എന്റെ പുതിയ കഥാ സമാഹാരം പന്തലാസ്സ നാഷനല്‍ ബുക്ക് സ്റ്റാളിന്‍റെ എല്ലാ ശാഖകളിലും കിട്ടും .വാങ്ങി വായിക്കാന്‍ മറക്കല്ലേ പ്രിയരേ

Monday, May 2, 2011

പാഠം 88 ഗുരു:ദേവോ ഭവ

വല്യ പെരുന്നാളിന് വീട്ടില്‍ ബിരിയാണിയും പത്തിരിയും തട്ടാന്‍ വന്നപ്പോള്‍ സജിയോ മറ്റോ ആണ് പറഞ്ഞത് ,,നമ്മുടെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ചവരെല്ലാം കൂടെ ഒന്ന് കൂടണം ,ചുമ്മാ ചെകന്റെ ഒരു തമാശ എന്നെ തോന്നീള്ളൂ .വല്യ പാടാണ്,അന്നുണ്ടായിരുന്നവരെ ഒക്കെ ഒന്ന് കണ്ട കിട്ടാന്‍ ,പിന്നല്ലേ ഒരുമിച്ചു കൂടല്‍ ,പക്ഷെ ബിജുവും സോണിയും പുഷ്പനും ഷയ്നും ഒക്കെ ചേര്‍ന്ന് പണി പറ്റിച്ചു .ഏപ്രില്‍ പതിനേഴിന് ഞങ്ങളുടെ സ്കൂള്‍ അങ്കണത്തില്‍ മുഴുവന്‍ പേരൊന്നും വന്നില്ലേലും കുറെ പേരൊക്കെ വന്നു ചേര്‍ന്നു.പക്ഷെ ഞങ്ങളെ ക്കാളൊക്കെ റെഡി മണിയായി വന്നത് ഞങ്ങടെ സാരന്മാരാണ് .ആദ്യേ വന്നത് പണിക്കര്‍ സര്‍ ,പിന്നെ ചെറിയാന്‍ സാറും വിശ്വംഭരന്‍ സാറും ,പിന്നെ മേരിക്കുട്ടി ടീച്ചേര്‍ ,അങ്ങിനെയങ്ങിനെ നാല്പത് പേര്‍ ,മുരളിയുടെ വട്ടത്തില്‍ വന്ന മേളക്കാര്‍ കാത്തിരുന്നു മുഷിഞ്ഞപ്പോള്‍ ചെറിയ ഒരു പെരുക്ക് നടത്തി ഇതിനിടെ ,ഞങ്ങടെ നാട്ടു ചാനെല്‍ അഴകപ്പന്‍ കൊടിമരത്തിനു കീഴെ പൂക്കള്‍  വിതറി  ക്കൊണ്ടിരുന്ന കുഞ്ഞുങ്ങളെ പകര്‍ത്തി .ഏതായാലും മേളക്കാര്‍ക്ക് വിശ്രമിക്കാന്‍ നേരം കിട്ടിയില്ല .അധ്യാപകരെ ഗ്രൗണ്ടില്‍ നിന്നും ആനയിച് മുറ്റത്തേക്ക് ,വെയിലത്തും കൂസാതെ ബഹുലെയന്‍ സാറും ദേവസ്യാ സാറും ഒക്കെ തലയുയര്‍ത്തിപ്പിടിച് ,
അവര്‍ മുറ്റത്തേക് കാലെടുത് വച്ചില്ല ,സ്കൂള്‍ മണികള്‍ മുഴങ്ങി .ഞായരാഴ ദിവസം സ്കൂള്‍ ചരിത്രത്തിലാദ്യം ..പതാക വിശ്വന്ഭാരന്‍ സര്‍ ഉയര്‍ത്തി ,പിന്നെ അസ്സെംബ്ലി ആയിരുന്നു ,ഞങ്ങള്‍ പഠിച്ച ക്ലാസ്സിന്റെ പേരിനു നേരെ വരിയായി നിന്നു.ഹലീമ ടീച്ചര്‍ (ഇപ്പോളത്തെ H,M )ക്ഷണിച്ചു ,പ്രാര്‍ത്ഥന .ഞങ്ങള്‍ പഠിച്ച കാലത്തെ പ്രാര്‍ത്ഥന ,,ചന്തമേറിയ പൂവിലും ...അതിനു ന്ശേഷം ശഹുബാനതിന്റെ പ്രതിജ്ഞ .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് .,,
    ബാഹുലേയന്‍ സര്‍ ഉള്ഖാദനം ചെയ്ത അസ്സെംബ്ലി തീര്‍ന്നത് മുംതസിന്റെയും ഹന്നതിന്റെയും ദേശീയ ഗാനാലാപതോടെ .പിന്നെയായിരുന്നു ഞങ്ങളെ കോരിത്തരിപ്പിച്ച ഐറ്റം ,പഴയ ക്ലാസ് ടീച്ചര്‍മാര്‍ ഹാജര്ബൂകുകളുമായി ക്ലാസ്സിലേക്ക് ,ഓരോരുത്തരുടെയും പേര് വിളിക്കെ ടീച്ചര്‍ അവനു പനിയ വന്നിട്ടില്ല എന്നൊക്കെ ഞങ്ങള്‍ തട്ടി വിട്ടു ,കുരുത കേടൊന്നും ഇപ്പോളും മാറിയില്ല അല്ലെ എന്ന് ടീച്ചര്‍ ,പക്ഷെ ഞങ്ങളെ പോലും അമ്പരപ്പിച്ചു കൊണ്ട് രണ്ട് വില്ലന്മാര്‍ ക്ലാസ്സിലേക്ക് വന്നു ,പഴയ വിദ്യാര്‍ഥി നേതാകന്മാര്‍ ആണ് .ഇന്ന് പഠിപ്പുമുടക്ക് ആണ് ,ക്ലാസ്സിനു വെളിയില്‍ പോണം എല്ലാരും ,ടീച്ചര്‍ പക്ഷെ സന്ദര്ഭതിനോതുയര്‍ന്നു .ഞങ്ങടെ കുട്ടികള്‍ അങ്ങനെയൊന്നും പടിപ്പു മുടക്കില്ല .ചിരിച്ചു കൊണ്ട് വീരന്മാര്‍രണ്ടും  അടുത്ത ക്ലാസ്സിലേക്ക് ..
പിന്നെ അടുത്ത പിരീഡ് ,അതും കഴിഞ്ഞായിരുന്നു ഗുരു വന്ദനം .ഓരോരുത്തരെ പേര് വിളിച്ച ടീചെര്‍മാരെ വണങ്ങാന്‍ അയച്ചത് ഞാന്‍ .ഈ പരിപാടി ആസൂത്രണം ചെയ്തപ്പോലെ മനസ്സില്‍ കരുതിയ ഒരു സ്വാര്‍ത്ഥം ഞാന്‍ അങ്ങ് നടപ്പാകി .മേരിക്കുട്ടി ടീച്ചറുടെ വട്ടമെതിയപ്പോള്‍ ആരും പറയാതെ തന്നെ എന്റെ പേര് ഞാന്‍ അങ്ങനൌന്‍സ് ചെയ്ത് സ്ടജിലെക്ക് കേറി .കാലു തൊട്ടു വണങ്ങി എഴുന്നേറ്റ എന്നെ അണച് പിടിച്ച നെറ്റിയില്‍ ഒരു മുതമിട്ടിട്ടെ ടീച്ചര്‍ വിട്ടുള്ളൂ ,ഞാന്‍ കരഞ്ഞില്ല കേട്ടോ ,വിജിഗീഷുവായിരിക്കെ കരയുന്നതെന്തിന് ?
പക്ഷെ എന്റെ കുഞ്ഞുഅസ്നയെ സ്വന്തം മകന്റെ കുട്ടിയെന്ന പോല്‍ വിശ്വന്ഭാരന്‍ സര്‍ ഊട്ടിയെന്ന് ഭാര്യ പറഞ്ഞപ്പോള്‍ ,മാധ്യമാതീനു മുജീബ് വിളിച്ചപ്പോള്‍ ഊണ് കഴിക്കുന്നിടത്ത് നിന്നു എണീടതിനു കവിത വഴക്ക് പറഞ്ഞപ്പോള്‍ ജയ അച്ഛന്‍ ഉറങ്ങിക്കിടക്കുന്നു നിശ്ചലം എന്ന് വീണ്ടും ചൊല്ലിയപ്പോള്‍ ,നീ ഞങ്ങടെ പോക്കതീടെ മോനല്ലേടാ എന്ന് പറഞ്ഞ ദേവസ്യാ സാറും മണിയപ്പന്‍ സാറും വാത്സല്യത്തോടെ എന്റെ ചുമലില്‍ തല്ലിയപ്പോള്‍,നിങ്ങളെ കണ്ടപോഴേ അനുഗ്രഹി ച്ചല്ലോടാ എന്ന് വിജയമ്മ ടീച്ചര്‍ പറഞ്ഞപ്പോ ഒക്കെ എനിക്ക് കരയാന്‍ വന്നു ,പിന്നെയുമുണ്ടായിരുന്നു മേളങ്ങള്‍ ഒരു പാട് .പാട്ടും കൂത്തും ഒക്കെയായി .അന്ന് വൈകുന്നേരം എനിക്ക് പോകേണ്ടത് കൊണ്ട് ആരും സങ്കടപ്പെടരുത് ,വിഷമത്തിലും പിടിച്ച നിക്കണം എന്നൊക്കെ മുഖവുരയിട്ടു മൈക്ക് തീനിയായ ഞാന്‍ അന്നൌന്‍സ് ചെയ്തു "സിയാഫ് വീട്ടില്‍ പോകുവാണ്...പിറകില്‍ കൂട്ടച്ചിരി ഉയര്‍ന്നു .(ഇതാണ് ഇക്കാലത്ത്ഉള്ള ഒരു ദോഷം .വിഷമം വന്നാലും ആളുകള്‍ ചിരിക്കും ...)



1 comment:

  1. kunji kadare nee karanjilla. pakshe njan......?
    illa karanjilla... athinulla arhathayilla... kanan agrahicha pal gurukkanmareyum ini kanan akilla ..

    ReplyDelete

വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ