെ അവന്‍ നൃത്തം ചെയ്യുകയായിരുന്നില്ല.ഇവന്‍....!!! മഴ കനക്കുന്നത് അറിയാതെ,മരണം അവനിലേക്ക് പാഞ്ഞെത്തുന്നത് അറിയാതെ ലാസ്യം ,ശൃംഗാരം ഒക്കെ ആടിത്തീര്‍ക്കാനുള്ള തിരക്കില്‍ ആണ് ,പ്രണയം വരിക്കാന്‍ ഉള്ള തിരക്കില്‍ അവന്‍ തനിക്കു നേരെ വാ പിളരുന്ന ദുരന്തത്തെ കാണുന്നില്ലല്ലോ ..:(,
മഴ സാക്ഷി നില്‍ക്കെ ചുറ്റും അരുതരുത് എന്ന് കാറ്റ് കരഞ്ഞു പറഞ്ഞതും കേള്‍ക്കാതെ ഞങ്ങളുടെ തീവണ്ടി ആ മണ്ടന്‍ മയിലിനു മീതെ കൂവിപ്പാഞ്ഞു പോയി .ഞാന്‍ സ്തബ്ധനായി ഡ്രൈവറെ നോക്കി .അയാള്‍ വല്ലാത്തൊരു നിസ്സംഗതയോടെ പ്ലാറ്റ്ഫോം കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ പുഴുങ്ങിയ കപ്പലണ്ടി ശ്രദ്ധാപൂര്‍വ്വം തോട് പൊളിച്ചു തിന്നു കൊണ്ടിരുന്നു .ഇലകള്‍ മാത്രം ഒരു നിമിഷം അനക്കമറ്റു എന്നെനിക്കു തോന്നി . വണ്ടി ദേവന ഹള്ളി എത്തി നിന്നു.മഴ അവസാനിച്ചിരുന്നില്ല ,ഇപ്പോഴും ചിണുങ്ങി ചിണുങ്ങി ,,പൊയന്റ്സ്മാന്‍ നരസപ്പ ഞങ്ങളുടെ കോഷന്‍ ഓര്‍ഡര്‍ തരാന്‍ എത്തി .ഞാന്‍ പുറത്തിറങ്ങി .. കാറ്റില്‍ ഗാര്‍ഡില്‍ കുടുങ്ങി ആ മയില്‍ കിടപ്പുണ്ടായിരുന്നു.തന്റെ പീലിക്കസവുകള്‍ എല്ലാം ഉലഞ്ഞു ,കഴുത്തൊടിഞ്ഞു ചോരയില്‍ മുങ്ങിയ അവന്‍ .ഞാന്‍ അവനെ ഒരു വിധത്തില്‍ വലിച്ചൂരിയെടുത്തു പ്ലാട്ഫോര്മിലെക്കിട്ടു.വല്ലാത്ത ഭാരം .നരസപ്പയുടെ കണ്ണുകള്‍ തിളങ്ങി.അവന്‍ ഇന്ന് ദാരുവിന്റെ കൂടെ ഇതും തൊട്ടു നക്കും."എന്ന സാര്‍ ,എങ്കെന്നു കിടച്ചിവനെ?"ഞാന്‍ മറുപടി പറയാന്‍ ഒരുങ്ങും മുന്നേ എന്റെ മൊബൈല്‍ ബെല്ലടിച്ചു ,അവള്‍ ആണ് എന്റെ പ്രണയിനി .....
പ്രണയം അതൊരു അഗ്നി തന്നെയാണ്. അതില്‍ ചാമ്പലാകുന്നത് ചിലര്‍ക്ക് സുഖം
ReplyDeleteകൌമുദിയില്‍ വന്ന ഈ കഥയ്ക്ക് ആദ്യം സിയാഫിനെ അഭിനന്ദിക്കുന്നു.
ReplyDeleteമനോഹരമായി പറഞ്ഞു . പ്രണയം ഒരേ രീതിയില്‍ വായിച്ചു മടുക്കുമ്പോള്‍ ഇതുപോലെ വിത്യസ്തമായ കഥകള്‍ ശ്രദ്ധിക്കപ്പെടും. ഇതൊരു പ്രണയ കഥയാണോ ...അല്ല.. എന്നാല്‍ ആണ് താനും.
ഒത്തിരി ഇഷ്ടപ്പെട്ടു.
ഒരു കവിതപോലെ പെയ്ത വായനാ സുഖം. കലാകൌമുദിയില്‍ വന്ന ഈ കഥയ്ക്കും സിയാഫിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ ....
ReplyDeleteകൗമുദിയില്‍ വായിച്ചിരുന്നു മാഷേ. ഇഷ്ടപ്പെട്ടിരുന്നത് കൊണ്ട് പിന്നെയും വായിച്ചു. :)
ReplyDeleteമനോഹരമായ ഒരു വായന സമ്മാനിച്ചതിന് വളരെ നന്ദി
ReplyDeleteആശംസകള്‍
നിയ്ക്ക് വേദനിക്കുന്നു സിയാഫ്...!
ReplyDeleteഹൃദയസ്പര്‍ശിയായിരിക്കുന്നു കഥ.
ReplyDeleteകഥാസന്ദര്‍ഭമനുസരിച്ചുള്ള വിവരണം രചനയ്ക്ക് മികവേറ്റി.
ആശംസകള്‍
അഭിനന്ദനങ്ങള്‍ സിയാഫ്ക്കാ... മുന്‍പ് വായിച്ചതാണ് ഈ കഥ... എങ്കിലും ഒരിക്കല്‍കൂടി വായിച്ചപ്പോള്‍ ഒരു മറ്റുപ്പും തോന്നിയില്ല...
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteവര്‍ണ്ണങ്ങള്‍ വിരിഞ്ഞ പ്രണയം.
വണ്ടിയുടെ വേഗതയുണ്ടായിട്ടും പിന്നിടുന്ന കാഴച്ചകള്‍ പോലെ കഥ മനസ്സിനെ ആകര്‍ഷിച്ചു.നല്ല അവതരണം.ആശംസകള്‍
ReplyDeleteകഥവായിക്കയല്ലായിരുന്നു...മറിച്ചു ആ തീവണ്ടിയില്‍ സഞ്ചരിക്കുകതന്നെയായിരുന്നു..
ReplyDeleteസുന്ദരം എന്ന് മാത്രം പറഞ്ഞാല്‍ അത് ഈ രചനയോട് നീതിപുലര്തുന്നടാവില്ല...അതീവ സുന്ദരം എന്ന് തന്നെ പറയണം..അതീവസുന്ദരമായ വാക്കുകള്‍ കൊണ്ട് കോര്തെടുത്ത ഒരു ഹാരം!
എല്ലാ അഭിനന്ദനങ്ങളും, സിയാഫ്
സിയാഫ് കഥ അച്ചടി മഷി പുരണ്ടതിന് അഭിനന്ദനങ്ങള്‍. പക്ഷെ എന്നിലെ വായനക്കാരന്‍ പലതുകൊണ്ടും തൃപ്തനല്ല. ഒന്നാമത് സിയാഫിനെ പോലെ ഒരെഴുത്തുകാരന്‍ ഒട്ടേറെ അക്ഷരപ്പിശാചുകളെ കണ്ടില്ലെന്ന് നടിക്കുന്നു എന്നത് വേദനിപ്പിക്കുന്നു. രണ്ട് വിഷയം പ്രണയവും അതിന്റെ സൌന്ദര്യവും അതിന്റെ നഷ്ടഭംഗിയും എല്ലാമാണെങ്കിലും അതിന്റെ വശ്യത എഴുത്തിന്റെ ഏതോ തുരുത്തില്‍ വെച്ച് സിയാഫ് കൈമോശപ്പെടുത്തി. എന്തോ ഒരു ഒഴുക്ക് കുറവ് പോലെ ഫീല്‍ ചെയ്തു. നിസംഗ്ഗതയോടെ പറഞ്ഞത് പോലെ.. വര്‍ഷിണി പറഞ്ഞത് പോലെ എനിക്ക് വേദനിച്ചു. അത് സത്യം. അതുകൊണ്ട് ഈ കഥക്ക് ക്രാഫ്റ്റ് ഉണ്ടെന്നത് സമ്മതിക്കാതിരിക്കാന്‍ കഴിയുകയുമില്ല. പക്ഷെ സിയാഫില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത് കിട്ടാതെ വരുമ്പോള്‍ ഞാന്‍ എന്നിലെ വായനക്കാരന്‍ ഇങ്ങിനെ കരഞ്ഞുകൊണ്ടേയിരിക്കും.. കുഞ്ഞ് അമ്മയില്‍ നിന്നും ആഗ്രഹിക്കുന്നത് ലഭിച്ചില്ലെങ്കില്‍ കരയുന്നത് പോലെ..
ReplyDeleteഇതൊന്നും ഫാള്‍ട് ഫൈന്റിങിനായി കണ്ടുപിടിച്ചതല്ല എന്ന് സിയാഫ് മനസ്സിലാക്കുമെന്നുള്ള വിശ്വാസം എനിക്കുള്ളത് കൊണ്ട് ധൈര്യമായി പറയുന്നു..
വളരെ നിസ്സംഗതയോടെ ഒഴുകുന്ന ഒരു അരുവിപോലെ, എവിടെയൊക്കെയോ തൊട്ട് നൊമ്പരപ്പെടുത്തുന്ന ഒരു കഥ. പകര്‍ത്തിഎഴുതിയപ്പോള്‍ ഒരുപാട് അക്ഷരപ്പിശാചുകള്‍ വന്നു. എന്നാലും വളരെ വളരെ മനോഹരം. ഇത്ര ഫീലുള്ള കഥകള്‍ അപൂര്‍വ്വമയെ വായിക്കാന്‍ കിട്ടാറുള്ളൂ.....
ReplyDeleteനല്ല ശൈലി സിയാഫ് , ആശംസകള്‍
ReplyDeleteഎനിക്കൊരുപാട് ഇഷ്ടമായി. എന്ത് കൊണ്ടാണ് എന്ന് പറയാന്‍ അറിയില്ല.. പക്ഷെ ഇഷ്ടമായി
ReplyDeleteവായന തീര്‍ന്നത് അറിഞ്ഞതെയില്ല ,അത്രക്ക് രസകരമായി എഴുതിയിരിക്കുന്നു ,മഴക്കാല കാഴ്ചകള്‍ ട്രയിന്‍ യാത്രയില്‍ കൂടി ,,കണ്മുന്നില്‍ ആ മയിലിന്റെ മരണം കാണുമ്പോഴും നിസ്സാഹയാനായി നോക്കി നില്‍ക്കേണ്ട അവസ്ഥ ,,, ആ മനസ്സിന്റെ വിങ്ങല്‍ എഴുത്തു കാരനോപ്പം വായനക്കാര്‍ക്കും ഫീല്‍ ചെയ്യുന്നു ,,..
ReplyDeleteമനോഹരമായ കഥ. തീവണ്ടിയിൽ കൂടെയിരുന്ന് യാത്ര ചെയ്യുന്ന പോലെ തോന്നി.
ReplyDeleteപ്രണയത്തെ, പ്രത്യേകിച്ചും തികച്ചും വ്യത്യസ്തമായ ഈ പശ്ചാത്തലത്തിൽ ഇതിലും മനോഹരമായി അവതരിപ്പിക്കാൻ സിയാഫിനു കഴിയുമായിരുന്നല്ലോ? തിരക്കിട്ട്, ഒരു തീവണ്ടി കിതച്ചു പോണ പോലെ പറഞ്ഞുപോയി. നന്നാക്കാമായിരുന്നു.
എല്ലാരും കഥ കഥാ എന്നു പറയുന്നു...ഇത് കഥയല്ലല്ലോ,,സിയാഫ് ഭായ്... വേദനിപ്പിച്ചുകൊണ്ട് ഇഷ്ട്ടപ്പെടുത്തി...!
ReplyDeleteമയൂരനടനം പ്രണയാർദ്രമായി മഴത്തുള്ളികൾ പെയ്തിറങ്ങുമ്പോലെ പറഞ്ഞു. എനിക്ക് സിയാഫിക്കയുടെ വിശദീകരണങ്ങളെല്ലാം ഇഷ്ടമാണ്,കാരണം പണ്ടേതോ എഴുത്തുകാരൻ റെയിൽവേയെ കുറിച്ച് വിശദീകരിച്ച പോലെ,ഞാനും റെയിൽവേ സ്റ്റേഷനുകളെ,ട്രൈനിനെ അത്രയേറെ ഇഷ്ടപ്പെടുന്നു. ഇക്കയുടെ കഥാ പരിസരങ്ങൾ മുഴുവൻ ആ ഇഷ്ടത്തോടൊട്ടി നിൽക്കുന്നു. ആശംസകൾ.
ReplyDeletetrin yaathrakal eppozhum enthellamokkeyo angane thonnikkum.. vallathoru horrifying scene create cheythittund. nalla read.
ReplyDeleteകഥ കൊള്ളാം . പക്ഷേ അക്ഷരതെറ്റ് ഉണ്ട്. ഇനിയുള്ളതില്‍ തെറ്റുകള്‍ വരാതെ എഴുതാന്‍ ശ്രമിക്കുക. ആശംസകള്‍ @PRAVAAHINY
ReplyDeleteസിയാഫ്, കലാ കൌമുദിയില്‍ ഇടം കിട്ടി അല്ലെ. അഭിനന്ദനങ്ങള്‍. കഥ ഇഷ്ടമായ്. കുറച്ചുകൂടി ആര്‍ദ്രമായ് സമീപിക്കമായിരുന്നു എന്ന് തോന്നി. പ്രമേയം അത്തരത്തിലുള്ളതാണല്ലോ. കഥ പറഞ്ഞ ശൈലി ഇഷ്ടമായി. മനോഹരമായ ഭാഷ പല വരികളിലും.
ReplyDeleteആശംസകള്‍...
മനസ്സിനെ ആകര്‍ഷിച്ച എഴുത്ത്. അനുഭവങ്ങളെയോ നേര്‍ കാഴ്ച്ചകളെയോ സുന്ദരമായി പുനര്‍ സൃഷ്ട്ടിക്കുന്നതിനെ സര്‍ഗ്ഗാത്മകത എന്ന് പറയാം. മനസ്സിനെ തൊട്ടു ഈ പോസ്റ്റു. കലാ കൌമുദിയില്‍ വായിച്ചില്ല. ഇനിയും ഉയരങ്ങളില്‍ എത്തട്ടെ...ആശംസകളോടെ.
ReplyDeleteനേരത്തെ വായിച്ചതാണ്.. എന്നോര്‍മ്മ. എങ്കിലും ഒരു കുത്തും കോമയും പോലും ഞാനുപേക്ഷിച്ചില്ല. അത്ര സൂക്ഷ്മം, ഹൃദ്യം. മഴ പിണങ്ങിപ്പോകെ.... മേഘക്കാടുകള്‍ ഇല്ലാതെയാകും മയൂര നടനം കാനാതെയാകും, ഭയക്കണം തീര്‍ച്ച.~!
ReplyDeleteഏറ്റം മനോഹരമായി വാക്കുകളെ വിന്യസിപ്പിക്കുന്ന ഈ വിരുതിനെയാണ് ഞാന്‍ വായനക്ഷമത എന്ന് ചെല്ലുന്നത്.
തുടര്‍ന്നും നല്ല കഥകള്‍ക്കായ് കാത്തിരിപ്പൂ ഞാനും.!